Saturday 24 August 2019 01:12 PM IST : By സ്വന്തം ലേഖകൻ

’എല്ലായിടത്തും നൗഷാദിക്ക ഒന്നും കാണില്ല എന്നറിയാം, പക്ഷെ...’; പ്രളയകാല അനുഭവങ്ങൾ കുറിച്ച് യുവതി!

megha-flood5564

കേരളത്തെ പിടിച്ചുകുലുക്കിയ മറ്റൊരു പ്രളയകാലം കൂടി കടന്നുപോയി. അതിജീവനത്തിന്റെ പാതയിലാണ് ഏറെപ്പേരും. കേരളത്തിന്റെ  വിവിധഭാഗങ്ങളിൽ നിന്ന് നിരവധിപേർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ചിലർ പ്രളയത്തിന്റെ പേരിൽ വലിയ മുതലെടുപ്പും നടത്തി. അത്തരത്തിൽ തനിക്കുണ്ടായ പ്രളയകാല അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് മേഘ എസ് ദേവൻ എന്ന യുവതി. 

മേഘ എസ് ദേവൻ എഴുതിയ കുറിപ്പ് വായിക്കാം;  

Scene 1

ഓ ദുരിതാശ്വാസ ക്യാമ്പിലേക്ക് ആണോ? 

എന്നാൽ പിന്നെ വില കുറച്ച് തരാം

അല്ല ചേട്ടാ എത്രന് തരും?

നിങ്ങൾ എടുത്തോ നമ്മൾക്ക് കുറയ്ക്കാം.

ഒരു nighty ഒന്നിന് 140 ന് തരുമോ? 

ഓ തരാം

ചേട്ടാ ഇത് എന്താ 160 ബില്ലിൽ? ചേട്ടൻ കുറച്ചില്ലേ? അപ്പുറത്ത് 150 ഒക്കെ പറഞ്ഞതാ, ചേട്ടൻ 140 തിനു സമ്മതിച്ചത് കൊണ്ടല്ലേ ഇവിടെ നിന്നും എടുത്തത്‌.

നിങ്ങൾ പൈസ വെച്ചിട്ടു പോയേ പിള്ളേരെ

പ്ലിങ്

Scene 2

ദുരിതാശ്വാസ ക്യാമ്പിലേക്ക് ആണോ?നിങ്ങൾ ആണ് മക്കളെ ആദ്യമായി വരുന്ന പിള്ളേർ സെറ്റ്.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

ചേട്ടാ പായക്ക് എന്താ വില

260 പിന്നെ നിങ്ങൾക്ക് 140 നു തരാം

വലിയ ഉപകാരം ചേട്ടാ

10 പായും വാങ്ങി വിജയശ്രീ ലാളിതൻ/ലാളിതയായി വന്ന്‌ അപ്പുറതെ കടയിൽ കേറിയപ്പോ

നമ്മുടെ 160 ന്റെ പായ അവിടെ 100 നു ചിരിച്ചിരിക്കുന്നു

പ്ലിങ് 🙄

(എല്ലായിടത്തും നൗഷാദിക്ക ഒന്നും കാണില്ല എന്നറിയാം, പക്ഷേ ആന കൊടുത്താലും ആശ കൊടുക്കലും, ഇങ്ങനെ വിലപേശി പിശുകുന്നത് ഒരാൾക്കും കൂടി അത് ഉപകരിക്കാൻ ആണ്. ജീവിതത്തിൽ ആദ്യമായി പായയുടെ വില തിരക്കുന്നവർ.. ഈ മഴയത്തും രാവിലെ വന്നു ഓരോ ക്യാമ്പിലും വിളിച്ച് തിരക്കി വേണ്ടത് ലിസ്റ്റ് എടുത്ത് വാങ്ങാൻ പോകുന്നതും, ഒരു ഉളുപ്പിലാതെ എല്ലാരോടും ഫണ്ട് തിരക്കുന്നതും... ഈ അവസ്ഥ നാളെ ചിലപ്പോൾ നമ്മുക്കും വരാം എന്ന ഒറ്റചിന്ത നൽകുന്ന മോട്ടിവേഷനിൽ നിന്നാണ്!

Msd