മൂന്ന് ലക്ഷം രൂപ... ഹരിതകർമ സേന അംഗമായ രാജിക്ക് ഇത് ജീവന്റെ വിലയാണ്. ഉടൻ സംഘടിപ്പിക്കാനായാൽ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിയെത്താം. ഇതിന് സുമനസുകൾ കനിയണം. മാവേലിക്കര പല്ലാരിമംഗലം സരസാലയത്തിൽ രാജി ഗോപാലകൃഷ്ണനാണ് ഗുരുതര ഹൃദ്രോഗത്തെ തുടർന്ന് ചികിത്സാ സഹായം തേടുന്നത്.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രാജിക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ഇതിന് 3 ലക്ഷം രൂപയോളം ചെലവു വരും. ശസ്ത്രക്രിയയ്ക്കു മുന്നോടിയായി നിർദേശിച്ച ടെസ്റ്റുകൾ പോലും സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങി.
നിലവിൽ മരുന്നിനു മാത്രമായി ആഴ്ചയിൽ മൂവായിരം രൂപയിലധികം വേണം. സ്ഥിരമായി പണിയില്ലാതായതോടെ വെൽഡിങ് തൊഴിലാളിയായ ഭർത്താവ് ഗോപാലകൃഷ്ണന് ഈ തുക കണ്ടെത്താനാകുന്നില്ല. ആരോഗ്യസ്ഥിതി മോശമായതോടെ രാജിക്ക് ഹരിതകർമ സേനയിൽ നിന്നുള്ള വരുമാനവും മുടങ്ങി. ശസ്ത്രക്രിയയ്ക്ക് സുമനസ്സുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. എസ്ബിഐ മാവേലിക്കര ശാഖയിൽ രാജിയുടെ പേരിൽ അക്കൗണ്ടുണ്ട്.
RAJI GOPALAKRISHNAN
STATE BANK OF INDIA
Account No: 67230158570
IFSC : SBINOO70089
BRANCH : MAVELIKARA TOWN
GOOGLE PAY Number: 9048848939