Monday 20 August 2018 04:36 PM IST : By സ്വന്തം ലേഖകൻ

ആഘോഷങ്ങളില്ല; മകളുടെ വിവാഹത്തിന് കരുതിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊച്ചി മേയർ

soumini-jain.jpg.image.784.410

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങായി കൊച്ചി മേയർ സൗമിനി ജെയിൻ. മകളുടെ വിവാഹത്തിനായി കരുതിവച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മേയര്‍ സംഭാവനയായി നൽകിയത്. ഈ മാസം 22 നാണ് മകളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോഴുണ്ടായിരിക്കുന്ന ദുരിതാവസ്ഥയിൽ ആഘോഷങ്ങൾ ഒഴിവാക്കാനാണ് മേയറുടെ തീരുമാനം.

എറണാകുളം ടിഡിഎം ഹാളില്‍ ആഘോഷപൂര്‍വം നടത്താനായിരുന്നു പ്ലാൻ. ഇതിനായി നിരവധി പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറു ചടങ്ങായി വിവാഹം നടത്താനാണ് തീരുമാനമെന്ന് മേയര്‍ അറിയിച്ചു. വിവാഹത്തിന് ക്ഷണിച്ചവരെല്ലാം ഇതൊരു അറിയിപ്പായി കരുതണമെന്നും മേയർ പറഞ്ഞു.