Wednesday 22 May 2024 12:51 PM IST : By സ്വന്തം ലേഖകൻ

പുലിയുടെ ഇടുപ്പിന്റെ ഭാഗം കമ്പിവേലിയിൽ കുടുങ്ങി; പാലക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി, മയക്കുവെടി വച്ച് കൂട്ടിലേക്കു മാറ്റി

leopard-rescue-plkd-22.jpg.image.845.440

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയ്ക്കു സമീപം ചേകോലിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ചു. പത്തു മിനിറ്റ് നിരീക്ഷിച്ചതിന് ശേഷം പുലിയെ കൂട്ടിലാക്കി. ആരോഗ്യനില പരിശോധിച്ചതിന് ശേഷം ജനവാസ മേഖലയിൽ നിന്ന് പുലിയെ മാറ്റും. ചേകോലിൽ കമ്പിവേലിയിൽ കുടുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്.

പുലിയുടെ ഇടുപ്പിന്റെ ഭാഗമായിരുന്നു കമ്പിവേലിയിൽ കുടുങ്ങിയത്. പരുക്കുകളുണ്ടെന്നാണ് സൂചന. പുലിക്ക് അഞ്ച് വയസ് പ്രായം തോന്നിക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പുലിയെ പിടിക്കാനായി റാപിഡ് റെസ്പോൺസ് സംഘം സ്ഥലത്തെത്തിയിരുന്നു. 

Tags:
  • Spotlight