Monday 20 September 2021 02:54 PM IST : By സ്വന്തം ലേഖകൻ

ആ ഭാഗ്യവാന്‍ ദുബായിലെ അടുക്കളയിലുണ്ട്: ഓണം ബംപര്‍ 12 കോടി അടിച്ചത് റസ്റ്ററന്റ് ജീവനക്കാരന്

onam-bumper

കാത്തിരുന്ന് കാത്തിരുന്ന് ഇന്നലെയാണ് സംസ്ഥാനത്തെ ആ മഹാഭാഗ്യവാനെ കേരളക്കര കണ്ടെത്തിയത്. കേരളം ആകാംക്ഷയോടെ കാത്തിരുന്ന ഓണം ബംപര്‍ ലോട്ടറി വിജയിയെ ഏതു ടിക്കറ്റിനാണെന്ന് ഇന്നലെ നറുക്കെടുപ്പിലൂടെ കണ്ടെത്തിയിരുന്നു. പക്ഷേ, അപ്പോഴും ഭാഗ്യശാലി കാണാമറയത്തായിരുന്നു. 24 മണിക്കൂറിനു ശേഷം ഭാഗ്യശാലിയെ കണ്ടെത്തിയിരിക്കുകയാണ്. 

ദുബായിലുള്ള പ്രവാസിയായ സൈതലവിയാണ് ഭാഗ്യവാനെന്നാണ് സൂചന. . സുഹൃത്തുവഴി എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് സെയ്തലവി പറയുന്നു.് വയനാട് പനമരം സ്വദേശിയാണ് സെയ്തലവി ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ സെയ്തലവി കോഴിക്കോടു നിന്നാണ് ടിക്കറ്റ് എടുത്തത്.

ഒരാഴ്ച മുന്‍പ് സൈതലവിക്ക് വേണ്ടി പാലക്കാട്ടെ സുഹൃത്താണ് TE 645465 നമ്പര്‍ ടിക്കറ്റ് എടുത്തത്. ഇതിന് ഗൂഗിള്‍ പേ വഴി 300 രൂപ സൈതലവി സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. തുടര്‍ന്ന് ടിക്കറ്റിന്റെ ചിത്രം സൈലതവിക്ക് വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്.

സൈതലവിയുടെ മകന്‍ വയനാട് നിന്ന് പാലക്കാട്ട് എത്തി ടിക്കറ്റ് നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. ടിക്കറ്റ് കൈയില്‍ കിട്ടി സമ്മാനം ഉറപ്പാക്കിയ ശേഷമേ സൈതലവി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും നില്‍ക്കുകയുള്ളൂ എന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. 

ആറ് വര്‍ഷത്തോളമായി ഇതേ റസ്റ്ററന്റില്‍ ജോലി ചെയ്യുന്ന സൈതലവിയുടെ ഭാര്യയും രണ്ടു മക്കളും പനമരത്ത് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം.ദുബായിലെ യു ട്യൂബര്‍ തളിപ്പറമ്പ് സ്വദേശി ജാസിം കുട്ടിയസനാണ് സൈതലവി സമ്മാനം നേടിയ വിവരം ടിക് ടോക് വിഡിയോയിലൂടെ ലോകത്തെ അറിയിച്ചത്. ഇരുവരും ഒരേ കെട്ടിടത്തിലാണ് താമസം.