Thursday 27 February 2020 06:58 PM IST : By സ്വന്തം ലേഖകൻ

കുത്തി കയറിയത് മരക്കഷ്ണം; കാന്‍സർ ഭീതിയില്‍ 67 വയസ്സുകാരന്‍ ‘വേദന തിന്നു’ കഴിഞ്ഞത് 83 ദിവസം!

kozhikode-wooden-piece

കാന്‍സർ രോഗ ഭീതിയില്‍ 67 വയസ്സുകാരന്‍ വേദന തിന്നു ജീവിച്ചത് 83 ദിവസം. കാണിച്ച ഡോക്ടര്‍മാരെല്ലാം കണ്ണിലെ കുത്തുന്ന വേദന കാന്‍സറാണെന്നാണ് പറഞ്ഞത്. എന്നാ‍ല്‍ കഴിഞ്ഞ ദിവസം കോംട്രസ്റ്റ് കാണ്ണാശുപത്രിയില്‍ നടന്ന ശസ്ത്രക്രിയക്കൊടുവില്‍ പുറത്തെത്തിയത് മൂന്നര സെന്റീമീറ്റര്‍ വലുപ്പമുള്ള മരക്കൊമ്പിന്‍ കഷണമാണ്. 

ഡിസംബറില്‍ ഇയാള്‍ മരച്ചില്ലയിലേക്ക് വീണിരുന്നു. കണ്ണിനു താഴെ മരക്കൊമ്പ് കുത്തി മുറിഞ്ഞെങ്കിലും മരക്കഷണം ഉള്ളില്‍ കുടുങ്ങിയ കാര്യം അറിഞ്ഞിരുന്നില്ല. വയനാട് പുൽപള്ളി സ്വദേശിയാണ് വേദന സഹിച്ച് ആശുപത്രികൾ കയറിയിറങ്ങിയത്. പല ആശുപത്രികളില്‍ കാണിച്ചിരുന്നെങ്കിലും കാന്‍സറാണെന്ന് പറഞ്ഞ് മടക്കുകയായിരുന്നു. 

കാന്‍സറെന്ന് കരുതി ബയോപ്സി ടെസ്റ്റ് പോലും ചെയ്തിരുന്നു. വിശദമായ പരിശോധനയിലും സ്കാനിങ്ങിലും കണ്ണിൽ കാന്‍സറല്ല, മരക്കഷണം ഉള്ളില്‍ കയറിയതെന്ന കാര്യം അറിഞ്ഞത്. വിശദമായ പരിശോധനയ്ക്ക് ഡോ. ലൈലാ മോഹനും അനീസ്തെറ്റിസ്റ്റ് ഡോ. ദ്വിദീപ് ചന്ദ്രനും പങ്കെടുത്തു.

Tags:
  • Spotlight