Wednesday 12 August 2020 12:38 PM IST : By സ്വന്തം ലേഖകൻ

ഫ്രിഡ്ജിന്റെ ട്രേ ഉണ്ടെങ്കിൽ ഏത് പ്രോബ്ലവും സോൾവ്! ഓൺലൈൻ കണക്ക് ക്ലാസിൽ ടീച്ചറുടെ അഡാർ ബുദ്ധി

bin-1

ഓൺലൈൻ ക്ലാസിന്റെ പ്രായോഗികത സംബന്ധിച്ച് ചർച്ചകൾ കൊഴുക്കുന്ന കാലമാണിത്. ഓൺലൈനായി പഠിച്ചാൽ ശരിയാകുമോ എന്നതാണ് പല മാതാപിതാക്കളുടേയും സംശയം. എന്നാൽ അത്തരം ആശങ്കകളെ അസ്ഥാനത്താക്കി ഒരു അഡാർ ഐഡിയ പങ്കുവയ്ക്കുകയാണ്  കണക്ക് ടീച്ചർ. ഗണിത ശാസ്ത്ര ക്ലാസ് എടുക്കവേ ടീച്ചർ പ്രയോഗിച്ച ബുദ്ധി കണ്ടാണ് സോഷ്യൽ മീഡിയ കൈയ്യടി നൽകുന്നത്.

ഉത്തരം കണ്ടു പിടിക്കുന്നതിനു മുമ്പുള്ള ഓരോ ഘട്ടവും വ്യക്തതയോടും കൃത്യതയോടും കുട്ടികളിലേക്ക് എത്തുന്നതിനു വേണ്ടി ടീച്ചർ ഫ്രിഡ്ജിന്റെ ട്രേയാണ് ടീച്ചർ ഉപയോഗിച്ചത്. സുതാര്യമായ ട്രേയ്ക്കു മുകളിൽ ഫോൺ ക്യാമറ വച്ച ശേഷം, താഴെയുള്ള പേപ്പറിൽ പ്ലോബ്രവും അതു കണ്ടു പിടിക്കുന്നതിനുള്ള സ്റ്റെപ്പുകളും ബോർഡിലെന്ന പോലെ വിശദമായി കുറിക്കുകയാണ് ടീച്ചർ. ഉത്തരം ടീച്ചർ കണ്ടുപിടിക്കുന്ന വിധം കുട്ടികൾ വ്യക്തമായി കാണത്തക്ക തരത്തിൽ ട്രേയും ഫോണും എഴുതാനുള്ള പേപ്പറും പ്രതിഷ്ഠിച്ചു എന്നതാണ് ക്ലാസിനെ വേറിട്ടു നിർത്തുന്നത്.  

സംഭവം ഞൊടിയിട കൊണ്ട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഇങ്ങനെ ബുദ്ധിപൂർവം ക്ലാസെടുത്താൽ ഓൺലൈൻ ക്ലാസ് ഫലപ്രദമാകുമെന്നാണ് പലരും സാക്ഷ്യപ്പെടുത്തുന്നത്. ഇങ്ങനെ വേണം ക്ലാസെടുക്കാനെന്നും പലരും കമന്റായി രേഖപ്പെടുത്തുന്നു. വേറിട്ട ബുദ്ധി പ്രയോഗിച്ച ടീച്ചർ ആരെന്ന അന്വേഷണവും സോഷ്യൽ മീഡ‍ിയയിൽ മുറയ്ക്ക് നടക്കുന്നുണ്ട്.

ഫെയ്സ്ബുക്കിൽ പ്രചരിക്കുന്ന ചിത്രം ഇതാണ്;