Saturday 19 November 2022 12:02 PM IST : By സ്വന്തം ലേഖകൻ

പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം മാഫിയക്ക് വിറ്റു: സൂര്യനെല്ലിക്കും വിതുരയ്ക്കും ശേഷം കൂടുതൽ പേർ പ്രതികളാകുന്ന കേസ്

domestic-rape-violence.jpg.image.845.440 പ്രതീകാത്മക ചിത്രം

കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ട് പീഡന കേസുകൾ. ഉന്നതൻമാരിലേക്കും അധികാര കേന്ദ്രങ്ങളിലേക്കും വിരൽ ചൂണ്ടിയ സൂര്യനെല്ലി കേസും, വിതുര കേസും ഓർമിക്കുന്നത് അങ്ങനെയാണ്. ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിനിയായ ഒൻപതാം ക്ലാസുകാരിയായെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോകുകയും, തുടർന്നുള്ള നാല്പതുദിവസം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നതാണ് പ്രമാദമായ കേസ്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽവച്ചു നടന്ന പീഡനത്തിൽ 42 പേരോളം ഉൾപ്പെട്ടിരുന്നു. പ്രതികളിലും ആരോപണവിധേയരിലും പെട്ടവരിൽ ചിലർ അറിയപ്പെടുന്നവരും ഉന്നതപദവികൾ വഹിക്കുന്നവരും ആയിരുന്നു. കോളിവിതുര കേസിലും കണ്ടും മാന്യതയുടെ മുഖംമൂടിയിട്ടു നടക്കുന്നവരുൾപ്പെടെയുള്ള 41 പ്രതികളുടെ സാന്നിദ്ധ്യം. കേസിലെ പ്രതികളുടെ എണ്ണം പരിഗണിക്കുമ്പോൾ സമാനമായ മറ്റൊരു കേസ് കൂടി വാർത്തകളിൽ‌ നിറയുകയാണ്.

ഒറ്റപ്പാലം സ്വദേശിയായ പതിനേഴുകാരിയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചു പീഡിപ്പിച്ചശേഷം പെൺകുട്ടിയെ പെൺവാണിഭ മാഫിയയ്ക്കു വിറ്റെന്ന കേസാണിത്.   14 കേസുകൾ റജിസ്റ്റർ െചയ്തിട്ടുണ്ട്. 25ലേറെ പ്രതികൾ ഉണ്ട്. മുഖ്യ പ്രതി തൃശൂർ ഇരിങ്ങാലക്കുട കല്ലേറ്റുക്കട അപാദൻ ഹൗസിൽ ഡോണൽ വിൽസൻ (25) ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതു ചാത്തന്നൂർ എസിപിയും പാരിപ്പള്ളി ഇൻസ്പെക്ടറും അടങ്ങിയ സംഘമാണ്. ഡോണൽ  കൊല്ലം ജില്ലാ ജയിലിൽ റിമാൻഡിലാണ്. പ്രതികളുടെ എണ്ണം കൂടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. 42 പേർ പ്രതിപ്പട്ടികയിലുണ്ടായിരുന്ന സൂര്യനെല്ലി പീഡനക്കേസിനും 41 പേർ പ്രതികളായ വിതുര കേസിനും ശേഷം ഏറ്റവും കൂടുതൽ പേർ പ്രതികളാകുന്ന പീഡനക്കേസാണിതെന്നു പൊലീസ് പറയുന്നു. 

വീട് വീട്ടിറങ്ങിയ പെ‍ൺകുട്ടിയെ  ബസ് സ്റ്റാൻഡിൽ വച്ചു പരിചയപ്പെട്ട ഇയാൾ പാരിപ്പള്ളി എഴിപ്പുറത്തിനു സമീപം ചെരുപ്പ് ഗോഡൗണായി പ്രവർത്തിക്കുന്ന വാടകവീട്ടിൽ എത്തിച്ചു 3 ദിവസം പീഡിപ്പിച്ചു. ഇവിടെവച്ചു പലർക്കും  കൈമാറുകയും ചെയ്തു. പാരിപ്പള്ളിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടു പേർ ഒളിവിലാണ്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ ഹോം സ്റ്റേ, ഹോട്ടലുകൾ എന്നിവിടങ്ങളിലും  എത്തിച്ചശേഷം  മാഫിയയ്ക്കു  വിറ്റതായാണു വിവരം. തിരുവനന്തപുരത്തുനിന്നാണു പെൺകുട്ടിയെ പൊലീസ് കണ്ടെത്തുന്നത്. ഒറ്റപ്പാലം സ്വദേശിയാണെന്നു കണ്ടെത്തിയതോടെ അവിടത്തെ പൊലീസിനു കൈമാറി.

അതേസമയം കേസിൽ അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചു. അന്വേഷണ ചുമതല ചാത്തന്നൂർ എസിപി ബി. ഗോപകുമാറിനാണ്. പാലക്കാട് എസ്പി ആർ. വിശ്വനാഥ് മേൽനോട്ടം വഹിക്കും. പാരിപ്പള്ളി ഇൻസ്പെക്ടർ എ.അൽജബ്ബാറും ഒറ്റപ്പാലം പൊലീസ്  ഉദ്യോഗസ്ഥരും അടക്കം 7 പേരാണ്  അന്വേഷിക്കുക.

കൊല്ലത്തു പിടിയിലാകാനുള്ള 2 പ്രതികൾ ഉൾപ്പെടെയുള്ളവർക്കായി വിവിധ ജില്ലകളിൽ തിരച്ചിൽ തുടരുകയാണ്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്ത 14 കേസുകളിലായി ഇരുപത്തിയഞ്ചോളം പ്രതികൾ ഉണ്ടെന്നാണു പൊലീസിന്റെ നിഗമനം. പ്രതികളുടെ എണ്ണം കൂടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. 42 പേർ പ്രതിപ്പട്ടികയിലുണ്ടായിരുന്ന സൂര്യനെല്ലി പീഡനക്കേസിനും 41 പേർ പ്രതികളായ വിതുര കേസിനും ശേഷം ഏറ്റവും കൂടുതൽ പേർ പ്രതികളാകുന്ന പീഡനക്കേസാണിതെന്നു പൊലീസ് പറയുന്നു. 

മുഖ്യപ്രതി ഉൾപ്പെടെ 5 പേർ കൊല്ലത്തും പെൺകുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ മുഖ്യപ്രതി ഡോണൽ വിൽസൻ റിമാൻഡിലാണ്. കേസിലെ കൂട്ടു പ്രതികൾ രക്ഷപ്പെടുമെന്നതിനാൽ ഡോണൽ ഉൾപ്പെടെ 3 പേരെ ഏതാനും ദിവസം മുൻപ് അറസ്റ്റ് ചെയ്തെങ്കിലും വിവരം പൊലീസ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. തുടർന്നാണു കഴിഞ്ഞ ദിവസം 8 പ്രതികൾ കൊച്ചിയിൽ പിടിയിലായത്.