ADVERTISEMENT

കൊല്ലം കടയ്ക്കലിൽ, ഏഴു വയസുകാരിയെ പീഡിപ്പിച്ച അൻപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ സ്വദേശിയായ കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തി. പ്രതിയെ കോടതി റിമാന്‍‍ഡ് ചെയ്തു.

അമ്മ കുളിപ്പിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് വേദനയുളളതായി കുട്ടി പറഞ്ഞു. ക്ഷതം ഏറ്റതാണെന്നു മനസിലാക്കിയ അമ്മ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിനിരയായെന്നു മനസിലായത്. ഡോക്ടറോടു കുട്ടി പീഡനവിവരം പറയുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT