Monday 12 November 2018 04:23 PM IST : By സ്വന്തം ലേഖകൻ

കഴിവ്, മിടുക്ക്, ചങ്കുറ്റം കാട്ടേണ്ടത് മിണ്ടാപ്രാണിയോടല്ല; ഹൃദയം ഉള്ളവർക്ക് വേദന അറിയാൻ സാധിക്കണം!

monkey-325789

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ച ഒരു ചിത്രമുണ്ട്. രക്തമൊലിപ്പിച്ച് നിസ്സഹായാവസ്ഥയിൽ ഇരിക്കുന്ന അമ്മക്കുരങ്ങിന്റെയും കുട്ടിക്കുരങ്ങിന്റെയും ചിത്രം. ചിത്രം വൈറലായതോടെ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങളും പ്രതിഷേധവും ഉയരുകയാണ്. ഒരു മിണ്ടാപ്രാണിയ്‌ക്കെതിരെ ക്രൂരമായി പെരുമാറിയ മനുഷ്യ മനസ്സിനെ വിമർശിച്ചും ഫെയ്‌സ്ബുക്കിൽ കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടു.

മനോജ് നായർ എഴുതിയ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം; 

കഴിവ്, മിടുക്ക്, ചങ്കുറ്റം കാട്ടേണ്ടത് മിണ്ടാപ്രാണിയോടല്ല! അവൻ അതിഥിയായി നിങ്ങളുടെ സ്വീകരണ മുറിയിൽ കയറിവന്നതല്ല. കള്ള് കുടിക്കാൻ നിയമം ലംഘിച്ച് അവരുടെ വാസ സ്ഥലത്തേക്ക് നിങ്ങൾ പോകുന്നത് ഭയം കൊണ്ടല്ലേ? അവിടെ നിങ്ങൾ തിന്നുന്ന Snacks തേടി അവർ എത്തുന്നത് വിശപ്പ് കൊണ്ട് മാത്രമാണ്. അതിന് ഈ ക്രൂരതയാണോ കാണിക്കേണ്ടത്?

കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പഴമൊഴി ഉണ്ട്. അനുഭവിക്കും ഈ മിണ്ടാപ്രാണിയുടെ വേദനയുടെ വിങ്ങൽ, ശാപം. വിദ്യാ സമ്പന്നൻ എന്ന സർട്ടിഫിക്കറ്റ് മാത്രം പോരാ... ഹൃദയം എന്ന മൂന്നക്ഷരം  ഉള്ളവർക്ക് ആ മിണ്ടാപ്രാണിയുടെ വേദന, നൊമ്പരം അറിയാൻ സാധിക്കണം.

monkey-post12