Thursday 23 January 2020 04:59 PM IST : By സ്വന്തം ലേഖകൻ

മെഗാസ്റ്റാറിനൊപ്പം 2020; വിരൽത്തുമ്പിൽ മനോരമ കലണ്ടർ ആപ്പ്

mammootty-calendar

മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം പുതുവർഷം ആഘോഷമാക്കി മനോരമ ഓൺലൈൻ കലണ്ടര്‍ ആപ്പ്. ജനുവരിയിൽ, മമ്മൂട്ടിയുടെ പുതുമയുള്ള ചിത്രം മുഖമാക്കിയ കലണ്ടറിൽ വരുന്ന ഓരോ മാസവും സൂപ്പർ സെലിബ്രിറ്റി താരങ്ങളുടെ ചിത്രങ്ങളായിരിക്കും ഇടം പിടിക്കുക. കൊച്ചിയിൽ ചേർന്ന ചടങ്ങിൽ മമ്മൂട്ടി മനോരമ കലണ്ടര്‍ ആപ്പ് പുറത്തിറക്കി. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, മനോരമ ഒാൺലൈൻ കോ–ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും പ്രവർത്തിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. വിശേഷദിനങ്ങളും മറ്റു വിവരങ്ങളും ആപ് ഓർമപ്പെടുത്തും. ഉദാഹരണത്തിന് വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർമിക്കാൻ ഇൻഷുറൻസ് എന്ന വിഭാഗമുണ്ടാക്കി ഓർമപ്പെടുത്താൻ ആവശ്യപ്പെടാം. ഓർമപ്പെടുത്തൽ സന്ദേശം ഇ മെയിൽ ആയും ലഭിക്കും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാറം ക്രമീകരിക്കാനും സൗകര്യമുണ്ട്.

മൊബൈൽ കലണ്ടർ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ചേർന്നു പ്രവർത്തിക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും സാധിക്കും. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സൂക്ഷിക്കാനുമാവും. ആൻഡ്രോയിഡ്, ഐ ഫോൺ എന്നിവയില്‍ ആപ്പ് ഡൗൺലോഡ് ചെയ്യാം. ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്. ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക: ആൻഡ്രോയിഡ്, ഐഒഎസ്

mammootty-1

പരസ്യങ്ങളോടു കൂടിയ കലണ്ടറിന്‍റെ പതിപ്പ് സൗജന്യമാണ്. പരസ്യങ്ങളില്ലാത്ത ആപ്ലിക്കേഷൻ ലഭിക്കാൻ ഇന്ത്യയില്‍ ആൻ‍ഡ്രോയിഡിന് 50 രൂപയും ഐഒഎസിന് 79 രൂപയും മറ്റിടങ്ങളില്‍ 0.99 ഡോളറും നൽകിയാൽ മതി. ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും െഎഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ്പ് ഡൗൺലോഡ് ചെയ്യാം. പരസ്യങ്ങളില്ലാത്ത ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക: ആൻഡ്രോയിഡ്ഐഒഎസ്