Tuesday 12 November 2019 02:51 PM IST : By സ്വന്തം ലേഖകൻ

ശ്ശോ...എന്നെക്കൊണ്ട് വയ്യ! കണ്ണാന കണ്ണേ പാടിയ നാണക്കാരി; കുറുമ്പത്തിയുടെ പാട്ടിന് കയ്യടി; ക്യൂട്ട് വിഡിയോ

kid

ടിക് ടോക്കിൽ പ്രത്യക്ഷപ്പെട്ട ഒരു ക്യൂട്ട് വിഡിയോ കണ്ട് കൊതിച്ചു നിൽക്കുകയാണ് സോഷ്യൽ മീഡിയ. കൊഞ്ചി കൊഞ്ചി പാട്ടു പാടിയ ഒരു ക്യൂട്ട് കുഞ്ഞാവയാണ് സോഷ്യൽ മീഡിയയിലെ താരം. കണ്ണാന കണ്ണേ എന്ന ഹിറ്റ് ഗാനം ആലപിച്ചാണ് ഈ കുറുമ്പത്തി ഏവരുടേയും ഹൃദയം കവർന്നിരിക്കുന്നത്.

പാട്ടുപാടുന്നതോടെ തീരുന്നില്ല ഈ ക്യൂട്ട് വിശേഷേം. പാട്ടു കഴിയുന്നതോടെ ചുറ്റുംകൂടിനിന്നവര്‍ കയ്യടിച്ച് അഭിനന്ദിക്കുന്നുമുണ്ട്. പാട്ടുകേട്ട് എല്ലാവരും ചിരിക്കുന്നതും കയ്യടിക്കുന്നതും കണ്ട് നാണിച്ച് തലതാഴ്ത്തി ' എന്നെകൊണ്ട് വയ്യ' എന്ന രസകരമായ കമന്റ് പറയുന്നതും വിഡിയോയില്‍ കാണാം.

നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തുവന്നിരിക്കുന്നത്. എന്നേ കൊണ്ട് വയ്യ, എന്തു പറയണം എന്നറിയില്ല, എല്ലാ ദിവസവും ഈ വിഡിയോ കണ്ടാല്‍ മതി ആ ദിവസം സന്തോഷകരമാവാന്‍ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.