Tuesday 19 March 2019 02:17 PM IST : By സ്വന്തം ലേഖകൻ

ഉച്ചത്തില്‍ പാട്ടുകേട്ട് സ്വകാര്യ ബസിലെ യാത്ര ഇനിയില്ല; ശബ്ദ മലിനീകരണത്തിന് പൂട്ടിട്ട് വാഹനവകുപ്പ്!

music45677

ഉച്ചത്തില്‍ പാട്ടുകേട്ട് സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനെപ്പറ്റി ഇനി ചിന്തിക്കുകയേ വേണ്ട. ശബ്ദ മലിനീകരണത്തിന് പൂട്ടിട്ട് മോട്ടോര്‍ വാഹനവകുപ്പ്. പാട്ട് വച്ച് ഓടുന്ന ബസുകൾക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങി. കൊച്ചിയിലും പരിസര പ്രദേശത്തും തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ 20 ബസുകള്‍ കണ്ടെത്തി. ഇവയ്‌ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. 

മ്യൂസിക് സിസ്റ്റവും സൗണ്ട് ബോക്‌സുകളും ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ക്ക് വാഹനവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇതു പാലിക്കാത്തവര്‍ക്കെതിരെയാണ് നടപടി തുടങ്ങിയത്. മ്യൂസിക് സിസ്റ്റം അഴിച്ചുമാറ്റി ബസുകള്‍ ഉടന്‍ ഹാജരാക്കാന്‍ വാഹനവകുപ്പ് നിര്‍ദേശം നല്‍കി. ബസുകളില്‍ ഉച്ചത്തിൽ പാട്ടുകള്‍ വയ്ക്കുന്നത് യാത്രക്കാരില്‍ പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്.