Friday 11 June 2021 11:21 AM IST : By സ്വന്തം ലേഖകൻ

'കാന്‍സര്‍ അമ്മയെ പ്രണയിച്ചപ്പോ മോനൂന് അമ്മയും പപ്പയുമെല്ലാമായ വഴക്കാളി ചേട്ടന്‍': ഹൃദയത്തില്‍ തട്ടും കുറിപ്പ്

JINCY-SON

കാന്‍സര്‍ വേദനയില്‍ പിടഞ്ഞപ്പോള്‍ കളിക്കൂട്ടുകാരനായും കരുതലായും കൂടെനിന്ന മകനെ കുറിച്ച് ഹൃദ്യമായി കുറിക്കുകയാണ് ജിന്‍സി ബിനും. കീമോ കിരണങ്ങളാല്‍ നൊന്തുനീറിയപ്പോള്‍ അനിയന്‍ കുട്ടന് പപ്പയും അമ്മയുമൊക്കെയായ വഴക്കാളി ചേട്ടനായിരുന്നു മകനെന്ന് ജിന്‍സി കുറിക്കുന്നു. അമ്മയുടേം ുഞ്ഞാവയുടേം തുണി കഴുകിയും ഞങ്ങള്‍ക്കു കുളിക്കാന്‍ വെള്ളം എടുത്തു തന്നും ഒപ്പമുണ്ടായിരുന്നു അവനെന്നും ജിന്‍സി പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് മകനെക്കുറിച്ച് ജിന്‍സി ചങ്കില്‍ തൊടും കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം: 

ഇരുപതുകളുടെ തുടക്കത്തില്‍... ആദ്യമായി....അമ്മയായപ്പോള്‍....ഒരു കളികൂട്ടുകാരനെ കിട്ടിയ സന്തോഷം തോന്നിയ കിറുക്കത്തി??????

പെട്ടെന്ന്...അപരിചിതമായ ഒരു സ്ഥലത്തേക്ക് പറിച്ചു നടപ്പെട്ടതിന്റെ 

എല്ലാ ഒറ്റപ്പെടലുകളുമായി....

അപക്വമായ ചിന്തകളോടെ ജീവിച്ച... എനിക്ക്....കൂട്ടായി...അവനെത്തി????

അവനായിരുന്നു പിന്നെ എന്റെ ലോകം????

നിനക്ക് കുഞ്ഞ് മാത്രം മതി...ല്ലേ... എന്ന് പലപ്പോഴും അദ്ദേഹം???? ചിലപ്പോ...അല്‍പ്പം ദേഷ്യത്തോടെ????

അവന്‍ ഒരോ ചുവട് വച്ചതും 

എന്റെ സന്തോഷത്തിന്റെ താളങ്ങളോടെയായിരുന്നു????

കമിഴ്ന്നു വീണത്...പാല്‍പ്പല്ല്  വന്നത്....

ആദ്യമായി തനിയെ എഴുന്നേറ്റ് ഇരുന്നത്....അമ്മയെന്നു വിളിച്ചത്...മുട്ടിലിഴഞ്ഞത്.....പിച്ച വച്ചത്.... ഒക്കെ മനസിന്റെ ഉത്സവങ്ങളായി??????

വര്‍ത്തമാനം പറയാന്‍ താമസിച്ചതുകൊണ്ട് രണ്ടരവയസില്‍ അങ്കണവാടീല്‍ വിട്ടതോടെ...എനിക്കറിയാത്ത പലരും 

എന്നെ അറിഞ്ഞുതുടങ്ങി??????

എന്തായാലും....എട്ടാം ക്ലാസ് ആയപ്പോഴേക്കും 6 സ്‌കൂളുകള്‍????എല്ലായിടത്തും ഒന്നിനൊന്നു ഗംഭീര അഭിപ്രായം??????അടി...പിടി...വീഴ്ച??

മുഖം നിറയെ വെട്ടും കുത്തും ????????പഠിച്ചില്ലെങ്കിലും പരാതിയില്ല....ഒന്ന് അടങ്ങിയിരുന്നമതീന്നു ടീച്ചര്‍ ????????

അവനുമാത്രമായി മാറ്റിവയ്ക്കപ്പെട്ട പത്ത് വര്‍ഷങ്ങള്‍????അവനിലെ നന്‍മയെന്തെന്നറിഞ്ഞത്  രണ്ടാമത്തെ കുഞ്ഞിനു വേണ്ടി കാത്തിരുന്ന സമയത്താണ്....ജോലികളിലെല്ലാം സഹായിക്കാന്‍ കൂടെ നില്‍ക്കുമ്പോഴും....

അടി വാങ്ങി കൂട്ടുന്ന അവനെയോര്‍ത്ത് ചിലപ്പോഴൊക്കെ സങ്കടവും???? അനിയത്തികുഞ്ഞിനെ കാണാന്‍ ഓപ്പറേഷന്‍ തീയറ്ററിനുമുന്നില്‍ കാത്തുനിന്നവനോട്....അനിയനാ വന്നേന്ന് കേട്ടപ്പോ പിണങ്ങി പോയ ചേട്ടന്‍????

പെണ്‍കുഞ്ഞില്ലെന്ന് സങ്കടം വേണ്ടെന്ന്

എന്നെ പഠിപ്പിച്ചുകൊണ്ട്......അവന്‍...

അമ്മയുടേം,കുഞ്ഞാവയുടേം തുണി കഴുകി.... ഞങ്ങള്‍ക്കു കുളിക്കാന്‍ വെള്ളം എടുത്തു തന്നു....കുഞ്ഞാവയെ 

പാട്ടുപാടിയുറക്കി...കുറുക്കു കൊടുത്തു ??

സന്തോഷങ്ങളെല്ലാം തല്ലിക്കെടുത്തി മാസങ്ങള്‍ക്ക് ശേഷം ക്യാന്‍സറെന്ന വില്ലന്‍ അമ്മയെ പ്രണയിച്ചപ്പോ...വഴക്കാളിചേട്ടന്‍...

മോനൂന്...അമ്മയും,പപ്പയും എല്ലാമായി??

കീമോ സ്‌നേഹം കൊണ്ട് മൂടിയപ്പോ.... വീടിനകം നിറയെ മുടി....കുഞ്ഞ് ഇഴഞ്ഞു നടക്കുന്ന പ്രായവും...അമ്മേടെ മുടിയെടുക്കണ്ടെന്നു മുത്ത് ????

സ്‌കൂളില്‍ പോയ തക്കം നോക്കി 

ബാക്കി മുടിയെടുത്തു...വൈകിട്ട് വന്നപ്പോ....അമ്മ....മൊട്ട????

മിണ്ടാതെ...നോക്കാതെ ഒറ്റപോക്ക്????

അനുസരണക്കേട് കാട്ടി അന്നും ഇന്നും ഒരുപാട് സങ്കടങ്ങള്‍ തരാറുണ്ടെങ്കിലും.....

അവനെനിക്ക് താങ്ങായിരുന്നു....

ബലമായിരുന്നു????

ഇന്നും...ഒരു നേരമെങ്കിലും അവനെപ്പറ്റി പരാതി കേള്‍ക്കാതെ ഞാനുറങ്ങില്ല????

അതറിയാവുന്ന അവന്‍ അതിനൊരു പഞ്ഞവും വരുത്തുകേമില്ല??????????

തോന്ന്യാസിചെക്കന്റെ.....തലതിരിഞ്ഞ അമ്മയായിരുന്ന മതി....എനിക്ക്