Thursday 11 April 2024 11:52 AM IST : By സ്വന്തം ലേഖകൻ

സെൻസികെയറിലേക്ക് മാറൂ, ആർത്തവ ശുചിത്വവിപ്ലവം അനുഭവിച്ചറിയൂ; മെൻസ്ട്രൽ കപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം

senzicare-nutricare-menstural-cup-details-cover

ആർത്തവ കപ്പുകളെക്കുറിച്ചു പറയും മുമ്പ്, പലരും പരമ്പരാഗത പാഡുകളിൽ നിന്ന് പിന്മാറുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. പാഡുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, ദീർഘനേരം മാറ്റാതെയിരുന്നാൽ അണുബാധകൾ ഉണ്ടാകാനും കാൻസറിനു പോലും കാരണമായേക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിനൊരു ബദലായാണ്, മെൻസ്ട്രൽ കപ്പുകൾ സുരക്ഷിതവും കൂടുതൽ ശുചിത്വവുമുള്ള ഓപ്ഷനായി സ്ത്രീകൾ അംഗീകരിച്ചത്.

എന്തുകൊണ്ടാണ് പാഡുകളേക്കാൾ മികച്ചതായി ആർത്തവ കപ്പുകളെ പരിഗണിക്കേണ്ടത്?

മെൻസ്ട്രൽ കപ്പുകൾ പാഡുകളേക്കാളും ടാംപണുകളേക്കാളും നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. അവ പുനരുപയോഗിക്കാവുന്നവയാണ്. മാലിന്യങ്ങളും പാരിസ്ഥിതിക ആഘാതവും കുറയ്ക്കുന്നു. കൂടാതെ 12 മണിക്കൂർ വരെ സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. മെഡിക്കൽ ഗ്രേഡ് സിലിക്കണിൽ നിന്ന് നിർമിച്ച, ആർത്തവ കപ്പുകൾ ഹൈപ്പോ അലർജനിക് ആണ്, ശരീരത്തിന് സുരക്ഷിതവും. പാഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒട്ടും പോറസ് അല്ലാത്തതിനാൽ അണുബാധയുടെ സാധ്യത കുറവാണ്.

എന്താണ് ആർത്തവ കപ്പ്?

ആർത്തവരക്തം ആഗിരണം ചെയ്യുന്നതിനു പകരം ശേഖരിക്കാനും തക്കസമയത്ത് പുറന്തള്ളാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന കപ്പുകളാണിവ. മെഡിക്കൽ ഗ്രേഡ് സിലിക്കൺ ഉപയോഗിച്ചാണ് ഇവ നിർമിക്കുന്നത്. സെർവിക്സിന് താഴെയായി യോനിക്കുള്ളിലേക്കു കടത്തിവയ്ക്കുകയാണു വേണ്ടത്. പരമ്പരാഗത പാഡുകളേക്കാൾ കൂടുതൽ രക്തം (30 മില്ലി വരെ) ശേഖരിക്കാൻ മെൻസ്ട്രൽ കപ്പുകൾക്കു കഴിയും.

മെൻസ്ട്രൽ കപ്പ് എങ്ങനെ ഉപയോഗിക്കാം ?

മെൻസ്ട്രൽ കപ്പ് മടക്കാനും യോനിക്കുള്ളിലേക്കു കടത്താനും പരിശീലിക്കണം. സി-ഫോൾഡ്, പഞ്ച്-ഡൗൺ ഫോൾഡ്, 7-ഫോൾഡ് എന്നിവയുൾപ്പെടെ വിവിധ ഫോൾഡിങ് ടെക്നിക്കുകളുണ്ട്. മടക്കിക്കഴിഞ്ഞാൽ, കപ്പ് യോനിയിലേക്ക് പതുക്കെ തിരുകുക, അത് സെർവിക്സിന് താഴെയായി കപ്പ് സുരക്ഷിതമായിരിക്കും. തുടർച്ചയായ ഉപയോഗത്തിലൂടെ എളുപ്പത്തിൽ മടക്കാനും സുഖകരമായി ധരിക്കാനും കഴിയും. ഇത് ടാംപണുകളെ അപേക്ഷിച്ച് ദീർഘനേരം ലീക്കില്ലാതെ ഉപയോഗിക്കാനാകും.

മെൻസ്ട്രൽ കപ്പ് എങ്ങനെ നീക്കം ചെയ്യാം?

വിരലുകളുപയോഗിച്ച് മൃദുവായാണ് മെൻസ്ട്രൽ കപ്പ് ഊരിമാറ്റേണ്ടത്. തണ്ടിൽ വലിക്കുന്നതിനു പകരം, കപ്പിന്റെ അടിഭാഗം അൽപം ഞെക്കി സക്ഷൻ റിലീസ് ചെയ്യുക. കപ്പ് പതിയെ തിരിച്ച്, സുരക്ഷിതമായി നീക്കം ചെയ്യാനും ശേഖരിച്ച രക്തം ഒഴിച്ചു കളയാനും കഴിയും. പരിശീലനവും ക്ഷമയും ഈ വൈദഗ്ധ്യം നേടുന്നതിന് പ്രധാനമാണ്.

ആർത്തവ കപ്പ് ലീക്കാകുന്നത് എപ്പോൾ?

തെറ്റായ സൈസ്, ധരിച്ചതിലെ പിഴവ്, അല്ലെങ്കിൽ കപ്പ് പൂർണമായി തുറക്കാനാകാതെ മടങ്ങിപ്പോയത് തുടങ്ങിയ ഘടകങ്ങൾ കാരണം ചോർച്ച സംഭവിക്കാം.

നീക്കം ചെയ്ത ശേഷം ആർത്തവ കപ്പ് എങ്ങനെയാണ് വൃത്തിയാക്കേണ്ടത്?

മെൻസ്ട്രൽ കപ്പ് വൃത്തിയാക്കുന്നത് വെള്ളവും മൃദുവായ കപ്പ് വാഷും ഉപയോഗിച്ച് നന്നായി കഴുകിയാണ്. ഓരോ മാസത്തെയും ആർത്തവത്തിന്റെ തുടക്കത്തിലും അവസാനത്തിലും മെൻസ്ട്രൽ കപ്പ് അണുവിമുക്തമാക്കേണ്ടതും പ്രധാനമാണ്. 2-3 മിനിറ്റ് ചൂടുവെള്ളത്തിലിട്ട് തിളപ്പിച്ച് അണുവിമുക്തമാക്കാവുന്നതാണ്. മെൻസ്ട്രൽ കപ്പ് സ്റ്റെറിലൈസറും ഉപയോഗിക്കാം.

ആർത്തവ കപ്പ് ഉപയോഗിക്കുന്ന സമയത്ത് മലമൂത്രവിസർജ്ജനം നടത്താനും ഉറങ്ങാനും കഴിയുമോ?

ഇതിനൊന്നും യാതൊരുവിധ തടസങ്ങളുമില്ല. ചോർച്ചയില്ലാതെ 12 മണിക്കൂർ വരെ സംരക്ഷണം ലഭിക്കും.

ആർത്തവ കപ്പ് ധരിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടാമോ?

യോനിയിലെ സ്ഥലപരിമിതി കാരണം ഇതു ശുപാർശ ചെയ്യുന്നില്ല. ആർത്തവ ഡിസ്കുകൾ പോലെയുള്ള ഇതരമാർഗങ്ങൾ ഈ ആവശ്യത്തിന് കൂടുതൽ അനുയോജ്യമാണ്.

കന്യകമാർക്ക് ആർത്തവ കപ്പ് ഉപയോഗിക്കാമോ?

ആദ്യ ആർത്തവം മുതൽ ആർക്കും മെൻസ്ട്രൽ കപ്പുകൾ അനുയോജ്യമാണ്. എന്നിരുന്നാലും, പെൺകുട്ടികൾ അത് പരീക്ഷിക്കുന്നതിന് മുമ്പ് സ്വന്തം ശരീരഘടനയെക്കുറിച്ച് ബോധവതികളായിരിക്കണം.

ശരിയായ ബ്രാൻഡ് തിരഞ്ഞെടുക്കൂ

ആർത്തവ ശുചിത്വ മേഖലയിൽ, സുഖവും സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിന് ശരിയായ ബ്രാൻഡ് തിരഞ്ഞെടുക്കുന്നത് പരമപ്രധാനമാണ്. ആർത്തവ പരിചരണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ അർപ്പണബോധമുള്ള ഡോക്ടർമാരുടെ ഒരു സംഘം തുടക്കമിട്ട ‘സെൻസികെയർ’ ഈ മേഖലയിലെ മുൻനിര ബ്രാൻഡാണ്.

പൂർണമായ ആർത്തവ സംരക്ഷണം ഉറപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങളുടെ വലിയ കളക്‌ഷൻ സെൻസികെയർ വാഗ്ദാനം ചെയ്യുന്നു. മെൻസ്ട്രൽ കപ്പുകൾ മുതൽ മെൻസ്ട്രൽ കപ്പ് സ്റ്റെറിലൈസറുകൾ, കപ്പ് വാഷുകൾ, മെൻസ്ട്രൽ ഡിസ്‌കുകൾ, പീരിയഡ് അടിവസ്ത്രങ്ങൾ എന്നിവ വരെയുള്ള ശാസ്ത്രീയമായി വികസിപ്പിച്ചതും വൈദ്യശാസ്ത്രപരമായി പ്രസക്തവുമായ ഉൽപന്നങ്ങൾ സെൻസികെയർ നൽകുന്നു. ഗുണമേന്മ ഉറപ്പാക്കാൻ കർശനമായ പരിശോധനയ്ക്കും ഗവേഷണത്തിനും വിധേയമാക്കിയ ശേഷമാണ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത്.

സെൻസികെയറിലേക്ക് മാറിയ എണ്ണമറ്റ സ്ത്രീകളോടൊപ്പം ചേരൂ, ആർത്തവ ശുചിത്വത്തിലെ വിപ്ലവം അനുഭവിച്ചറിയൂ.