Tuesday 18 December 2018 02:56 PM IST : By സ്വന്തം ലേഖകൻ

ജോലിക്ക് പോകുന്ന തിരക്കിനിടയിൽ തേപ്പുപെട്ടി ഓഫ് ചെയ്യാന്‍ മറന്നു; തിരികെയെത്തിയ വീട്ടുകാർ കണ്ടത്!

iron-box234

വസ്ത്രം അയൺ ചെയ്തതിനുശേഷം തേപ്പുപെട്ടി ഓഫ് ചെയ്യാൻ മറന്നു. വീടു പൂട്ടി പുറത്തുപോയ കുടുംബം തിരികെ വന്നപ്പോൾ കണ്ടത് കട്ടിലും കിടക്കയുമെല്ലാം കത്തിനശിച്ച കാഴ്ച. തിങ്കളാഴ്ച ഉച്ചയോടെ കാസര്‍ഗോഡ് ആടിയം റോഡരികിലെ ബാലന്‍ കുന്നുമ്മലിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്.

രാവിലെ ജോലിക്ക് പോകാൻ ധൃതിയിൽ ഇറങ്ങിയതാണ് ബാലനും കുടുംബവും. കിടപ്പുമുറിയില്‍ വച്ച് ഉപയോഗിച്ച തേപ്പുപെട്ടി ഓഫ് ചെയ്യാതെ വീട്ടുകാര്‍ വീടുപൂട്ടി ജോലിക്കു പോവുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളിൽ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് അയല്‍ക്കാര്‍ ബാലനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ ഇവർ തിരികെയെത്തിയത് കൊണ്ട് വൻ ദുരന്തം ഒഴിവായി.