Saturday 12 January 2019 11:52 AM IST : By സ്വന്തം ലേഖകൻ

ആറ് നാരങ്ങയും വെള്ളവും ചേർന്ന ലെമൺ ഡയറ്റ്; ചാടിയ വയർ ഒരാഴ്ച കൊണ്ട് ഒതുങ്ങുന്നത് അനുഭവിച്ചറിയാം!

lemon-diet

ഒരാഴ്‌ച കാര്യമായി വ്യായാമം ചെയ്‌താൽ ശരീരഭാരത്തിന് ഒരല്പം അയവു വന്നതായി തോന്നും. എന്നാൽ രണ്ടു ദിവസം വ്യായാമം മുടങ്ങി നോക്കട്ടെ കുറഞ്ഞത് ദാ ഇരട്ടിയായി കൂടുന്നത് കാണാം. പ്രത്യേകിച്ചും സ്ത്രീകൾക്കാണ് അത്തരമൊരു അവസ്ഥയുണ്ടാകുന്നത്. എന്നാൽ വ്യായാമം ചെയ്യാൻ കഴിയാത്ത ദിവസങ്ങളിലും പിന്തുടരാൻ കഴിയുന്ന മികച്ച ഡയറ്റാണ് ലെമൺ ഡയറ്റ്. വെറും ഏഴു ദിവസം കൊണ്ട് നല്ല റിസൾട്ട് ലഭിക്കും. ചാടിയ വയർ ഒരാഴ്ചകൊണ്ട് ഒതുങ്ങുന്നത് നേരിട്ട് അനുഭവിച്ചറിയാം. 

ഏഴു ദിവസത്തിനുള്ളിൽ വയറിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് നീക്കം ചെയ്യപ്പെടുന്നു. നാരങ്ങ ശരീരത്തിലെ അനാവശ്യമായ ടോക്സിനുകളെ ഇല്ലാതാക്കുന്നു. ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. ഇനി ലെമൺ ഡയറ്റ് വളരെ സിമ്പിളാണ്. നാരങ്ങാനീരിന്റെ അംശം പരമാവധി ശരീരത്തിൽ എത്തിക്കുക എന്നതാണ് ഡയറ്റിലൂടെ ഉദ്ദേശിക്കുന്നത്. നാരങ്ങാ ഡയറ്റ് എടുക്കുമ്പോൾ പ്രഭാതഭക്ഷണം ലഘുവാക്കണം. ഫ്രൂട്ട് സലാഡ്‌ മാത്രം കഴിച്ചാൽ മതിയാകും. ഉച്ചഭക്ഷണത്തിനു പുഴുങ്ങിയ മുട്ടയും പച്ചക്കറി സാലഡും, അത്താഴത്തിന് ഡ്രൈ ഫ്രൂട്ട്സ്, ബദാം എന്നിവ കഴിക്കാം. മൂന്നു നേരവും നാരങ്ങാ പാനീയം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. അഞ്ചാം ദിവസം തൊട്ട് മികച്ച റിസൾട്ട് കിട്ടി തുടങ്ങും.

നാരങ്ങാ പാനീയം തയാറാക്കുന്നത് ഇങ്ങനെ; 

ആറ് നാരങ്ങയുടെ നീര്, എട്ട് കപ്പ് വെള്ളം, അരക്കപ്പ് തേന്‍, അല്‍പം ഐസ്‌ക്യൂബ്സ്, കര്‍പ്പൂര തുളസിയുടെ ഇലകൾ എന്നിവയാണ് ലെമൺ ഡയറ്റിന് ആവശ്യമുള്ള സാധനങ്ങള്‍. ഇതുപയോഗിച്ചാണ് പാനീയം തയാറാക്കേണ്ടത്. ഒരു പാത്രത്തില്‍ എട്ട് കപ്പ് വെള്ളമെടുത്ത് നന്നായി തണുപ്പിക്കുക. പിന്നീട് നാരങ്ങാനീര്, തേൻ, കർപ്പൂര തുളസിയിലകൾ എന്നിവ ഇതില്‍ ചേര്‍ക്കുക. പിന്നീട് രണ്ടു മിനിറ്റ് ചൂടാക്കുക. അതിനുശേഷം വീണ്ടും ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. പുറത്തെടുത്ത് തണുപ്പ് മാറിയതിനുശേഷം അല്പാല്പം കുടിക്കുക. ദിവസവും മൂന്നു നേരമാണു കുടിക്കേണ്ടത്. കുടിക്കുന്നതിനു മുന്‍പ്  ഐസ്‌ ക്യൂബ് ചേർക്കാം.