കരുനാഗപ്പള്ളി അമ്മ തീകൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരി മരിച്ചു. തൊടിയൂർ സ്വദേശി അനാമികയാണ് മരിച്ചത്. കഴിഞ്ഞ ദിവസം മക്കളെ തീകൊളുത്തി അമ്മ ജീവനൊടുക്കിയിരുന്നു. തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന(33)യാണ് മരിച്ചത്.
കുടുംബപ്രശ്നമാണ് ജീവനൊടുക്കുന്നതില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഏഴും രണ്ടും വയസുള്ള കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
മാര്‍ച്ച് 5-ന് രാവിലെ പത്ത് മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് അടുത്ത് താമസിക്കുന്നവര്‍ എത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ അമ്മയേയും മക്കളേയും കണ്ടത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അര്‍ച്ചന മരിച്ചിരുന്നു. കുട്ടികളെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അര്‍ച്ചനയുടെ ഭര്‍ത്താവ് മനു പെയിന്റിങ് തൊഴിലാളിയാണ്. പെയിന്റിംഗിന് ഉപയോഗിക്കുന്ന തിന്നര്‍ ഒഴിച്ചാണ് അര്‍ച്ചന തീകൊളുത്തിയത്.