Thursday 14 March 2024 05:02 PM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ കാശ് പോകുന്നത് ഈ വഴിയിലൂടെയാകും: പണം എങ്ങനെ ചെലവാകുന്നു എന്ന ധാരണ കൃത്യമായും വേണം

family-budget

പനി വന്നാൽ മതി കുടുംബ ബജറ്റിന്റെ താളം തെറ്റാം. എന്നാൽ ചില മേക്ക് ഒാവറുകളിലൂടെ ‘ആരോഗ്യമുള്ള കുടുംബ ബജറ്റ്’ റെഡിയാക്കാം

∙എന്താണ് അവസ്ഥ : ആദ്യം ചെയ്യേണ്ടത് സാമ്പത്തിക അവസ്ഥ എന്താണെന്നു തിരിച്ചറിയുകയാണ്. എത്ര സ്വത്തുണ്ട്. അതിന്റെ മൂല്യം എത്ര വീടിന്റെയും കാറിന്റെയും ഇപ്പോഴത്തെ വില, മ്യൂച്വൽ ഫണ്ട്, സ്ഥിര നിക്ഷേപം തുടങ്ങി എല്ലാത്തിനെക്കുറിച്ചും കണക്കെടുക്കുക.

ഇനി കടം മനസ്സിലാക്കുക. ലോൺ എത്ര തിരിച്ചടയ്ക്കാനുണ്ട്, വിളിച്ചു കഴിഞ്ഞ ചിട്ടിയുടെ ബാക്കി. ഇത്തരം കടങ്ങളെല്ലാം കണക്കു കൂട്ടുമ്പോൾ നിങ്ങളുടെ ബാധ്യത എത്രയെന്ന് തിരിച്ചറിയാം. ബാധ്യത സ്വത്തിനെക്കാൾ കൂടുതലാണെങ്കിൽ ബജറ്റിൽ നിങ്ങൾ ഗൗരവമായ മാറ്റങ്ങൾ വരുത്തണം.

∙ മാസ വരുമാനം അറിയുക : മാസം എത്ര തുക വരുമാനം ഉണ്ടെന്നു കണക്കാക്കുക. ശമ്പളവും വാടക ഇനത്തിലുള്ള വരുമാനവും ചെറിയ ബിസിനസുകളിൽ നിന്നുള്ള വയടക്കം എല്ലാം കൂടിയാണു കണക്കാക്കേണ്ടത്.

∙ ചെലവിന്റെ റൂട്ട് മാപ് : ഏതുവഴിക്കു പണം ചെലവാകുന്നു എന്ന ധാരണ കൃത്യമായും വേണം. എല്ലാ ദിവസവും ചെലവാകുന്ന തുക ആറുമാസം ട്രാക്ക് ചെയ്യുക. എഴുതി വച്ച ശേഷം മാസാവസാനം പരിശോധിക്കണം.

∙ബജറ്റ് തയാറാക്കൽ : ഇതു രണ്ടും കണ്ടെത്തിക്കഴിഞ്ഞാൽ‌ ബജറ്റ് തയാറാക്കാം. വരവു ചെലവുകൾ കൃത്യമായി ട്രാക്ക് ചെയ്ത ശേഷം ബജറ്റ് തയാറാക്കിയാൽ മാത്രമേ കൃത്യമായി പാലിക്കാനാവൂ.

∙കരുതൽ ധനം: ആറുമാസത്തെക്കുള്ള ചെലവു കരുതൽ ധനമാക്കി എടുത്തു വയ്ക്കണം. ഇഎംെഎ പോലെ നിർബന്ധമായി അടയ്ക്കേണ്ട കാര്യങ്ങൾ ഇതിൽ ഉൾപ്പെടണം. ജോലി നഷ്ടമാവുന്നതു മുതൽ രോഗം വരെ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിക്കാം. അതിൽ നിന്നു രക്ഷപ്പെടാനാണു കരുതൽ ധനം. മറ്റൊരു അക്കൗണ്ടിലാണ് ഈ തുക നിക്ഷേപിക്കേണ്ടത്

∙സമ്പാദിക്കാന്‍ ആവുന്നില്ലേ? : ബജറ്റ് എല്ലാം ഉണ്ട്. പ ക്ഷേ, സമ്പാദിക്കാനാകുന്നില്ല. രണ്ടു മാർഗങ്ങൾ ഉണ്ട്. ഒ ന്ന് ലൈറ്റ്നിങ് ആക്‌ഷൻ ആണ്. രണ്ടാമത്തേത്ത് സ്ട്രാറ്റജിക് പ്ലാനും.

ലൈറ്റ്നിങ് ആക്‌ഷൻ: ഇപ്പോഴുള്ള ചെലവിന്റെ 10 ശതമാനം കുറയ്ക്കുക. അതിനായി വളരെ അത്യാവശ്യമുള്ളത്, ആവശ്യമുള്ളത് എന്ന ലിസ്റ്റ് ഉണ്ടാക്കുക. വളരെ അത്യാവശ്യമുള്ളത് ഒന്നും ചെയ്യാനാകില്ല. പക്ഷേ, ആവശ്യമുള്ളതിൽ 10 ശതമാനം ‘കണ്ണും അടച്ച്’ കുറയ്ക്കുക. ജീവിതം ഒന്നും ചുരുങ്ങിയേക്കാം.

സ്ട്രാറ്റജിക് പ്ലാൻ: രണ്ടു രീതിയില്‍ നടപ്പാക്കാം. ആറുമാസത്തെ ചെലവുകൾ ട്രാക്ക് ചെയ്ത് അനാവശ്യ ചെലവുകൾ കണ്ടെത്തുക. ചിലപ്പോഴത് ദുഃശീലങ്ങൾക്കാവാം. അ ല്ലെങ്കിൽ നിയന്ത്രണമില്ലാത്ത ഷോപ്പിങ് ആവാം. ഇതെല്ലാം പരിഹരിച്ചാൽ എത്ര ലാഭമുണ്ടെന്ന് കണ്ടെത്തുക

വരുമാനം കൂട്ടുക. അടച്ചിട്ട വീട് ഉണ്ടെങ്കിൽ അത് വാടകയ്ക്ക് കൊടുക്കുക,മറ്റു വരുമാന സ്രോതസുകൾ കണ്ടെത്തുക–ഒാൺലൈന്‍ ജോലികൾ.ഫ്രീലാൻസ് ജോലികൾ,ട്യൂഷൻ എന്തുമാവാം. ഈ രണ്ടു കാര്യങ്ങളിലൂടെ ഇപ്പോഴുള്ള മാസവരുമാനത്തിന്റെ 10 ശതമാനം വർധിപ്പിക്കാം.

∙ പ്രതിമാസനിക്ഷേപം: മാസ വരുമാനം ഉള്ളവർ നിശ്ചിത തുക വരുമാനത്തിൽ നിന്ന് കൃത്യമായി നിക്ഷേപത്തിലേക്ക് പോകുന്ന രീതിയിൽ ക്രമപ്പെടുത്തുക. ആർഡി ആണ് പരമ്പരാഗത രീതി. ഇപ്പോൾ എസ്െഎപിയും (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) മികച്ചതാണ്. ഒരു ലക്ഷ്യം ക ണ്ട് ഇൻവെസ്റ്റ് ചെയ്യുക. കുട്ടികളുടെ പഠനം, വിവാഹം, യാത്രകൾ. ലക്ഷ്യമെത്തുമ്പോള്‍ പിൻവലിക്കാവുന്ന രീതിയിലെങ്കിൽ മറ്റു കാര്യങ്ങൾക്കായി പാഴ്ചെലവാകില്ല.

∙ റിട്ടയർമെന്റ് പ്ലാൻ: റിട്ടയർമെന്റ് പ്ലാൻ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. വിരമിക്കലിനു തീയതി കണ്ടിട്ടുണ്ടെങ്കിൽ അന്ന് ഒരുമാസം എത്ര രൂപ ചെലവു വരും എന്ന് കണക്കു കൂട്ടുക. പത്തു വർഷം കഴിഞ്ഞാണു റിട്ടയർമെന്റ് എങ്കിൽ ഇന്നു ചെലവാകുന്ന തുകയുടെ ഏതാണ്ട് ഇരട്ടി വേണ്ടി വരും. അതെങ്ങനെ ലഭിക്കും എന്ന് പ്ലാൻ ചെയ്യണം.

1945897678

∙ വിദഗ്ധ സഹായം: ഇതെല്ലാം പ്രയാസമായി തോന്നിയാൽ ഫിനാൻഷ്യൽ പ്ലാനിങ് ചെയ്യുന്ന വിദഗ്ധരെ സ മീപിക്കാം. വരവും ചെലവും വച്ചു ജീവിതത്തിന്റെ ലക്ഷ്യങ്ങൾ നേടാനുള്ള മാർഗങ്ങൾ അവർ നിർദേശിക്കും.

∙ കടങ്ങൾ കൈവിട്ടു പോയോ: വലിയ പലിശ നൽകുന്ന കടങ്ങൾ ഉണ്ടെങ്കിൽ പ്രത്യേകിച്ച് അടവു മുടങ്ങാനുള്ള സാധ്യതയുണ്ടെങ്കിൽ അതീവ ശ്രദ്ധ നൽകണം. നിലവിലെ വരുമാനം വച്ച് അടച്ചു തീർക്കാൻ പ്രയാസമാണെങ്കിൽ മറ്റു വരുമാന സ്രോതസുകൾ തേടുക, ചെലവു കുറയ്ക്കുക തുടങ്ങിയ വഴികൾ ചെയ്യണം.

∙ സാമ്പത്തിക മീറ്റിങ്: കുടുംബത്തിലെ മുഴുവൻ ആളുകളും സാമ്പത്തിക കാര്യങ്ങളെ കുറിച്ചു ചർച്ച ചെയ്യുക. മാസത്തിൽ ഒരു ഞായറാഴ്ചയെങ്കിലും അരമണിക്കൂർ ഇതിനെ കുറിച്ചു സംസാരിക്കുക. ചെലവ് എത്ര? ഈ വരുമാനത്തിൽ മുന്നോട്ടു പോയാൽ എന്തായിരിക്കും അവസ്ഥ... ഇതൊക്കെ പങ്കുവയ്ക്കാം. ഇതു കുട്ടികൾക്ക് വീട്ടിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ബോധ്യമുണ്ടാവാൻ നല്ലതാണ്. സാമ്പത്തിക ഘ ടനയ്ക്കനുസരിച്ച് അവരെ സ്വപ്നം കാണാൻ പഠിപ്പിക്കുക. കുടുംബത്തിന്റെ പിന്തുണ കിട്ടാൻ അതു നല്ലതാണ്.

മൂന്ന് ഇൻഷുറൻസുകൾ

ഒരു കുടുംബത്തിനു മൂന്നു ഇൻഷുറൻസുകൾ വേണം. ആദ്യത്തേത് ആരോഗ്യ ഇൻഷുറൻസ്. പല സ്ഥാപനങ്ങളും ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് നൽകാറുണ്ട്. എന്നാല്‍ കമ്പനിയെ ആശ്രയിക്കാതെ തന്നെ മറ്റൊരെണ്ണം കൂടി േവണം.

ലൈഫ് ഇൻ‌ഷുറൻസ്: കുടുംബത്തിലേക്കു വരുമാനം കൊണ്ടുവരുന്ന ആൾക്ക് ആപത്തു സംഭവിച്ചാൽ ആ കുടുംബത്തെ വലിയ തോതിൽ ബാധിക്കും. അതുകൊണ്ടു തന്നെ കുട്ടികൾക്കു ജോലി കിട്ടുംവരെയുള്ള കാലം കണക്കാക്കി ഒരു ടേം ഇൻ‌ഷുറൻസ് എടുക്കുക.

ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറന്‍സ്: ഗുരുതര രോഗങ്ങൾ വന്നാൽ ചികിത്സയുടെ ഭാഗമായി ജോലിക്കു പോകാനാകില്ല. ആ സാഹചര്യത്തിലാണ് ഇത് സഹായിക്കുന്നത്.

വിവരങ്ങൾക്ക് കടപ്പാട്:

നിഖിൽ ഗോപാലകൃഷ്ണൻ,സിഇഒ,പെന്റാഡ് സെക്യൂരിറ്റീസ് സാമ്പത്തിക വിദഗ്ധൻ ‘മണി ടോക്സ് വിത് നിഖിൽ’ എന്ന സോഷ്യൽമീഡിയ പേജ് ഏറെ പേരെ ആകർ‌ഷിച്ചിട്ടുണ്ട്.