Monday 02 December 2019 12:23 PM IST : By സ്വന്തം ലേഖകൻ

‘ഒന്നുകൂടി ചോദിക്കുവാ ഈ ട്രോളനെ കെട്ടിക്കുന്നുണ്ടോ’യെന്ന് യുവതി; ഞെട്ടലോടെ കേരള പൊലീസ്!

troll-police4

ട്രോളുകൾ കൊണ്ട് കാര്യം പറയുന്നവരാണ് നമ്മുടെ കേരള പൊലീസ്. നിയമലംഘനങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പുകൾ രസകരമായ ട്രോളുകളിലൂടെ അവതരിപ്പിക്കുന്ന ട്രോളൻ പൊലീസിന് ആരാധകരുമേറെയാണ്. ഇപ്പോഴിതാ പൊലീസിലെ ട്രോളന് വിവാഹ ആലോചനയുമായി എത്തിയിരിക്കുകയാണ് ഒരു യുവതി. 

"പലതവണയായി ചോദിക്കുന്നു, ഒന്നുകൂടി ചോദിക്കുവാ ഈ ട്രോളനെ കെട്ടിക്കുന്നുണ്ടോ"- എന്നാണ് യുവതി കേരളാ പൊലീസിന്റെ ഫെയ്സ്ബുക് പേജിലൂടെ ചോദിച്ചിരിക്കുന്നത്. ഇതിനു മറുപടിയായി അന്ധാളിച്ചു നിൽക്കുന്ന സലിം കുമാറിന്റെ ഫോട്ടോയാണ് പൊലീസ് ട്രോളന്മാർ ഷെയർ ചെയ്തിരിക്കുന്നത്. എന്തായാലും ആളുകൾക്കിടയിൽ ചിരി പടർത്തിയിരിക്കുകയാണ് ഈ ചിത്രം.

Tags:
  • Spotlight
  • Social Media Viral