Tuesday 23 July 2019 03:32 PM IST : By സ്വന്തം ലേഖകൻ

കറിവേപ്പില പോലെ വലിച്ചെറിയരുതേ; ജർജീർ ഇലയുടെ ഗുണഗണങ്ങൾ കേട്ടാല്‍ കണ്ണു തള്ളും; കുറിപ്പ്

leaf

അറേബ്യൻ ഭക്ഷണ രീതികൾ കേരളവും കടംകൊണ്ടതോടെയാണ് പലരും ജർജീർ ഇലയെക്കുറിച്ച് കേൾക്കാൻ തുടങ്ങിയത്. കബ്സ പോലുള്ള അറേബ്യൻ വിഭവങ്ങളിലാണ് സൗദികൾ ജർജീർ എന്നു വിളിക്കുന്ന ഇലയെ നമുക്ക് കാണാനാകുക. കണ്ടപാടെ ഈ ഇലയെ കറിവേപ്പിലെ പോലെ പുറംതള്ളുകയാണ് പതിവ്. എന്നാൽ ഈ ഇലയിൽ അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങള്‍ അറിയാതെയാണ് പലരും അതിനെ പുറന്തള്ളുന്നതെന്ന് പറയുകയാണ് കർഷകൻ ലിജോ ജോസഫ്. ഫലപ്രദമായ ലൈംഗിക ഉത്തേജകം എന്നതിനപ്പുറം മാരകമായ പലരോഗങ്ങളേയും പ്രതിരോധിക്കാനുള്ള കഴിവ് ജർജീർ ഇലയ്ക്കുണ്ടെന്ന് പറയുകയാണ് ലിജോ. കൃഷിത്തോട്ടം ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് ലിജോ ഇതു സംബന്ധിച്ച വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

പ്രവാസി സുഹൃത്തുക്കളോട് ഒരു അപേക്ഷ ..

ഇതാണ് ജർജീർ വിത്ത് .കഴിഞ്ഞ 2 വർഷം മുൻപ് ഞാൻ കൊണ്ട് വന്ന് നമ്മുടെ പല മീറ്റുകൾക്കും കൊടുത്തതാണിത് .ഇതിന്റെ വിത്തുകൾ ഈ വർഷം ഗൾഫിൽ നിന്ന് വരുന്ന ആർക്കെങ്കിലും നമ്മുടെ എറണാകുളം മീറ്റിന് കൊടുക്കാൻ വേണ്ടി കൊണ്ട് വരുവാൻ പറ്റുമെങ്കിൽ കൊണ്ട് വരിക ...

ജർജീർ എന്താണെന്ന് അറിയാത്തവർക്ക് വേണ്ടി ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നു ... ...

കേരളത്തിൽ വളരെ ഈസിയായി ഉണ്ടാകും ...........

വിവരണം താഴെ .........................................................................

.... ഹോട്ടലുകളില്‍ നിന്ന് 'കബ്സ' (സൗദി സ്റ്റയില്‍ ചോറ്) വാങ്ങുമ്പോള്‍, കണ്ടാല്‍ പാലക്ക് (Spinach) പോലെ തോന്നിക്കുന്നൊരു തരം ഇല കിട്ടും കൂടെ.

സൌദികള്‍ ജര്‍ജീര്‍ എന്ന് വിളിക്കുന്ന ഈ ഇല കണ്ടപാടെ എടുത്തു ദൂരെ കളയുകയാണ് നമ്മള്‍ മലയാളികളുടെ പതിവ്.

എന്നാല്‍;

അമേരിക്കയില്‍ 'അരുഗുല'യെന്നും മറ്റനേകം രാജ്യങ്ങളില്‍ 'റോക്കെറ്റ്‌' (ഗാര്‍ഡന്‍ റോക്കെറ്റ്, സലാഡ് റോക്കെറ്റ്‌) എന്നുമൊക്കെ അറിയപ്പെടുന്ന ഈ ഇലയുടെ ഗുണഗണങ്ങള്‍ കേട്ട് ഞെട്ടാന്‍ തയാറായിക്കോളൂ.

രേഖപ്പെടുത്തപ്പെട്ടത് പ്രകാരം എ ഡി എണ്ണൂറാം ആണ്ടു മുതല്‍ ഉപയോഗത്തിലുള്ള ഈ ചരിത്ര സസ്യത്തിന് അക്കാലം മുതല്‍ക്കേ അറിയപ്പെടുന്ന ഏറ്റവും പ്രധാന ഗുണവും ഉപയോഗവും ഫലപ്രദമായ ഒരു ലൈംഗിക ഉത്തേജകം (Libido Booster or Aphrodisiac) എന്നതാണ്.

പച്ചക്ക് സലാടുകളില്‍ ചേര്‍ത്തോ അപ്പടിയോ ലോകമെമ്പാടുമുള്ള ജനങ്ങള്‍ കഴിക്കുന്ന ഈ ഇലയെ കുറിച്ച് അനേകം വെബ്‌ സൈറ്റുകളില്‍ വിവരിക്കുന്ന എണ്ണിയാല്‍ തീരാത്ത ഗുണഗണങ്ങളില്‍ ചിലതിതാ:

നല്ലൊരു ലൈംഗികോത്തേജകം.
(ലൈംഗിക ശേഷിയും ആഗ്രഹവും അസാധാരണമായി വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഇത് കൃഷി ചെയ്യുന്നതും വിപണനം ചെയ്യുന്നതും പുരാതന യൂറോപ്പില്‍ മതനേതൃത്വം നിരോധിച്ചിരുന്നതായി ഏതോ സൈറ്റില്‍ വായിച്ചു.)

അസാധ്യ അര്‍ബുദ വിരോധി.

അരുഗുലയുടെ ദൈനന്ദിന ഉപയോഗം പ്രതിരോധിക്കുന്ന പ്രധാന രോഗങ്ങള്‍:
കൊളസ്ട്രോള്‍, പ്രമേഹം, കരള്‍ രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, ആമാശയ രോഗങ്ങള്‍, ചര്‍മ്മരോഗങ്ങള്‍, ഗര്‍ഭസ്ഥ ശിശുക്കളിലെ ഞരമ്പ്‌ സംബന്ധമായ പ്രശ്നങ്ങള്‍ (neural tube defects in the newborns), ചര്‍മ്മ, ശ്വാസകോശ, അന്നനാള അര്‍ബുദങ്ങള്‍ (skin, lung and oral cavity cancers), വന്‍കുടല്‍, പ്രോസ്റ്റെറ്റ്, സ്തന, ഗര്‍ഭാശയ, ഓവറി അര്‍ബുദങ്ങള്‍ (prostate, breast, cervical, colon, ovarian cancers).

കൂടാതെ,
അകാലനര വരാതെ തടയാനും മുടി സമൃദ്ധമായി വളരാനും ആവശ്യമായ അനേകം പോഷകങ്ങള്‍ അരുഗുലയില്‍ അടങ്ങിയിരിക്കുന്നു.

ശരീരത്തിന്‍റെ സാര്‍വ്വത്രിക രോഗപ്രതിരോധ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് ഈ സസ്യത്തിന്റെ ഏറ്റവും പ്രധാന ഗുണവിശേഷം.

ശീലമാക്കിയാല്‍ വളരെ ആസ്വാദ്യമായ ഒരിനം ചവര്‍പ്പാണ് ഈ ഇലയുടെ രുചി. എന്തിന്‍റെ കൂടെയായാലും പച്ചയായാണ് ഇത് കഴിക്കേണ്ടത്.

അനേകം പാശ്ചാത്യ രാജ്യങ്ങളില്‍ സലാടുകളിലും പാകം ചെയ്തു കഴിഞ്ഞ പിസ്സയിലും ധാരാളമായി അരുഗുല ചേര്‍ക്കുന്നു.

ഒരു കെട്ടിന് ഒരു റിയാല്‍ വിലയില്‍ സൌദിയില്‍ പ്രധാന സൂപ്പര്‍മാര്‍ക്കെറ്റ്കളിലും പച്ചക്കറികടകളിലും എല്ലാം ഇത് ലഭ്യമാണ്. യൂറോപ്പിലും അമേരിക്കയിലും ഇത് യഥേഷ്ടം ലഭ്യമാണ്.
കൃഷി ചെയ്യാന്‍ യാതൊരു വിധ പരിചരണമോ വളപ്രയോഗമൊ ആവശ്യമില്ലാത്ത ജര്‍ജീര്‍, പൂവും കായും വരുന്നതിനു മുമ്പേ വിളവെടുക്കണം.