Saturday 12 January 2019 11:05 AM IST : By സ്വന്തം ലേഖകൻ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ മൂന്നാറിലേതല്ല; കുളു മണാലിയിൽ നിന്ന് മലയാളി സംഘം പകർത്തിയത്!

munnar-climate

കേരളം തണുത്തു വിറയ്ക്കുമ്പോൾ കേരളത്തിലേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും വ്യാജം. മഞ്ഞു പുതച്ച മൂന്നാറിന്റെ ചിത്രങ്ങളാണ് ഇതിൽ കൂടുതലും. എന്നാൽ ഇവയെല്ലാം മൂന്നാറല്ല. മൂന്നാറിന്റെ മഞ്ഞുകാലം വ്യത്യസ്തമാണ്. 

കേരള രജിസ്ട്രേഷൻ വാഹനം മഞ്ഞു പുതച്ച വഴിയിലും മലഞ്ചെരുവുകളിലും കിടക്കുന്നതു കണ്ടു എല്ലാവരും ഞെട്ടി. ഇത്ര മഞ്ഞാണോ മൂന്നാറിലെന്ന്. മൂന്നാറിലേതെന്ന പേരിൽ വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറൽ ആയി. എന്നാൽ ഇതെല്ലാം മണാലിയിൽ നിന്ന് മലയാളി സംഘം പകർത്തിയ ചിത്രങ്ങളാണ്. 

ഇനി മൂന്നാറിലെ മഞ്ഞിലേക്ക്. പലയിടത്തും നേർത്ത മഞ്ഞുവീഴ്ചയുണ്ട്. പൂജ്യത്തിനു താഴെ വരെ താപനില എത്താറുമുണ്ട്. സീതക്കുളത്തും പെരിയാവാര പാലത്തിന്റെ അടുത്തും ഹെഡ്‍വർക്സ് ഡാമിന്റെ പരിസരത്തുമെല്ലാം മഞ്ഞു പെയ്ത പ്രഭാതങ്ങൾ എളുപ്പത്തിലെത്തി കാണാനാകും. നിരവധി ആളുകളാണ് മഞ്ഞുകാലം ആസ്വദിക്കാൻ മൂന്നാറിൽ എത്തുന്നത്.