Monday 24 September 2018 09:56 AM IST : By സ്വന്തം ലേഖകൻ

ഈ യുവാവിന് ചിക്കനേക്കാൾ ഇഷ്ടം മണ്ണും ഇഷ്ടികകളും; ദിവസവും കഴിക്കുന്നത് മൂന്നു കിലോയോളം!

karnataka-youth4

വർഷങ്ങളായി കല്ലും മണ്ണും ഭക്ഷിച്ച് ഒരു യുവാവ്. ദിവസവും മൂന്ന് കിലോ മണ്ണും ഇഷ്ടികകളുമാണ് ഈ യുവാവ് കഴിക്കുന്നത്. കർണാടകയിൽ നിന്നുള്ള പക്കീറാപ്പാ ഹുനാ​ഗുഡി എന്നയാളാണ് പത്ത് വയസു മുതൽ മണ്ണും കല്ലും ഇഷ്ടികകളും കഴിക്കുന്നത്.

ഇവ ശരീരത്തിന് ഒരു തരത്തിലുമുള്ള ദോഷങ്ങളും ഉണ്ടാക്കില്ലെന്നാണ് പക്കീറാപ്പാ പറയുന്നത്. പോഷകാഹാരകുറവ് കൊണ്ടുള്ള ഭക്ഷണങ്ങൾ കഴിക്കാതെ വരുമ്പോൾ ഇത്തരം വസ്തുക്കൾ കഴിക്കുന്നത് ഒരു ​രോ​ഗമായാണ് ആ​രോ​ഗ്യവിദ​​ഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ആദ്യമൊക്കെ ലഘുഭക്ഷണമായാണ് ഇയാൾ മണ്ണും കല്ലും കഴിച്ചിരുന്നത്. പക്ഷേ ഇപ്പോൾ ഇത് സ്ഥിര ഭക്ഷണമായി മാറിയിരിക്കുകയാണ്.

ശരീരത്തിന് ഇതുവരെയും മറ്റ് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് പക്കീറാപ്പാ പറയുന്നു. പല്ലുകൾ ഇപ്പോഴും ബലത്തോടെ തന്നെയാണ് ഇരിക്കുന്നതെന്നും പക്കീറാപ്പാ പറയുന്നു. പക്കീറാപ്പന്റെ ഈ ശീലം നിർത്താൻ ശ്രമിക്കുന്നുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ചിക്കനെക്കാളും താൻ ഇഷ്ടപ്പെടുന്നത് മണ്ണും ഇഷ്ടികകളുമാണെന്ന് പക്കീറാപ്പാ പറയുന്നു.

sand4