Monday 17 September 2018 03:24 PM IST : By സ്വന്തം ലേഖകൻ

റോഡരികിൽ സ്ത്രീകളുടെ കൂട്ടത്തല്ല്; ചീറിപ്പായുന്ന വാഹനങ്ങൾക്കരികെ വീണ് കൈക്കുഞ്ഞ്! വിഡിയോ

saudhi-video-women

സൗദി അറേബ്യയിൽ റോഡരികിൽ പർദ്ദാധാരികളായ സ്ത്രീകൾ തമ്മിൽ തല്ലുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അഞ്ച് സ്ത്രീകൾ തമ്മിൽ നടക്കുന്ന അടിപിടിയിൽ ഒരു കുട്ടിയും പെട്ടുപോകുന്നുണ്ട്. കൂട്ടത്തിൽ ഒരു സ്ത്രീയുടെ കൈയിലുണ്ടായിരുന്ന കുട്ടി വഴക്കിനിടെ താഴെ വീഴുന്നുണ്ട്. വീണ്ടും ആ സ്ത്രീ കുട്ടിയെ എടുത്തെങ്കിലും തല്ല് തുടരുന്നതോടെ കുട്ടി വീണ്ടും താഴെ വീഴുകയും കരയുകയും ചെയ്യുന്നുണ്ട്.

കുട്ടിയുടെ തൊട്ടടുത്തു കൂടെ വാഹനങ്ങൾ ചീറിപ്പായുന്നുണ്ട്. അര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ തലസ്ഥാന നഗരമായ റിയാദിൽ നിന്നാണ് ചിത്രീകരിച്ചതെന്ന് കരുതുന്നു. എതിർവശത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്നാണ് ആരോ ഇത് ചിത്രീകരിച്ചിരിക്കുന്നത്. തമ്മിൽ ഇടിച്ചും മുടി വലിച്ചുമാണ് കൂട്ടത്തല്ല്. ഇവരുടെ സംസാരം റെക്കോർഡ് ആയിട്ടില്ലെങ്കിലും വാഹനത്തിലെ അറബിക് പാട്ട് പശ്ചാത്തലമായി വിഡിയോയിലുണ്ട്. വഴക്കു കൂടിയ സ്ത്രീകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.