‘നല്ല ഉണ്ണിയപ്പമാണ്. ചെറുപ്പം തൊട്ടേ കഴിക്കുന്നതാണ്, കാരണം, ഇതിന്‍റെ തൊട്ടടുത്താണ് അച്ഛന്‍റെ വീട്...’ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ പ്രശസ്തമായ ഉണ്ണിയപ്പത്തെക്കുറിച്ചു രാഹുല്‍ പറയുകയാണ്. ‘ഈറ്റ് െകാച്ചി ഈറ്റ്’ എന്ന ഫൂഡ്വ്ലോഗില്‍ തെളിഞ്ഞ ചിരിയോടെ, നിറഞ്ഞ പോസീറ്റീവ് ഫീലോടെ ഒാരോ വിഭവവും രാഹുല്‍ എന്‍.കുട്ടി പരിചയപ്പെടുത്തുന്നത് ആരും െകാതിയോടെ േകട്ടിരുന്നു പോകും.
ആറു മാസം മുൻപൊരു െവള്ളിയാഴ്ചയാണ് ഉണ്ണിയപ്പത്തിന്‍റെ വീഡിയോ ‘ഈറ്റ് െകാച്ചി ഈറ്റ്’ േസാഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് െചയ്തത്. ശനിയാഴ്ച രാവിലെ സുഹൃത്തുക്കളും ആരാധകരും കേള്‍ക്കുന്നത് രാഹുലിന്‍റെ മരണവാര്‍ത്തയാണ്. വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളോവേഴ്സ് ഉ ള്ള, സാമ്പത്തികമായോ, കുടുംബപരമായോ യാതൊരു പ്രശ്നങ്ങളുമില്ലാത്ത ഒരു െചറുപ്പക്കാരന്‍ എന്തുകൊണ്ടാകും ‘മതി എനിക്കീ ജീവിതം’ എന്നുറപ്പിച്ച് മരണത്തിന്‍റെ വാതില്‍ സ്വയം തുറന്നത്?
പരീക്ഷയില്‍ ഉദ്ദേശിച്ച വിജയം ലഭിക്കാതെ പോയതിന്‍റെ വിഷമമാണു കണ്ണൂര്‍ സ്വദേശിനി ആര്‍ദ്ര സിരോഷിനെ മരണത്തിലേക്കു നയിച്ചത്. പത്താം ക്ലാസ് പരീക്ഷയില്‍ ഒന്‍പത് എ പ്ലസും ഒരു എ ഗ്രേഡും ആണ് ആര്‍ദ്ര നേടിയത്. ഉറ്റസുഹൃത്തുക്കള്‍ക്കെല്ലാം മുഴുവന്‍ എ പ്ലസ് കിട്ടിയതിന്‍റെ വിഷമം അവളെ അലട്ടിയിരുന്നു.
ടിവിയുെട റിമോട്ട് നല്‍കാത്തതിന് അമ്മയുമായി വഴക്കിട്ട് ഏഴാം ക്ലാസ് വിദ്യാർഥി ആദിത്യന്‍ ആത്മഹത്യ ചെയ്തതു കായംകുളത്തിനടുത്ത് കണ്ടല്ലൂരിലാണ്. സീരിയല്‍ സിനിമ നടിമാരായ അപര്‍ണ നായര്‍, രഞ്ജുഷ, ഡോക്ടര്‍മാരായ ഷഹ്ന, അഭിരാമി, വ്ലോഗര്‍ റിഫ മെഹ്നു തുടങ്ങി പ്രശസ്തരായ ഒട്ടേെറ െചറുപ്പക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തി.
എന്തു െകാണ്ട് ചെറുപ്പക്കാര്‍?
കാര്യകാരണങ്ങള്‍ മറ്റുള്ളവരുടെ ഭാവനയ്ക്കു വിട്ടുതന്നുകൊണ്ടു ദിനംപ്രതി അനേകംപേർ കേരളത്തില്‍ സ്വയം മരണത്തെ പുല്‍കുന്നു. ചിരിച്ചുല്ലസിക്കേണ്ട കൗമാരത്തിലും പ്രതിസന്ധികളെ കരുത്തോടെ നേരിടേണ്ട െചറുപ്പക്കാരിലും ആത്മഹത്യ കൂടുന്നതാണ് ഏറ്റവും സങ്കടം.
ദേശീയ െെക്രം റിക്കോര്‍ഡ്സ് ബ്യൂറോയുെട 2015 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഒാരോ മണിക്കൂറിലും ഒരു വിദ്യാർഥി ആത്മഹത്യ ചെയ്യുന്നുണ്ട്. കേരളത്തില്‍ ശരാശരി അഞ്ഞൂറിനടുത്തു വിദ്യാർഥികള്‍ ഒരു വര്‍ഷം മരണത്തിന്‍റെ ഇരുട്ടിലേക്കു തനിയെ നടന്നു പോകുന്നു. ഇതിലും എത്രയോ ഇരട്ടിയാകും ആത്മഹത്യാ ശ്രമങ്ങള്‍. കടക്കെണിയും ദാമ്പത്യപ്രശ്നങ്ങളും കൃഷിത്തകർച്ചയും രോഗ ഭീതിയുമൊക്കെയാണു മുതിര്‍ന്നവരെ ഈ കടുംെെകയ്ക്കു പ്രേരിപ്പിക്കുന്നത്. പക്ഷേ, പാവം കുഞ്ഞുങ്ങളോ?
വ്യക്തിയും സമൂഹവുമായുള്ള ബന്ധം തകരുന്നതാണ് ആത്മഹത്യയുടെ പ്രധാനകാരണമെന്ന് ആദ്യകാല ഗവേഷകനായ ഡ്യൂക്കേം അഭിപ്രായപ്പെട്ടുണ്ട്. വിഷാദവും വൈകാരികസംഘർഷവുമാണ് ഭൂരിഭാഗം ആത്മഹത്യകൾക്കും നിദാനം. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ ഇതിന് അനുകൂല സാഹചര്യമൊരുക്കുന്നു. വ്യക്തിത്വത്തിലെ ചില സവിശേഷതകളും ആളുകളെ ആത്മഹത്യയിലേക്ക് അടുപ്പിക്കാറുണ്ട്.
അന്തർമുഖര്‍ പൊതുവേ വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വഴുതിവീഴാന്‍ സാധ്യത ഏറെയാണെന്നു വിദഗ്ധർ പറയുന്നു. ഹോർമോൺ വ്യതിയാനങ്ങളും വില്ലനാണ്. സ്ത്രീകളിൽ മെനോപോസ് അവസ്ഥകളിൽ വിഷാദം ചേക്കേറുന്നതായി കാണാം.
പാരമ്പര്യ സാധ്യതകളെക്കുറിച്ചും ഇപ്പോള്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്. സന്തോഷവും വിഷാദവും മാറിമാറി പ്രത്യക്ഷപ്പെടുന്ന ചില വ്യക്തിത്വങ്ങളുണ്ട്. മനോവിജ്ഞാനീയത്തിൽ ഇതിനു െെസക്ലോതൈമിയ (cyclothymia) എന്ന് പറയും. ഇക്കൂട്ടർ വിഷാദാവസ്ഥയിൽ ജീവൻ വെടിയാൻ സാധ്യതയുള്ളവരാണ്. പുറമെ സന്തോഷിച്ചും കളിച്ചു ചിരിച്ചും കാണപ്പെടുന്നവര്‍ പെട്ടെന്നു സംഘർഷത്തിനും വിഷാദത്തിനും കീഴ്പെടുകയും ആത്മഹത്യയില്‍ അഭയം ക ണ്ടെത്തുകയും ചെയ്യുന്നു.
പ്രിയപ്പെട്ട ഒരാളുടെ വേർപാടിനു ശേഷം അയാളെ പരലോകത്തുവച്ചു സന്ധിക്കാം എന്ന വിശ്വാസത്തിൽ ജീവന്‍ വെടിയുന്നവരുണ്ടെന്നു േകട്ടാല്‍ തമാശയായേ തോന്നൂ. അങ്ങനെയും സംഭവങ്ങളുണ്ട്. പരലോകജീവിതത്തെപ്പറ്റിയുള്ള വിശ്വാസങ്ങള്‍ ആത്മഹത്യക്കു കാരണമാകുന്ന സന്ദർഭങ്ങളും വിരളമല്ല. കോട്ടയം സ്വദേശി നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും ആത്മഹത്യ െചയ്തത് അടുത്ത കാലത്തു വലിയ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ഉന്നത വിദ്യാഭ്യാസവും നല്ല അറിവുമുള്ള ഇവരുടെ ആത്മഹത്യയ്ക്കു പിന്നില്‍ മരണാനന്തര ജീവിതത്തിനും ബ്ലാക് മാജിക്കിനുമൊക്കെ പങ്കുെണ്ടന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. പുനര്‍ജന്മത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ലഭിക്കുമെന്ന വിശ്വാസമാണത്രെ അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ േപായി ജീവനൊടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്.
ഇഷ്ടങ്ങളും വ്യത്യസ്തം
അടുത്തയിടെ നടന്ന ചില ഗവേഷണങ്ങള്‍ കൗതുകമുണർത്തുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി.
∙ ഇന്ത്യയില്‍ ആത്മഹത്യചെയ്യുന്നത് കൂടുതലും ചെറുപ്പക്കാരാണ്, വിദേശങ്ങളിലാവട്ടെ പ്രായം ചെന്നവരും.
∙ ജീവനൊടുക്കുന്നവരില്‍ പകുതിയിലേറെപ്പേര്‍ മുൻപൊരിക്കല്‍ ഇതിനു ശ്രമിച്ചു പരാജയമടഞ്ഞവരാണ്.
∙ വിവാഹമോചിതരുടെ ഇടയില്‍ ആത്മഹത്യാനിരക്ക് സാധാരണക്കാരേക്കാള്‍ രണ്ടുമടങ്ങു കൂടുതലാണ്.
ആത്മഹത്യയെപ്പറ്റി അനേകം തെറ്റിധാരണകള്‍ പ്രചാരത്തിലുണ്ട്. പറഞ്ഞു നടക്കുന്നവര്‍ പ്രവർത്തിക്കുകയില്ല എന്ന ധാരണ ശരിയല്ല. സ്വയം ജീവനൊടുക്കിയവരില്‍ ഏറെപ്പേരും; മുൻപ് ചില സൂചനകള്‍ തന്നിരുന്നു എന്നുകാണാം. ഒരിക്കല്‍ ശ്രമിച്ചു പരാജയടഞ്ഞവര്‍ ഇനിയൊരിക്കലും ആത്മഹത്യക്കു മുതിരുകയില്ല എന്ന വിശ്വാസവും അബദ്ധമാണ്. ആത്മഹത്യചെയ്യുന്നവരെല്ലാം തൊട്ടുമുൻപുളള ദിവസങ്ങളില്‍ വിഷാദ മൂകരായിക്കൊള്ളണം എന്നുമില്ല. മരിക്കാനുള്ള ഉറച്ചതീരുമാനം എടുത്തശേഷം വ്യക്തികള്‍ തികച്ചും ശാന്തരും ഉന്മേഷഭരിതരുമായി കണ്ടെന്നു വരാം.
അതുപോലെ തന്നെ, കടുത്ത വിഷാദത്തിലോ പ്രതിസന്ധിയിലോ അല്ല, മറിച്ച് അതില്‍ നിന്നു മോചനം നേടിവരുന്ന ഘട്ടത്തിലാണു പലരും ജീവനൊടുക്കുക. വിഷാദം ബാധിച്ച ഒരാള്‍ പെട്ടെന്ന് അതില്‍ നിന്നു മോചനം നേടുന്നതായിക്കണ്ടാല്‍ അയാള്‍ എന്തോ തീരുമാനിച്ചുറച്ചു എന്നു മനസ്സിലാക്കണം. ഇന്റർനെറ്റിലും മറ്റും മരിക്കാനുള്ള മാർഗങ്ങളെപ്പറ്റി തിരയുക, വളരെ വിലപിടിച്ച വസ്തുക്കള്‍ മറ്റൊരാൾക്കു സമ്മാനിക്കുക, പിണങ്ങിയിരുന്നവരോടു പരിഭവം മറന്ന് ഇണങ്ങുക, മാപ്പുപറയുക, കടങ്ങള്‍ വീട്ടുക തുടങ്ങിയവയും നല്ല ലക്ഷണങ്ങളല്ല. ‘ഇനി ഒന്നും ശരിയാകാൻ പോകുന്നില്ല’, ‘എന്താകും എന്നാർക്കറിയാം’ തുടങ്ങിയ പ്രയോഗങ്ങൾ പലപ്പോഴും ആത്മഹത്യയുടെ മുന്നോടിയാണ്.
ഭാവിജീവിതത്തെപ്പറ്റി നിസ്സംഗതയോടെ പ്രതികരിക്കുക, പരീക്ഷകളിൽ പങ്കെടുക്കാതിരിക്കുക, കൂട്ടുചേരലുകളില്‍ താത്പര്യം കുറയുക, അസാധാരണമായ കോപവും അതുപോലെതന്നെ നിസ്സംഗതയും ക്ഷമയും പ്രകടമാക്കുക ഒക്കെ ഇത്തരം ചിന്തകളെ സൂചിപ്പിക്കുന്നവയാകാം. മ ദ്യപാനം, പുകവലി, മയക്കുമരുന്നുപയോഗം തുടങ്ങിയവ ആത്മഹത്യയുടെ മുന്നോടിയാണ്.
എല്ലാം തുറന്നു പറയാന്‍ ഒരവസരം
ആത്മഹത്യാശ്രമം നിസ്സാരമായി തള്ളിക്കളയുകയോ പ രിഹസിക്കുകയോ സഹതപിക്കുകയോ ചെയ്യരുത്. ഉപദേശിക്കാന്‍ ശ്രമിക്കുന്നതും ചിലപ്പോള്‍ വിപരീത ഫലം ചെയ്തേക്കാം. അവരെ തനിച്ചിരിക്കാന്‍ അനുവദിക്കരുത്. മരണചിന്തകളെപ്പറ്റി നേരിട്ടു ചോദിക്കുന്നതിൽ തെറ്റില്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം. അതു കൂടുതൽ ചിന്തകൾ മനസ്സിലേക്ക് എത്തിക്കുകയല്ല, മറിച്ചു തുറന്നു പറയാൻ പ്രേരിപ്പിക്കുകയാണു ചെയ്യുന്നത്.
നിങ്ങൾ ഒറ്റയ്ക്കല്ല , ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് എന്ന രീതിയിലാവണം സംഭാഷണം പുരോഗമിക്കേണ്ടത്. കൂടുതൽ സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കണം.
ഒരിക്കല്‍ ശ്രമിച്ച് പരാജയമടഞ്ഞയാൾക്കു മനോരോഗ ചികിത്സ ലഭ്യമാക്കാന്‍ അമാന്തിക്കരുത്. മനഃശാസ്ത്രജ്ഞർ നടത്തുന്ന കൊഗ്‌നിറ്റീവ് തെറപി ഫലപ്രദമാണ്. മരുന്നുപയോഗിച്ചുള്ള ചികിത്സ വേണ്ടിവരും. അവിദഗ്ധമായ ഉപദേശങ്ങളും ഹിപ്നോട്ടിക് കൗശലങ്ങളും ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നു.
ആത്മഹത്യ നടന്നു കഴിഞ്ഞ കുടുംബത്തിലെ മറ്റംഗങ്ങളും മനഃശാസ്ത്രചികിത്സ തേടണം. ആത്മഹത്യ ചെയ്ത ആളെ അതിലേക്കു തള്ളിവിട്ട സാഹചര്യങ്ങളും മാനസികാവസ്ഥയും കുടുംബത്തില്‍ നിലനിൽക്കുന്നതിനാല്‍ ഫാമിലി തെറപി ആവശ്യമായിത്തീരുന്നു. ഇത്തരം സംഭവങ്ങൾ നടന്ന വീടുകളിലും സൗഹൃദങ്ങളിലും ആത്മഹത്യ ആവർത്തിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാനസികാരോഗ്യ പ്രവർത്തകരെ കാണേണ്ടതു അത്യാവശ്യമാണ്. ആത്മഹത്യ ചെയ്ത വ്യക്തിയെ അതിലേക്കു തള്ളിവിട്ട സാഹചര്യങ്ങളെപ്പറ്റി ആഴത്തിലുള്ള അപഗ്രഥനം നടത്തണം.
മനഃശാസ്ത്രപരമായ പോസ്റ്റ്മോർട്ടം (സൈക്കോളജിക്കൽ ഓട്ടോപ്സി) എന്ന പ്രത്യേക മാർഗത്തിലൂടെ, വ്യക്തിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ കഴിയും. സമൂഹത്തിൽ തുടർന്നു നടത്തേണ്ട പ്രതിരോധ ശ്രമങ്ങൾക്ക് ഇതു സഹായകരമാണ്.ഡോക്ടർ മരുന്നുകള്‍ നിർദേശിച്ചാല്‍, മറ്റൊരാളുടെ മേൽനോട്ടത്തോടെ, കൃത്യമായി കഴിക്കാനും ശ്രദ്ധിക്കണം.
നമുക്ക് ഒരുമിച്ചു പോകാം
കമിതാക്കൾ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി , കു ടുംബം ഒന്നടങ്കം വിഷം കഴിച്ചു മരിച്ചു. തുടങ്ങിയ വാർത്തകൾ വായിക്കുമ്പോള്‍ കൂട്ടായ ഒരു തീരുമാനത്തിന്‍റെ ചിത്രമാണ് മനസ്സില്‍ തെളിയുക. എന്നാലിത് എപ്പോഴും ശരിയാവണമെന്നില്ല. വികലമായ വ്യക്തിത്വത്തിന് ഉടമയായ ഒരാളുടെ തീരുമാനവും പ്രേരണയുമാകാം കൂട്ട ആത്മഹത്യയിലേക്കു നയിക്കുന്നത്. സാമ്പത്തിക പ്രശ്നമോ മാനനഷ്ടമോ ഉളവാക്കുന്ന വൈകാരിക സംഘർഷത്തില്‍ അമർന്നിരിക്കുന്ന കുടുംബത്തിലെ ഒരു പ്രധാന വ്യക്തി വിഷാദത്തിലേക്കു നീങ്ങുന്നതാണ് ആദ്യഘട്ടം.
ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ഒരു വഴിയുമില്ലെന്നു രോഗഗ്രസ്തമായ അയാളുടെ മനസ്സ് ഉറച്ചു വിശ്വസിക്കുന്നു. ഈ വ്യക്തിയുടെ ഉൾവലിയലും വിഷാദവും കുടുംബത്തിലെ മറ്റംഗങ്ങളുടെ മനസ്സിനെ കൂടുതല്‍ കലുഷിതമാക്കും. അവരോരുത്തരും ഒറ്റയ്ക്കും കൂട്ടായും പല പോംവഴികള്‍ ആലോചിക്കും. ഈയവസ്ഥയിലാണ് ആത്മഹത്യയുടെ സാധ്യതയെപ്പറ്റി ഒരാള്‍ ചിന്തിക്കുകയും, നടപ്പില്‍ വരുത്താനുള്ള ഉറച്ച തീരുമാനം കൈക്കൊള്ളുകയും ചെയ്യുന്നത്. ആജ്ഞാനുവർത്തികളായ മറ്റുള്ളവർക്ക് പങ്കുചേരുകയല്ലാതെ തരമില്ല.
കൂട്ടത്തില്‍ ശക്തിശാലി മറ്റുള്ളവരെ വകവരുത്തിയ ശേഷം സ്വയം ജീവനൊടുക്കാനുള്ള സാധ്യതയും കൂട്ട ആത്മഹത്യകളില്‍ സംഭവിക്കാറുണ്ട്.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്
കൗമാരത്തിന്‍റെ മനോഗതികള്‍ എപ്പോഴാണു മാറിമറിയുന്നതെന്ന് ആര്‍ക്കും പറയാനാകില്ല. പക്ഷേ, ജീവിത്തിലെ ആശങ്കകളെ നേരിടാന്‍ മാതാപിതാക്കള്‍ക്ക് എ ങ്ങനെ അവരെ സഹായിക്കാന്‍ പറ്റും ? മക്കള്‍ക്കു കരുതലും വിവേചനപൂര്‍ണവുമായ പിന്തുണ നല്‍കാന്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
∙ ആത്മഹത്യ െചയ്യുന്ന കൗമാരക്കാരില്‍ 90 ശതമാനവും വിഷാദരോഗത്തിന്‍റെ നിഴലിലുള്ളവരോ അതിലൂെട കടന്നു പോയവരോ ആകുമെന്നു പഠനങ്ങള്‍ പറയുന്നു. മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നു പുറമേ തോന്നില്ലെങ്കിലും അവരുെടയുള്ളില്‍ ഒരു മഹാസമുദ്രം അലയടിക്കുന്നുണ്ടാകാം.
കൗമാരക്കാരനോട് ശാന്തമായും സൗമ്യമായും നിരന്തരം ഇടപെടുകയും സംസാരിക്കുകയും വേണം. കുഞ്ഞ് നിങ്ങളുെട അരികിലേക്കു വരട്ടെ, എന്നു കരുതി കാത്തിരിക്കരുത്. ‘നിെന്‍റ സങ്കടം ഞാന്‍ മനസ്സിലാക്കുന്നു, നമുക്കതു സംസാരിച്ചു പരിഹരിക്കാം, നിന്നെ ഞ ങ്ങള്‍ക്കിഷ്ടമാണ്, നിന്‍റെ ഒാരോ മാറ്റവും ഞങ്ങളറിയുന്നുണ്ട്...’ ഈ വിധ സൂചനകള്‍ കുട്ടികള്‍ക്കു മാതാപിതാക്കളില്‍ നിന്നു ലഭിക്കണം.
∙ കുട്ടിയുെട വാക്കുകളേക്കാള്‍ ശ്രദ്ധിക്കേണ്ടത് അവരുെട പ്രവൃത്തികളാണ്. ഉറക്കരീതി, കൂട്ടുകാരുമായും കുടുംബാംഗങ്ങളുമായുള്ള ഇടപെടല്‍, വിശപ്പ്, മറ്റ് ആക്റ്റിവിറ്റികളില്‍ പങ്കെടുക്കുന്നത്, വസ്ത്രധാരണം, വിഷാദം, ഒറ്റയ്ക്കിരുപ്പ്, സ്വയം സംസാരം, തുടങ്ങി പതിവിനു വിരുദ്ധമായ ഏതു മാറ്റവും ശ്രദ്ധിക്കുകയും ഇടപെടുകയും വേണം. എന്തെങ്കിലും കാര്യത്തില്‍ കുട്ടി കൂടുതല്‍ ബുദ്ധിമുട്ടുന്നു എന്നു തോന്നിയാല്‍ അവഗണിക്കരുത്.
∙ ഈ െകാച്ചു പ്രായത്തില്‍ അവള്‍ക്കെന്തു െടന്‍ഷന്‍, ഞാനും ഇതൊക്കെ കഴിഞ്ഞല്ലേ ഇവിടെത്തിയത് എന്ന മനോഭാവമാണു നിങ്ങള്‍ക്കെങ്കില്‍ അതുടന്‍ മാറ്റുക. നിങ്ങള്‍ക്കു ചിന്തിക്കാന്‍ പോലുമാകാത്ത ആത്മഹത്യാ സാധ്യതകള്‍ ഇന്നത്തെ കൗമാരക്കാര്‍ മനസ്സില്‍ പേറുന്നുണ്ട്. േസാഷ്യല്‍മീഡിയ വഴിയും നേരിട്ടുമുള്ള പലതരം ഭീഷണികള്‍, ഒറ്റപ്പെടുത്തല്‍, വിവേചനം, അസമത്വം, പുറത്തു പറയാനാകാത്തവരില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ പീഡനങ്ങള്‍ക്കിരയാകുന്നത്, പ്രണയെെനരാശ്യം, കൂട്ടുകാരുടെ ആത്മഹത്യ തുടങ്ങി കാരണങ്ങള്‍ പലതാെണന്നോര്‍ക്കുക.
∙ മനസ്സിന്‍റെ വിങ്ങലുകള്‍ വാക്കുകളായി ചിലപ്പോള്‍ പുറത്തുവരും. ഒന്നും തള്ളിക്കളയരുത്. ‘ഞാന്‍ ഒന്നും കാര്യമാക്കുന്നില്ല’, ‘ഞാന്‍ ഇവിെട നിന്നു പോകുന്നതോടെ എല്ലാവര്‍ക്കും സുഖമാകും, ‘ഇനി എന്നെക്കുറിച്ചോര്‍ത്താരും വിഷമിക്കേണ്ട...’ തുടങ്ങി ദുഃസൂചന തോന്നുന്ന ഒാരോ വാക്കും അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷവും സാന്ത്വനം േവണമെന്ന ആവശ്യവുമാണെന്നു മാതാപിതാക്കള്‍ തിരിച്ചറിയണം.
കുട്ടിയുെട വാക്കുകളും പെരുമാറ്റവും ഒരുപക്ഷേ, ദേഷ്യവും േവദനയും നിങ്ങളിലുണ്ടാക്കും. താനനുഭവിച്ച കഷ്ടപ്പാടുകള്‍ പറഞ്ഞു തര്‍ക്കിക്കാനും ഞങ്ങളെ മറന്നാണല്ലോ നീ ഇതു പറയുന്നത് എന്ന മനോഭാവത്തോെട അവഗണിക്കാനും ഒക്കെ തോന്നും. ഒരിക്കലും അതു ചെയ്യരുത്. മക്കളുെട വാക്കിലും ആവശ്യങ്ങളിലും പൂര്‍ണമായും ശ്രദ്ധ േകന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കുക.
∙ സൂചനകള്‍ കടുത്തതാെണങ്കിലും തങ്ങളെക്കൊണ്ടു മാത്രം നിയന്ത്രിക്കാനാവില്ല എന്നു തോന്നിയാൽ വിദഗ്ധന്റെ സഹായം തേടാം. സ്കൂള്‍ കൗണ്‍സിലേഴ്സ്, മനോരോഗവിദഗ്ധര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്താം. കൂടുതല്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ ഇതു സഹായിക്കും. മാനസികാരോഗ്യ വിദഗ്ധരുെട സഹായത്തിന് 1056, 0471 2552056 എന്നീ ടോള്‍ ഫ്രീ നമ്പരുകളില്‍ വിളിക്കാവുന്നതുമാണ്.
∙ കുട്ടിക്ക് മനഃശാസ്ത്ര ചികിത്സ േവണ്ടിവരുന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ ഒപ്പം നില്‍ക്കണം. അസുഖം വന്നാല്‍ കരുതലോടെ പരിചരിക്കുന്നതു പോലെ തന്നെ േവണം ഇവിെടയും. ചികിത്സയോര്‍ത്തു വിഷമിക്കുകയോ നാണക്കേടു തോന്നുകയോ േവണ്ടെന്നും കൂടുതല്‍ പക്വതയിലേക്കും മാനസികനിലയിലേക്കും എത്തുന്നതിനുള്ള ചുവടുകള്‍ മാത്രമാണെന്നും ചൂണ്ടിക്കാട്ടി അവരെ ചേര്‍ത്തു പിടിക്കുക.
സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയരോടൊത്തു ഇടപഴകാന്‍ കുട്ടിക്ക് മടി തോന്നുക സ്വാഭാവികം. മാതാപിതാക്കളുെട ബുദ്ധിപൂര്‍വമായ ഇടപെടലിലൂെട ഈ പ്രശ്നം പരിഹരിക്കണം. കുട്ടികളുെട ആവശ്യങ്ങളും മനോഗതങ്ങളും മാനിക്കുകയും വേണം.
∙ മാനസികാരോഗ്യത്തില്‍ ഏറ്റവും പ്രധാനമാണ് ഉറക്കം. ഡോക്ടറുെട നിർദേശാനുസരണം നല്ല ഉറക്കശീലങ്ങള്‍ പ്രോത്സാഹിപ്പിക്കണം. വ്യായാമം, യാത്ര, യോഗ, വായന, നല്ല കൂട്ടുകാരുമായുള്ള ഇടപെടല്‍ തുടങ്ങി പോസിറ്റീവ് മാനസികാവസ്ഥയിലേക്കു നയിക്കുന്ന എന്തിനും കൂടെ കൂടണം.
ഗുളിക കഴിച്ചാല്‍ പനി മാറുന്നതു പോലെ െപട്ടെന്നു സംഭവിക്കുന്നതല്ല, മികച്ച മാനസികാരോഗ്യത്തിലേക്കുള്ള തിരിച്ചുപോക്ക് എന്നും മാതാപിതാക്കള്‍ മനസ്സിലാക്കണം. ക്ഷമയോടെ കാത്തിരിക്കുകയും അതിനു കുട്ടിയെ പ്രോത്സാഹിപ്പിക്കുയും െചയ്യുക.
ഒാർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം ലഭിക്കാൻ വിളിക്കുക:
1056, 0471 2552056.
ഡോ. ഹരി എസ്. ചന്ദ്രൻ സീനിയർ കൺസൽറ്റന്റ്
സൈക്കോളജിസ്റ്റ്,
ഡോ. കെ.എം. ചെറിയാൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ
സയൻസസ്, ചെങ്ങന്നൂർ.