Wednesday 22 September 2021 12:22 PM IST : By സ്വന്തം ലേഖകൻ

ശരീരം തണുത്തു മരവിക്കുന്നു, സ്ട്രോക്ക് പോലെ: ഇനി എഴുന്നേൽക്കാൻ പറ്റിയില്ലെങ്കിലോ എന്നു പേടിച്ചു: നീന പറയുന്നു ആ അനുഭവം

rj-neena

ശരീരം തണുത്തു മരവിക്കുന്നു, സ്ട്രോക്ക് പോലെ: ഇനി എഴുന്നേൽക്കാൻ പറ്റിയില്ലെങ്കിലോ എന്നു പേടിച്ചു: നീന പറയുന്നു ആ അനുഭവം

ഒരിക്കൽ വീണുപോയാൽ എല്ലാം അവസാനിച്ചുവെന്ന് വിധിയെഴുതുന്നവരാണോ നിങ്ങൾ. എങ്കിൽ പ്രതിസന്ധിയുടെ നടുക്കടലിലും പ്രകാശത്തിന്റെ കിരണം കണ്ടെത്തുന്ന ചിലരെ കുറിച്ചു കൂടി അറിയണം. ജീവിതം കീഴ്മേൽ മറിഞ്ഞപ്പോഴും ചങ്കുറപ്പോടെ നീണ്ടു നിവർന്നു നിന്നൊരു പെണ്ണുണ്ട്. ആർജെ നീന. നിനച്ചിരിക്കാതെ എത്തിയ അപകടവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമെല്ലാം താണ്ടി അവൾ ജീവിക്കുകയാണ്. പ്രതിസന്ധികളെ നോക്കി പുഞ്ചിരിക്കുകയാണ്.

ഏറ്റവും പോസിറ്റീവായി ജീവിതം മുന്നോട്ടു നയിക്കുമ്പോഴും നീനയുട ജീവിതത്തിൽ നിഴലായി പ്രശ്നങ്ങളുണ്ടായിരുന്നു. വാഹനാപകടം സമ്മാനിച്ച ആരോഗ്യ പ്രശ്നങ്ങളുടെ ശേഷിപ്പുകളുണ്ടായിരുന്നു. എന്നിട്ടും ആത്മവിശ്വാസത്തോടെ നീന മുന്നോട്ടു പോയി. ജീവിതം സന്തോഷത്തോടെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ഒരുവട്ടം കൂടി നീനയെ തേടി കൊടിയ പരീക്ഷണമെത്തി. നിന്ന നിൽപ്പില്‍ വീണുപോയ നീന വലിയൊരു മരവിപ്പിലേക്കാണ് പതിച്ചത്. എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥ.

കടന്നു പോയ ആ പരീക്ഷണ ഘട്ടത്തെക്കുറിച്ച് തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് നീന പ്രിയപ്പെട്ടവരെ അറിയിച്ചത്. തിരിച്ചു വരവിന്റെ നാളുകളില്‍ വലിയൊരു തീരുമാനം കൂടി നീന എടുത്തിരുന്നു. അശരണർക്കു മുന്നിൽ കരുണയുടെ കരംനീട്ടിയെത്തിയ നീനയുടെ കഥ നിറഞ്ഞ മനസോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.