Friday 11 December 2020 02:49 PM IST : By സ്വന്തം ലേഖകൻ

അലക്കി കൊണ്ടിരിക്കേ ഭൂമി താഴ്ന്ന് അപ്രത്യക്ഷയായി, പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റിൽ: ഞെട്ടൽ മാറാതെ ഉമൈബ

kinar

ഇരിക്കൂർ ആയിപ്പുഴ ഗവ എൽപി സ്കൂളിനു സമീപം വീട്ടിൽ തുണി കഴുകി കൊണ്ടിരുന്ന വീട്ടമ്മ ഗർത്തത്തിൽ താഴ്ന്ന് 6 മീറ്ററിലേറെ ദൂരം ഗർത്തത്തിലൂടെ നീങ്ങി തൊട്ടടുത്ത വീട്ടിലെ കിണറിൽ എത്തി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വീട്ടമ്മയെ രക്ഷപ്പെടുത്തി. മട്ടന്നൂരിൽ നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.

മുൻ പഞ്ചായത്തംഗം കെ.എ.അയൂബിന്റെ ഭാര്യ ഉമൈബ (38) യാണ് ഗർത്തത്തിൽ താഴ്ന്നത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. വീട്ടിൽ തുണി കഴുകുന്ന സ്ഥലത്താണു ഗർത്തം രൂപപ്പെട്ടത്. മണ്ണ് പെട്ടെന്ന് ഇളകി ഇതിൽ താഴ്ന്നു പോകുകയായിരുന്നു. നി്മിഷങ്ങൾക്കുള്ളിൽ കിണറ്റിനുള്ളിലേക്കു പതിച്ചു. ഉമൈബയുടെ നിലവിളി കേട്ടാണ് ആളുകൾ ഓടിക്കൂടിയത്, അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാരിട്ടു കൊടുത്ത കയറിൽ തൂങ്ങി വീട്ടമ്മ കരയ്ക്കു കയറി.

അടുത്ത വീട്ടിലെ കിണറ്റിൽ ഗുഹ പോലുള്ള ഒരു ഭാഗം നേരത്തെ ശ്രദ്ധയിൽ പെട്ടിരുന്നു.  കാലക്രമേണ മണ്ണിടിഞ്ഞ് ഇത് നീളത്തിലുള്ള ഗർത്തമായി രൂപപ്പെട്ടതാകാമെന്ന് കരുതുന്നു. ഗർത്തത്തിന്റെ നീളത്തെ കുറിച്ച് ആർക്കും ധാരണ ഉണ്ടായിരുന്നില്ല. 

More