Wednesday 14 August 2024 12:53 PM IST

‘ഇന്ത്യയിൽ എവിടെ വേണമെങ്കിലും കൊണ്ടുപോകാം, പക്ഷേ, ലോറി ഓടിക്കണം...’: ഭർത്താവിന്റെ കണ്ടീഷൻ: ട്രക്കിൽ ഇന്ത്യ ചുറ്റും ജലജ

Roopa Thayabji

Sub Editor

jalaja 14

മനസ്സിൽ നിന്നെടുത്തുവച്ച സ്ക്രീൻഷോട്ടു പോലെ ചി ല മുഹൂർത്തങ്ങൾ. കാൽ നൂറ്റാണ്ടു കാലം അമ്മയുടെ സംഘാടകന്‍ മാത്രമല്ല രണ്ടു തലമുറയിലെ പല താരങ്ങളുടെയും ഹൃദയരഹസ്യങ്ങളുടെ നോട്ടക്കാരനും കൂടിയായിരുന്നു ഇടവേളബാബു.

‘‘ആക്‌ഷനും കട്ടിനും ഇടയി‍ൽ മറ്റൊരാളായി ജീവിച്ചു മോഹിപ്പിച്ച പല താരങ്ങളും സ്വന്തം ജീവിതത്തിലെ പ്രതിസന്ധികളിൽ ഞെട്ടിനിൽക്കുന്നതു കണ്ടിട്ടുണ്ട്. അഭിനന്ദനങ്ങളുടെ ആരവത്തിൽ നിന്നിരുന്ന പലരും പെട്ടെന്ന് ഒറ്റയ്ക്കായി പോയിട്ടുണ്ട്.

അമ്മ നൽകുന്ന കൈനീട്ടം (പെൻഷൻ) ഒരു ദിവസം വൈകിയാൽ ആശങ്കപ്പെടുന്നവരുണ്ട്. ഒരുകാലത്ത് സെറ്റിൽ നിന്ന് സെറ്റിലേക്കു തിരക്കിട്ടു പാഞ്ഞ പലരും ആ 5000 രൂപ കൊണ്ടാണ് ഇന്നു ജീവിക്കുന്നത്. എഴുതപ്പെടാതെ പോകുന്ന ആ ജീവിതങ്ങൾ വലിയ പാഠങ്ങളാണ്.’’ ഇടവേളകളില്ലാത്ത ഒാർമകൾ.

‌ബാബൂ, ഇന്നസന്റാടാ

ഇന്നസ‌ന്റ് ചേട്ടന്റെ ഫോൺ നമ്പർ ഞാൻ ഡിലീറ്റ് ചെയ്തിട്ടില്ല. പെട്ടെന്നൊരു തീരുമാനം എടുക്കുമ്പോൾ ചേട്ടനോടു പറഞ്ഞില്ലല്ലോ എന്ന് ഇപ്പോഴും മനസ്സിലേക്കു വരും. അദ്ദേഹം എന്നെ അനുജനായിട്ടാണു കണ്ടതെങ്കിലും മകനെ പോലെയാണെന്നു േകൾക്കാനായിരുന്നു എനിക്കിഷ്ടം. എന്റെ ജീവിതം മാറ്റിമറിച്ചതു ചേട്ടനാണ്.

ബാങ്കിലോ മറ്റോ ജോലിക്കു കയറേണ്ടതായിരുന്നു ഞാൻ. ആ എന്നെ സിനിമയിൽ കൊണ്ടു വന്നു. പിന്നെ സംഘാടകനാക്കി. ഇത്ര കാലം ഒരുമിച്ചു പ്രവർത്തിച്ചിരുന്നത കൊണ്ടു ചേട്ടന്റെ മനസ്സിലുള്ളതു മുഖത്തു നിന്ന് എനിക്കു മനസ്സിലാക്കാനാകും. സംഘടനകൾ തമ്മിലൊക്കെയുള്ള തർക്കം പരിഹരിക്കാനായി പോകുമ്പോഴാണ് അതു തിരിച്ചറിയുക. മുൻകൂട്ടി ആലോചിച്ചു വച്ച പല തീരുമാനങ്ങളും അവിടെയെത്തുമ്പോൾ മാറും. ചേട്ടന്റെ കണ്ണിറുക്കലും തലവെട്ടിക്കലുമൊക്കെ കണ്ട് ആ മനസ്സ് എനിക്ക് ഊഹിച്ചെടുക്കാനാവുമായിരുന്നു.

ഇന്നസന്റ് ചേട്ടന്റെ സിനിമാ ജീവിതത്തിലെ അരനൂറ്റാണ്ട് ഇരിങ്ങാലക്കുടയിൽ ആഘോഷിക്കണം എന്നത് എ ന്റെ സ്വപ്നമായിരുന്നു. പക്ഷേ, അതു നടന്നില്ല. അദ്ദേഹം ആശുപത്രിയിലായി. ‘എന്നും ജനങ്ങൾ ഒാർത്തിരിക്കുന്ന രീതിയിൽ നീ എന്നെ യാത്രയാക്കണം’ എന്ന് അദ്ദേഹം പറഞ്ഞു. ആ ആഗ്രഹം അതുപോലെ തന്നെ നടത്തി. പതിനായിരങ്ങളാണ് ഒഴുകി എത്തിയത്. ചേട്ടൻ മോഹിച്ച പോലെ ഒരു യാത്രയായി അത്.

ട്വന്റി ട്വന്റി എന്ന സിനിമ പൂർത്തിയാകാൻ കോളജ് കാലത്തു പയറ്റിയ രാഷ്ട്രീയ തന്ത്രങ്ങൾ ഞാനും ഇന്നസന്റ് ചേട്ടനും കളിച്ചിട്ടുണ്ട്. നൂറു താരങ്ങളെയെടുത്താൽ അവർക്ക് പതിനായിരം സ്വഭാവങ്ങളാണ്. സ്വാഭാവികമാണത്, കലാപ്രവർത്തകർ അല്ലേ? അവരെയെല്ലാം ഒന്നിച്ചുകൊണ്ടു വരാനുള്ള തന്ത്രം ചെറുതൊന്നുമായിരുന്നില്ല. അതു പോലൊരു സിനിമ ഇനിയുണ്ടാകാൻ പ്രയാസമാണ്. ഇന്ന് അമ്മയിലെ ഭൂരിപക്ഷം നടന്മാരും പ്രൊ‍ഡ്യൂസർമാരാണ്. അതുകൊണ്ടു തന്നെ പല താൽപര്യങ്ങളും ഉണ്ടാകും.

മമ്മൂക്കയും ലാലേട്ടനും

കാൽ നൂറ്റാണ്ട് മലയാളസിനിമയിലെ ലെജന്റുകളുമായി അടുത്തിടപഴകാനും അവരോടു സൗഹൃദം സൂക്ഷിക്കാനുമായി. മധുസാർ, ഷീലാമ്മ, ശാരദാമ്മ, ജയഭാരതി ചേച്ചി മുതൽ ഒരുപാടു പ്രഗത്ഭർ. അതാണെന്റെ സമ്പാദ്യം.

മമ്മൂക്കയെയും ലാലേട്ടനെയും ഒരുപോലെ എങ്ങനെ ‘കൈകാര്യം’ ചെയ്യാൻ പറ്റുന്നെന്നു പലരും ചോദിച്ചിട്ടുണ്ട്. രണ്ടുപേരെയും കംഫർട്ടബിൾ ആക്കി നിർത്തിയാൽ മതി.

ഒരു കട്ടൻചായ മതി മമ്മൂക്കയെ കൂള്‍ ആക്കാൻ. താര നിശയൊക്കെ നടക്കുമ്പോൾ സംഘാടകരോട് ആദ്യമേ ഇതു പറഞ്ഞേൽപ്പിക്കും. പൊടിയിടാതെ ഡിപ് െചയ്ത് എടുക്കുന്ന മധുരം ചേർക്കാത്ത ചൂടു കട്ടൻചായയാണ് ഇഷ്ടം. മമ്മൂക്ക വന്നാൽ ചോദിക്കുന്നത് ഇങ്ങനെയാണ്, ‘നിന്റെ സ്വാധീനം ഉപയോഗിച്ച് ഒരു കട്ടൻചായ കിട്ടാൻ വഴിയുണ്ടോ?’ അഥവാ ഞാൻ അതു സംഘാടകരോടു പറഞ്ഞു റെഡിയാക്കിയിട്ടില്ലെങ്കിൽ ‘ഒരു ചായ വരുത്തിക്കാനുള്ള സ്വാധീനം പോലും നിനക്കില്ലേ’ എന്ന ചോദ്യം വരും.

മമ്മൂക്ക ജനറൽ സെക്രട്ടറിയും ഞാൻ സെക്രട്ടറിയുമായി ഒരു ടേം ഇരുന്നിട്ടുണ്ട്. ചിലപ്പോൾ ചെറിയ കാര്യത്തിനു പോലും അദ്ദേഹം ചൂടാകും. ഒരു ദിവസം ഞാൻ പറഞ്ഞു, ‘നമ്മൾ തമ്മിൽ മുന്നോട്ടു പോകില്ല.’ മമ്മൂക്കയുടെ മറുപടി ഇങ്ങനെയായിരുന്നു, എനിക്ക് അടുപ്പമുള്ളവരോടേ ഞാൻ വഴക്കിടാറുള്ളൂ. അതിലൊരാളാണു ബാബു. അതു സത്യവുമാണ്. അതിർവരമ്പുകൾ ഇടുന്ന ആളാണു മമ്മൂക്ക. ആ മനസ്സിലേക്കു കയറാൻ കുറച്ചു പ്രയാസമാണ്. പെട്ടെന്നൊരു ദിവസം അടുത്തിരുത്തി സൗഹൃദം പറയുന്ന ആളല്ല, നിരീക്ഷിച്ച ശേഷം മാത്രമേ അടുപ്പിക്കൂ.

truck-jalaja-4

2018 മുതൽ ലാലേട്ടനാണ് അമ്മ പ്രസിഡന്റ്. ഒരുപാടുതാരനിശകൾ ഒരുമിച്ചു ചെയ്തിട്ടുണ്ട്. ലാലേട്ടൻ ഒരു കാര്യം ഏറ്റെടുത്താൽ നൂറുശതമാനത്തിനും മേെല ആത്മാർഥത കാണിക്കും. ഒപ്പം നിൽക്കുന്നവരും അതുപോലെ ത ന്നെ ആത്മാർഥതയോടെ നിൽക്കണം. അതു ചേട്ടനു നിർബന്ധം ആണ്. ഡാൻസോ സ്കിറ്റോ ഏറ്റെടുത്താൽ അതിന്റെ കോസ്റ്റ്യൂം മുതൽ കയ്യിലിടുന്ന വളയിൽ വരെ സൂക്ഷ്മമായി ശ്രദ്ധിക്കും.

നാലു കാര്യമാണു ജീവിതത്തിൽ ശ്രദ്ധിക്കാറുള്ളത്. ഒന്ന്, എത്ര അടുപ്പമുള്ള ആളോടായാലും അവിടെ കേട്ടത് ഇവിടെ വന്നു പറയില്ല. രണ്ട്, ഈ പദവിയിലിരുന്ന് അവസരം തേടിയിട്ടില്ല, ആന്റണിപെരുമ്പാവൂർ ഒരിക്കൽ ചോദിച്ചു, ‘ഇത്രയും അടുപ്പം ഉള്ള ആളല്ലേ, ബാബുേച്ചട്ടന് ലാൽസാറിന്റെ ഒരു ഡേറ്റ് വാങ്ങിച്ചൂടേ.’ ഞാനത് ചെയ്യില്ല. അതോടെ ആ അടുപ്പം തീരും. മൂന്ന്, ആരുടെയും വ്യക്തി ജീവിതത്തെക്കുറിച്ചു കുത്തിക്കുത്തി ചോദിക്കാറില്ല. നാല്, ഗതികെട്ടാലും ആരോടും പൈസ കടം വാങ്ങില്ല. ഈ നാലു കാര്യങ്ങൾ മനസ്സിലുള്ളതുകൊണ്ടാണ് ഇന്ന് എല്ലാവരോടും ഒരുപോലെ അടുപ്പമുള്ളത്.

ഒരുപാടു പ്രതിസന്ധിഘട്ടങ്ങളിൽ ഒപ്പം നിന്നയാളാണ് സുരേഷേട്ടൻ (സുരേഷ് ഗോപി) അമ്മയുടെ മീറ്റിങ്ങുകളി ൽ സുരേഷേട്ടൻ വരില്ലെന്നു പൊതുവേ പലരും പറയാറുണ്ടെങ്കിലും സംഘടനയുമായി ബന്ധപ്പെട്ട ഒരുപാടു കാര്യങ്ങളിൽ അദ്ദേഹത്തിന്റെ സഹായം കിട്ടിയിട്ടുണ്ട്.

അമ്മ ഒാഫിസ് ഉദ്ഘാടന ദിവസമാണ് ഒരുപാടു നാൾക്കുശേഷം അദ്ദേഹം ഒൗദ്യോഗിക പരിപാടിക്ക് എത്തുന്നത്. വന്ന ഉടൻ എന്നോടു പറഞ്ഞു, ‘ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ടില്ല. ഒരു തൈരുവട കിട്ടാൻ വഴിയുണ്ടോ?’

കേൾക്കുമ്പോൾ നിസാരമാണ്. പക്ഷേ, മുന്നിൽ അത് എത്തുമ്പോഴാണ് അവർക്കു ‘ഞാനിവിടെ കംഫർടബിളാണെന്ന’ തോന്നൽ ഉണ്ടാവുന്നത്. ജനറൽ സെക്രട്ടറിയാണ്, അതുകൊണ്ട് ഈ കാര്യം മറ്റൊരാളെ ഏൽപ്പിക്കാം എന്നു കരുതിയാൽ നടക്കില്ല. ഞാനപ്പോൾ ഒാഫിസ് ബോയ് ആയി. പരിചയമുള്ള വെജ് ഹോട്ടലിൽ വിളിച്ചു കാര്യം പറഞ്ഞു. അവർ ഒാട്ടോയിൽ കൊടുത്തു വിട്ടു. സുരേഷേട്ടൻ ഹാപ്പിയായി.

jalaja-14

അന്ത്യ യാത്രകൾ

ഒരുപാടു താരങ്ങളുടെ അന്ത്യയാത്രയ്ക്കൊപ്പം സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. കലാഭവൻമണിയുടെ മരണം മറക്കാനാകുന്നില്ല. എനിക്കെന്തെങ്കിലും പറ്റിയാൽ ബാബുച്ചേട്ടനെ വിവരം അറിയിക്കണം എന്നു പറഞ്ഞിട്ടാണ് അവൻ പോയത്. നാദിർഷയാണു വിവരം അറിയിച്ചത് .ആശുപത്രിയിലെത്തിയപ്പോൾ അറിഞ്ഞു, വിഷാംശം കണ്ടെത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തലയാണ് ആഭ്യന്തരമന്ത്രി. കൃത്യമായി നിയമങ്ങൾ പാലിച്ചു മാത്രം എല്ലാം നടത്തണം എന്നദ്ദേഹം പറഞ്ഞു. നാല് ഉദ്യോഗസ്ഥർ ചേർന്നു പോസ്റ്റ്മോർട്ടം നടത്തണമെന്നും എല്ലാം ഷൂട്ട് ചെയ്യണമെന്നും നിർദേശിച്ചു. മണിയെ തൃശൂർ മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്കു മാറ്റാൻ തീരുമാനിച്ചു. ഒട്ടും വൃത്തിയില്ലാത്ത ആ മുറിയിൽ കിടത്താൻ മനസ്സു വന്നില്ല. ഒടുവിൽ ജനറേറ്റർ എടുപ്പിച്ചു. ആംബുലൻസിൽ ഫ്രീസർ വച്ചു. അതിലാണ് ആ രാത്രി മുഴുവൻ കിടത്തിയത്. ഇപ്പോഴും ജനങ്ങളുടെ സ്നേഹം കാണുമ്പോൾ എനിക്കു തോന്നും, ജനമനസ്സുകളിൽ മണി ആരാണെന്നു തിരിച്ചറിയാൻ മണിക്ക് കഴി‍ഞ്ഞില്ല.

സുകുമാരിച്ചേച്ചിയുമായി വലിയ അടുപ്പമായിരുന്നു. എന്തോ മുജ്ജന്മബന്ധം എന്നു പറയാം. മദ്രാസിൽ നിന്ന്എനിക്ക് മുറുക്കും അപ്പളവും ഒക്കെ കൊണ്ടുവരും. ഞാൻ എപ്പോഴും വഴക്കു പറയുന്ന ഒരു കാര്യമുണ്ട്. സെറ്റിലേക്ക് ഒറ്റയ്ക്കാണ് വരിക. കൂട്ടിന് ആരും ഉണ്ടാവില്ല. ‘‘എനിക്കെന്തിനാ മോനേ കൂട്ട്. എവിടെ ചെന്നാലും ആൾക്കാർ സഹായിക്കാൻ വരും. സിനിമ കാണുന്ന ആൾക്കാരുള്ളപ്പോൾ വേറെ ആരും വേണ്ട.’’ ഇതായിരുന്നു മറുപടി.

മരിക്കുന്നതിനു മൂന്നു ദിവസം മുൻപുവരെ ഞങ്ങൾ സംസാരിച്ചിരുന്നു. ഒരുപാടു സങ്കടങ്ങള്‍ പറഞ്ഞു. അവസാ നയാത്രയിൽ ആ ശരീരം വീട്ടിലേക്കു കൊണ്ടുവന്നതു ഞാ നും നിർമാതാവു രഞ്ജിത്തും നന്ദലാലും കൂടിയാണ്.

truck-jalaja-2

എത്രയോ താരങ്ങളുടെ രഹസ്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. ഒരെണ്ണം ഇപ്പോൾ പൊട്ടിക്കാമോ?

രഹസ്യങ്ങൾ സൂക്ഷിക്കുന്നുണ്ട്. പക്ഷേ, വെളിപ്പെടുത്തില്ല. പണ്ട് ഇന്നസന്റ് ചേട്ടന് അപകടം പറ്റി. അതിന്റെ ഷോക്കിൽ അദ്ദേഹം പരസ്പര ബന്ധമില്ലാതെ സംസാരിക്കാൻ തുടങ്ങി. പലതും രഹസ്യങ്ങൾ. സിനിമാ ലോകത്തെ പലരും ഇതറിഞ്ഞു. ലാലേട്ടൻ എന്നെ വിളിച്ചു, ‘‘ബാബൂ, ഇന്നസന്റ് പഴയ കാര്യങ്ങളൊക്കെ വിളിച്ചു പറഞ്ഞാൽ പലരും കുഴഞ്ഞുപോകുമല്ലോ’’ എന്നു തമാശ പറഞ്ഞു.

അതുപോലെ എനിക്കു ബോധം പോകാതിരിക്കാൻ പ ലരും പ്രാർഥിക്കുന്നതു നല്ലതാണ്.

വിജീഷ് ഗോപിനാഥ്

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ