പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. ചെങ്ങന്നൂർ സ്വദേശി ജോമോൾ (25) ആണ് മരിച്ചത്. സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ജോമോൾ പെരുമ്പാവൂരിൽ എത്തിയത്.
പെരുമ്പാവൂരിൽ പനംകുരുത്തോട്ടം ഭാഗത്താണ് പെരിയാർ പുഴയിൽ ജോമോൾ അടക്കമുള്ളവർ കുളിക്കാനിറങ്ങിയത്. പുഴയിൽ മുങ്ങിത്താഴ്ന്ന ജോമോളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.