Monday 20 August 2018 12:15 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞിനെ നെഞ്ചിൽ ചേർത്ത് നേവി, ശ്വാസമടക്കി അമ്മ; ആകാശത്ത് വിലമതിക്കാനാകാത്ത ഒരു നിമിഷം!

air-lift-baby

ആകാശത്ത് വിലമതിക്കാനാകാത്ത ഒരു നിമിഷം. അമ്മയുടെയും കുഞ്ഞിന്‍റെയും പുനഃസമാഗമം. പ്രളയത്തിൽ മുങ്ങിയ ആലപ്പുഴയിലെ ഒരു വീടിന്റെ ടെറസിൽ നിന്നും ചെറിയ കുട്ടിയെ എയർലിഫ്റ്റ് ചെയ്യുന്നതിന്റെ വിഡിയോ ആണ് ജീവിതത്തിലെ ഊഷ്മളമായൊരു നിമിഷത്തെ പകര്‍ത്തുന്നത്. സേന പകര്‍ത്തിയ വിഡിയോ ട്വിറ്ററിൽ വൈറലായി.

ശ്വാസമടക്കിപ്പിടിച്ച് മാത്രമേ ഈ ദൃശ്യം കാണാൻ സാധിക്കൂ. വിഡിയോയിൽ സുരക്ഷിതമായി ഹെലികോപ്റ്ററിലെത്തിച്ച കുട്ടിയെ അതിന്റെ അമ്മയ്ക്ക് കൈമാറുന്നതും നന്ദിപൂര്‍വ്വം അമ്മയുടെ നിറചിരിയും കാണാം. ദുരന്തമുഖത്ത് നിന്നും ഇത്തരം ചിരിനിറയുന്ന കാഴ്ചകളാണ് നാവികസേന പങ്കുവയ്ക്കുന്നത്. നാവികസേനയുടെ രക്ഷാപ്രവർത്തനവുമായി എല്ലാവരും സഹകരിക്കണമെന്ന് മാത്രമാണ് അവരുടെ അപേക്ഷ. വിഡിയോ കാണാം;