Friday 15 February 2019 12:24 PM IST : By സ്വന്തം ലേഖകൻ

പട്ടിണി കിടക്കേണ്ട, പത്ത് കിലോ പുഷ്പം പോലെ കുറയ്ക്കാം; സിമ്പിൾ ഡയറ്റും എക്സർസൈസുമായി ആര്യ; വിഡിയോ

arya

ഡയറ്റ് എന്നാൽ പൂർണമായും പട്ടിണി കിടക്കലെന്നാണ് പലരുടേയും ധാരണ. അശാസ്ത്രീയമായ ഡയറ്റ് പ്ലാനും അത്യാവേശത്തോടെയുള്ള എക്സർസൈസുകളും പലപ്പോഴും നമുക്ക് പാരയാകാറാണ് പതിവ്. സ്വന്തമായി ഡയറ്റ് നിശ്ചയിച്ച് തടി കുറയ്ക്കാൻ ഇറങ്ങിത്തിരിക്കുന്നവരാണ്  ഇക്കൂട്ടത്തിലെ രണ്ടാമത്തെ വിഭാഗം. മാസങ്ങളോളം പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ച് ഫിറ്റ്നസ് ഫ്രീക്കാകാൻ ഇറങ്ങിത്തിരിക്കുന്നവരാണ് ഇത്തരക്കാർ.

എന്നാൽ അതിൽ നിന്നെല്ലാം വേറിട്ട് ഒരേ സമയം ആരോഗ്യദായകവും ഫലപ്രദവുമായ ഡയറ്റ് നിർദ്ദേശിക്കുകയാണ് ‍ഡാൻസറും ഫിറ്റ്നസ് ട്രെയിനറുമായ ആര്യ ബാലകൃഷ്ണൻ. പഴങ്ങളിലും പച്ചക്കറികളിലും മാത്രം അഭയം പ്രാപിക്കാതെ സാധാരണ ഭക്ഷണം കഴിച്ചുകൊണ്ട് തന്നെ പത്ത് കിലോ വരെ കുറയ്ക്കാമെന്നാണ് ആര്യയുടെ ഗ്യാരണ്ടി. പ്രാതലിൽ തുടങ്ങി അത്താഴം വരെ അവസാനിക്കുന്നൊരു ഡയറ്റ് പ്ലാനും ആര്യ പരിചയപ്പെടുത്തുന്നുണ്ട്.

ജിമ്മിനെ മാത്രം ആശ്രയിക്കാതെ വീട്ടമ്മമാർക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ് ഈ ഡയറ്റ് ചാർട്ട്. വയറിനും തുടയ്ക്കുമുള്ള എക്സർസൈസുകളും ഇതോടൊപ്പം ആര്യ വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.