Wednesday 21 August 2019 04:55 PM IST : By സ്വന്തം ലേഖകൻ

ആനപ്പുറത്തേറി വിവാഹ പന്തലിലേക്ക്; വടകരയിലെ വരനെതിരെ കേസ്

ele

ആനപ്പുറത്തേറി വിവാഹ പന്തലിലെത്തിയ വരനും സംഘവും കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് വാർത്തകളിൽ നിറയുന്നത്. പ്രളയക്കെടുതിയിൽ നിന്നും കേരളം കരകയറുന്നതിനിടെ നടന്ന വിവാഹ ധൂർത്തെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അടക്കം ഈ സംഭവത്തിനെതിരെ വലിയ പ്രതിഷേധ സ്വരങ്ങളും നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആനപ്പുറത്തേറി എത്തിയ വരനെതിരെ പൊലീസ് കേസ് എടുത്തിരിക്കുകയാണ്. നാ​ട്ടാ​ന പ​രി​പാ​ല​ച്ച​ട്ടം അ​നു​സ​രി​ച്ചാ​ണ് കേ​സ്. ആ​ന ഉ​ട​മ, പാ​പ്പാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ആ​ന​യെ വി​വാ​ഹ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെന്നാണ് കണ്ടെത്തൽ. പകൽ 10 മുതൽ 4 വരെ നാട്ടാനകളെ ഉപയോഗിക്കുന്നതിനുളള വിലക്കും ലംഘിച്ചിട്ടുണ്ട്.

വടകര സ്വദേശി ആർ.കെ.സമീഹിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. വരനും ആനയുടമയും അടക്കം മൂന്നുപേർ കേസിൽ പ്രതികളാണ്. അതേസമയം, നാട്ടാനകളെ ഉപയോഗിക്കുന്നതിന് നിബന്ധനകളുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് സമീഹിന്റെ കുടുംബം വ്യക്തമാക്കിയത്

ഈ മാസം 18 നായിരുന്നു പ്രവാസി വ്യവസായി ആർ.കെ.അബ്ദുളള ഹാജിയുടെ മകനായ സമീഹിന്റെ വിവാഹം. വരന് യാത്ര ചെയ്യാൻ കാർ ഒരുക്കിയിരുന്നുവെങ്കിലും ആനപ്പുറത്ത് ഏറിയാണ് സമീഹ് വധുവിന്റെ വീട്ടിലേക്ക് പോയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ വിമർശനം ഉയർന്നു.