Monday 25 March 2024 02:00 PM IST : By സ്വന്തം ലേഖകൻ

അച്ഛൻ മരിച്ച വേദന ഉള്ളിലൊതുക്കി റിയ പ്ലസ് ടു പരീക്ഷ എഴുതി; ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ സങ്കടക്കടലിൽ അധ്യാപകര്‍

proyatgg

അച്ഛൻ മരിച്ച വേദന ഉള്ളിലൊതുക്കി റിയ ഹിന്ദി പരീക്ഷ എഴുതി. ഓരോ ഉത്തരവും എഴുതുമ്പോഴും ഉള്ളിലുയർന്ന സങ്കടക്കടലിൽ പതറാതെ പരീക്ഷ എഴുതിയിറങ്ങിയ റിയയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ അധ്യാപകരും കണ്ണീരണിഞ്ഞു. 

മാവേലിക്കര മറ്റം സെന്റ് ജോൺസ് എച്ച്എസ്എസ് പ്ലസ്ടു ബയോളജി വിദ്യാർഥിനി റിയ ടി.രാജന്റെ പിതാവ് പത്തിച്ചിറ ആർ.ആർ.കോട്ടേജിൽ രാജൻ ജോസഫ് (49) രോഗബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണു മരിച്ചത്. 

റിയയുടെ പ്ലസ്ടുവിന്റെ അവസാന പരീക്ഷ ഇന്നലെ നടക്കുന്നതിനാൽ സംസ്കാരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം മാതൃസഹോദരനാണു റിയയെ പരീക്ഷയ്ക്കായി സ്കൂളിലെത്തിച്ചത്. രാജന്റെ സംസ്കാരം 24നു11നു വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ.

Tags:
  • Spotlight