Tuesday 28 July 2020 11:08 AM IST : By സ്വന്തം ലേഖകൻ

പ്രളയപ്പേടിയ്ക്ക് പരിഹാരമായി ‘ഫ്ലഡ് അലർട്ട് സിസ്റ്റം’; ഉപകരണത്തിന്റെ പേറ്റന്റ് ഇനി സൽമമോൾക്ക് സ്വന്തം!

thrissur-flood-alert-system.jpg.image.845.440

പ്രളയ മുന്നറിയിപ്പു നൽകുന്ന ഉപകരണത്തിന്റെ പേറ്റന്റ് ഇനി സൽമമോൾക്കു സ്വന്തം. ഫ്ലഡ് അലർട്ട് സിസ്റ്റം എന്ന സംവിധാനത്തിനാണ് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെന്റ് പേറ്റന്റ് അനുവദിച്ചത്. വെള്ളം കയറാൻ കൂടുതൽ സാധ്യതയുള്ള ഏറ്റവും താഴ്ന്ന പ്രദേശങ്ങളിൽ സ്ഥാപിക്കുന്ന ട്രാൻസ്മിറ്റർ ആണ് ഇതിന്റെ ഒരു ഭാഗം.

വെള്ളം ഉയർന്നാൽ ഇതിൽ ഘടിപ്പിച്ച സെൻസർ മുഖേന ജനവാസ മേഖലകളിൽ സ്ഥാപിച്ച റിസീവറിലേക്ക് അപകടസന്ദേശം പ്രവഹിക്കും. മുന്നറിയിപ്പ് ബട്ടൻ ഉപയോഗിച്ച് സുരക്ഷാ കേന്ദ്രങ്ങളിലെ സജ്ജമാക്കിയ വെബ് സൈറ്റിലേക്കും സന്ദേശമെത്തും. റിസീവറിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അപകടസ്ഥലം ഉടൻ കണ്ടെത്താം. മഴയുടെ അളവ്, നിലവിൽ ഏത് അലർട്ടിലാണ് പ്രദേശം എന്നീ കാര്യങ്ങളും അറിയാം. വൈദ്യുതിയിലും ബാറ്ററിയിലും ഉപകരണം പ്രവർത്തിപ്പിക്കാം.

ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടറെ ഈ സംവിധാനം പരിചയപ്പെടുത്താൻ കാത്തിരിക്കുകയാണ് എംടെക് രണ്ടാംവർഷ എൻവയൺമെന്റൽ എൻജിനീയറിങ് വിദ്യാർഥിയായ സൽമ. വടക്കേക്കാട് മണികണ്ഠേശ്വരം തെക്കേപാട്ടയിൽ മുബാറക്കിന്റെ ഭാര്യയും പാലക്കാട് അലനല്ലൂർ സ്വദേശിനിയുമാണ്.

Tags:
  • Spotlight