Monday 02 August 2021 02:46 PM IST : By സ്വന്തം ലേഖകൻ

‘വിവാഹം കഴിച്ചാലും ഒന്നോ രണ്ടോ കൊല്ലത്തിനകം അവൾ കൊല്ലപ്പെട്ടേനെ’: ഭാഗ്യലക്ഷ്മി

manasa

ഭ്രാന്തമായ പ്രണയപ്പകയിൽ പൊലിഞ്ഞു വീണ മാനസയെന്ന യുവ ഡോക്ടർ എന്നും മലയാളി മനസുകളിൽ വേദനയായിരിക്കും. നഷ്ടപ്പെടുമെന്ന് തോന്നിയാൽ ജീവനെടുക്കുന്ന മാനസികാവസ്ഥയെ പ്രണയമെന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. കോതമംഗലത്തെ ക്രൂരമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വികാരനിർഭരമായി പ്രതികരണവും നിലപാടും പങ്കുവയ്ക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

‘ഒരുപക്ഷേ ഈ പെൺകുട്ടിയെ ഇയാൾ എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിച്ച് കോംപ്രമൈസ് ചെയ്തു വിവാഹം കഴിച്ചിരുന്നെങ്കിൽ ഒന്നോരണ്ടോ വർഷത്തിനിടെ ഈ പെൺകുട്ടി കൊല്ലപ്പെടും. ഏതെങ്കിലും രീതിയിൽ ഈ പെൺകുട്ടിയെ കൊല്ലുകയോ ആത്മഹത്യയുടെ വക്കിൽ എത്തിക്കുകയോ ചെയ്യും. എല്ലാത്തിന്റെയും തുടക്കം നമ്മുടെ വളർച്ചയിലാണ്. പെൺകുട്ടിയായാലും ആൺകുട്ടിയായാലും നമ്മൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കണം.’-ഭാഗ്യലക്ഷ്മി പറയുന്നു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ

‍‘‘നമ്മെ സ്വാധീനിക്കുന്നത് കുറേയൊക്കെ സമൂഹവും സൗഹൃദവുമാണ്.  സുഹൃത്തുക്കളെ കെട്ടിപ്പിടിക്കാൻ നമുക്ക് മടിയില്ല, പക്ഷേ സ്വന്തം അച്ഛനെയും അമ്മയെയും ഒന്ന് ചേർത്തുപിടിക്കാൻ ആര് തയാറാകും, ഇപ്പോഴത്തെ പെൺകുട്ടികളും ആൺകുട്ടികളും തയാറാകില്ല. മാതാപിതാക്കളും അതിനു തയാറാകുന്നില്ല. ആ ഒരു ബന്ധം ഇപ്പോൾ ഇല്ലാതെ ആയിക്കൊണ്ടിരിക്കുന്നു.’  

‘ഒരുപക്ഷേ ഈ പെൺകുട്ടിയെ ഇയാൾ എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിച്ച് കോംപ്രമൈസ് ചെയ്തു വിവാഹം കഴിച്ചിരുന്നെങ്കിൽ ഒന്നോരണ്ടോ വർഷത്തിനിടെ ഈ പെൺകുട്ടി കൊല്ലപ്പെടും. ഏതെങ്കിലും രീതിയിൽ ഈ പെൺകുട്ടിയെ കൊല്ലുകയോ ആത്മഹത്യയുടെ വക്കിൽ എത്തിക്കുകയോ ചെയ്യും. എല്ലാത്തിന്റെയും തുടക്കം നമ്മുടെ വളർച്ചയിലാണ്. പെൺകുട്ടിയായാലും ആൺകുട്ടിയായാലും നമ്മൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കണം.’  

‘ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാത്തരം അറിവുമുണ്ട്. അച്ഛനെയും അമ്മയെയും അവർക്കു വേണ്ട, ഒന്നുകിൽ സുഹൃത്തുക്കൾ അല്ലെങ്കിൽ ഇന്റർനെറ്റ്.  അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളും തമ്മിൽ വിവരകൈമാറ്റവും നടക്കുന്നില്ല.’’