Friday 19 July 2019 03:56 PM IST : By സ്വന്തം ലേഖകൻ

സ്വന്തം ക്യാബിനിൽ ടോയ്‌ലറ്റ് സൗകര്യമില്ല; ട്രെയിന്‍ നിര്‍ത്തി റെയിൽവേ ട്രാക്കില്‍ മൂത്രമൊഴിച്ച് മോട്ടോര്‍മാൻ!

train-loco-pilot66666

സ്വന്തം ക്യാബിനിൽ ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതിൽ പ്രതിഷേധിച്ച് ട്രാക്കില്‍ മൂത്രം ഒഴിച്ച് മോട്ടോര്‍മാന്‍. ഉല്‍ഹാസ് നഗര്‍ – വിതല്‍വാടി റെയില്‍വേ സ്റ്റേഷനുകള്‍ക്ക് നടുക്ക് വച്ചാണ് സംഭവം നടന്നത്. പ്രതിഷേധത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ട്രെയിനില്‍ മോട്ടോര്‍മാന്‍, ഗാര്‍ഡുകള്‍ എന്നിവർക്ക് അവരുടെ ക്യാബിനിൽ ടോയ്‌ലറ്റ് സൗകര്യമില്ല. ഇതിൽ പ്രതിഷേധിച്ചാണ് ട്രാക്കിൽ മൂത്രം ഒഴിച്ചത്.

സംഭവത്തിന് ദൃക്സാക്ഷിയായ ഒരാളാണ് വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇന്ത്യന്‍ റെയില്‍വേ ലോക്കോ മോട്ടിവ്/എഞ്ചിനുകളില്‍ ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ച് നല്‍കാത്തതാണ് പ്രശ്നത്തിനുള്ള കാരണം. നിരവധിപേരാണ് വിഡിയോയ്ക്ക് അഭിപ്രായം രേഖപ്പെടുത്തിയത്. എത്രയും പെട്ടെന്ന് വേണ്ട സൗകര്യങ്ങൾ ഇവരുടെ ക്യാബിനുകളിൽ ഒരുക്കാൻ റെയിൽവേ തയാറാകണമെന്ന് സൈബർ ലോകം ആവശ്യപ്പെടുന്നു.

Tags:
  • Spotlight
  • Social Media Viral