ADVERTISEMENT

കണ്ണൂര്‍ ഉരുവച്ചാലിന് സമീപം ശിവപുരത്ത് കാറിടിച്ച് വീണ ബൈക്ക് യാത്രക്കാരന്‍ റോഡരികില്‍ രക്തം വാര്‍ന്ന് മരിച്ചു. വിളക്കോട് സ്വദേശി പാനേരി വീട്ടില്‍ ടി.കെ റിയാസാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഭാര്യ വീട്ടിലേക്ക് പോവുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

സമീപത്തെ വീടിന്റെ മതില്‍ തകര്‍ത്ത് വീണ ബൈക്ക് യാത്രക്കാരനെ അടുത്തുണ്ടായിരുന്നവര്‍ തിരിഞ്ഞുനോക്കിയില്ല. ഇരുപത് മിനിറ്റോളം രക്തം വാര്‍ന്നുകിടന്ന ശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. നിര്‍ത്താതെ പോയ ഇടിച്ചിട്ട കാറിനെ പിന്നീട് മാലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്നവരെ കുറിച്ച് വ്യക്തമായ വിവരമില്ലെന്ന് പൊലീസ് പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT