Thursday 24 November 2022 12:04 PM IST : By സ്വന്തം ലേഖകൻ

പ്രാണ ഇൻസൈറ്റ് ബാലരമ വെർച്വൽ കലോൽത്സവം; രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ കലാപരിശീലനം

prana-balarama-virtual-festival-cover

‘‘സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരുപാടു കുട്ടികൾക്ക് മത്സരരംഗത്ത് എത്താൻ സാധിക്കുന്നില്ല. ഒരു അധ്യാപികയെന്ന നിലയ്ക്ക് എനിക്കത് തീർച്ചയായിച്ചും അറിയാവുന്ന കാര്യമാണ്. അങ്ങനെയുള്ള കുട്ടികൾക്ക് പ്രാണ ആശ ശരത് കൾച്ചറൽ സെന്ററിലൂടെ ഞങ്ങൾ മത്സരയിനങ്ങൾ സമ്മാനിക്കുന്നു. 14 ഇനങ്ങളാണുള്ളത്. ഈ മത്സരയിനങ്ങൾ പഠിച്ച് റെക്കോർഡ് ചെയ്ത് ഞങ്ങൾക്ക് അയച്ചു തരാം...’’ നടിയും നർത്തകിയും നൃത്താധ്യാപികയുമായ ആശ ശരത് പറയുന്നു. പ്രാണ ഇൻസൈറ്റും ബാലരമയും ചേർന്നു സംഘടിപ്പിക്കുന്ന വെർച്വൽ കലോൽത്സവം, ബാലരമ സ്റ്റാർസ് 2022 നെപ്പറ്റി സംസാരിക്കുകയായിരുന്നു അവർ.

ഏഴു വയസ്സു മുതൽ 26 വയസ്സു വരെയുള്ള കലാകാരന്മാര്‍ക്കായാണ് വിവിധ കലാവിഭാഗങ്ങളിലായി അവസരമൊരുങ്ങുന്നത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഒപ്പന, ലളിതഗാനം, കന്റെംപ്രറി ഡാൻസ്, മാപ്പിളപ്പാട്ട് തുടങ്ങി പതിനാലോളം ഇനങ്ങളിലാണ് മത്സരം സംഘടിപ്പിപ്പിക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ മത്സരയിനങ്ങളിൽ താൽപര്യമുള്ളവ തിരഞ്ഞെടുത്ത് അവതരിപ്പിച്ച് 2 മുതൽ 10 മിനിറ്റ് വരെയുള്ള വിഡിയോയാക്കി പ്രാണ ഇൻസൈറ്റ് ആപ്പിൽ രജിസ്റ്റർ ചെയ്ത് അപ്‌ലോഡ് ചെയ്യുക.

prana-balarama-virtual-festival

ഓരോ മത്സരാർഥിക്കും ലഭിക്കുന്ന പബ്ലിക് വോട്ടിന്റെ അടിസ്ഥാനത്തിൽ 100 മത്സരാർഥികളെ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കും. വിജയികൾക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും ഉണ്ടായിരിക്കും. മത്സരത്തിനു രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും പ്രാണ ഇൻസൈറ്റിലെ ടാലന്റ് അക്കാദമി ഡിവിഷനിലെ 499/- രൂപ വില വരുന്ന ഏതെങ്കിലും ഒരു കോഴ്സ് സൗജന്യമായി സബ്സ്ക്രൈബ് ചെയ്യാം. പ്രാണ ഇൻസൈറ്റ് ആപ്പ് ഡൌൺലോഡ് ചെയ്ത് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ..

കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.vanitha.in/balaramastars

വിശദവിവരങ്ങൾക്കായി വിളിക്കൂ...

1800 833 0000, 85928 49008