Friday 24 July 2020 12:42 PM IST : By സ്വന്തം ലേഖകൻ

കടലിടുക്കിലേക്ക് ചാടാനൊരുങ്ങുന്ന സ്ത്രീ കൺമുന്നിൽ; കൂടെ ചാടി രക്ഷിച്ച് റഷീദ്; ധൈര്യത്തിന് സല്യൂട്ടടിച്ച് സോഷ്യൽ മീഡിയ

rasheed

സമയോചിതമായ ഇടപെടലിലൂടെ സ്ത്രീയുടെ ജീവൻ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. പാറക്കെട്ടിൽ നിന്ന് കടലിലേക്ക് ചാടാൻ നിൽക്കുന്ന സ്ത്രീയെ രക്ഷിച്ച റഷീദ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് സോഷ്യൽ മീഡിയയുടെ വക സല്യൂട്ട്. കടൽ തീരത്തേയ്ക്ക് വഴി ചോദിച്ച സ്ത്രീയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സ്കൂട്ടർ യാത്രക്കാരിയാണ് റഷീദിനെ വിവരം അറിയിക്കുന്നത്. വിഴിഞ്ഞം ചപ്പാത്ത് ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉടൻതന്നെ അദ്ദേഹം തന്റെ ബൈക്കിൽ പാഞ്ഞെത്തി. പാറക്കെട്ടിൽ നിന്ന് താഴെക്ക് ചാടാൻ നിൽക്കുന്ന സ്ത്രീയെ കണ്ടെത്തുകയും ജീവൻ രക്ഷിക്കുകയും ചെയ്തു. ഷിബി ടി നായരാണ് സംഭവം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

സ്കൂട്ടർ യാത്രക്കാരിയുടെ സംശയം ,ഉചിതമായി ഇടപെട് CPO .......ഒരു ജീവൻ രക്ഷിച്ചു.

വിഴിഞ്ഞം ഭാഗത്ത് നിന്ന് പൂവാർ ഭാഗത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്ത സ്ത്രീയോട് മറ്റൊരു സ്ത്രീ കടൽ തീരത്തേയ്ക്ക് വഴി ചോദിച്ചതിൽ അസ്വാഭാവികത തോന്നിയ അവർ വിവരം ചപ്പാത്ത് ഭാഗത്ത് വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന വിഴിഞ്ഞം സ്റ്റേഷനിലെ റഷീദ് എന്ന പൊലീസുകാരനെ വിവരം അറിയിച്ചു. ഉടൻതന്നെ അദ്ദേഹം തന്റെ ബൈക്കിൽ പാഞ്ഞെത്തി. പാറക്കെട്ടിൽ നിന്ന് താഴെക്ക് ചാടാൻ നിൽക്കുന്ന സ്ത്രീയെ കണ്ടെത്തുകയും തന്നെ കണ്ട ഉടൻ വഴുക്കലുള്ള പാറക്കെട്ടിലേയ്ക്ക് ചാടിയ സ്ത്രിയെ കൂടെ ചാടി ഉചിതമായി ഇടപ്പെട്ട് സ്ത്രീയുടെ ജീവൻ രക്ഷിക്കുകയും ചെയ്യുകയുണ്ടായി .

?കൃത്യനിർവ്വഹണത്തിൽ അസാധാരണ പാടവം കാട്ടിയ റഷീദ് സർ താങ്കൾക്ക് എൻ്റെ സലൂട്ട്?