Wednesday 07 November 2018 03:01 PM IST : By സ്വന്തം ലേഖകൻ

പ്രമേഹത്തെ ഇനി സിംപിൾ ആയി കാണൂ

silver

ലോക പ്രമേഹദിനം 2018 

1991 ൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷനാണ് ലോക പ്രമേഹദിനം (World Diabetes Day-WDD) രൂപീകരിച്ചത്. പ്രമേഹരോഗത്തിന്റെ  വർധിച്ചു വരുന്ന (ഏകദേശം 100 കോടി ജനങ്ങൾ) കണക്കിനെ മുൻ നിർത്തിയാണ് 170 ലധികം രാജ്യങ്ങളുടെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനം രൂപീകരിച്ചത്. ഈ രാജ്യങ്ങളെല്ലാം തന്നെ പ്രമേഹദിനത്തിൽ   പ്രമേഹരോഗത്തെ  ചെറുത്തു തോൽപിക്കാനുള്ള  പ്രതിജ്ഞ എടുക്കാറുണ്ട്.  ഇന്റർനാഷനൽ ഡയബറ്റിസ് ഫൗണ്ടേഷൻ (ഐഡിഎഫ്) ആണ് ഈ തുടക്കത്തിനു ശക്തിപകരുന്നതും ലോകമെമ്പാടും പ്രമേഹത്തിനെതിരെ നടക്കുന്ന ക്യാംപെയിനുകൾക്ക്  നേതൃത്വം നൽകുന്നതും.  എല്ലാവർഷവും നവംബർ 14 ആണ് ലോകത്താകമാനം ലോക പ്രമേഹദിനം ആചരിക്കുന്നത്.  ജീവൻ രക്ഷാ മരുന്നായ ഇൻസുലിൻ കണ്ടുപിടിക്കാൻ സഹായിച്ച ഡോ. ഫ്രെഡറിക് ബാന്റിങ്ങിന്റെ ജന്മദിനമാണ് ഈ ദിവസം.

WDD ലോഗോ 

2006 ലാണ് യുണൈറ്റഡ് നേഷൻസ് WDD ലോഗോ പുറത്തുവിട്ടത്. നീല വളയമാണ്  ഈ ലോഗോ. യുഎന്നിന്റെ പതാകയുടെ നിറമാണ് നീല, ഭൂഖണ്ഡങ്ങൾക്കും മീതെ  പ്രമേഹത്തിനെതിരായ ചെറുത്തു നിൽക്കലിനെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.  ആരോഗ്യം, സമ്പത്ത്  തുടങ്ങിയ നല്ല ഉദ്ദേശ്യങ്ങൾക്കായി വിവിധ സംസ്കാരങ്ങൾ ഒന്നിക്കുന്നതിനെ ഈ വളയം  പ്രതിനിധീകരിക്കുന്നു. 

WDD തീം 

എല്ലാവർഷവും ഐഡിഎഫ് വേൾഡ് ഡയബറ്റിസ് ഡേയ്ക്ക് ഒരു മിഷൻ സ്റ്റേറ്റ്മെന്റ് നൽകാറുണ്ട്. ഇത്തവണ ‘പ്രമേഹവും കുടുംബവും (Diabetes and family) എന്നതാണ്  തീം. അടുത്ത വർഷം വരെ ഈ തീം ആയിരിക്കും. ‘സ്ത്രീകളുടെ ആരോഗ്യവും പ്രമേഹവു’മായിരുന്നു കഴിഞ്ഞ  വർഷത്തെ  തീം. ഈ തീമിന്റെ അടിസ്ഥാനത്തിൽ സെമിനാറുകൾ, മീറ്റിങ്ങുകൾ,  ക്യാംപുകൾ, സ്ട്രീറ്റ് പ്ലേകൾ... തുടങ്ങിയ പരിപാടികളെല്ലാം  ആസുത്രണം ചെയ്തിരുന്നു. ചില  സ്മാരകങ്ങളിൽ നീല ലൈറ്റുകൾ പ്രകാശിപ്പിച്ചും ഈ ദിവസത്തെ  പലരും രേഖപ്പെടുത്തി.

പ്രമേഹവും കുടുംബവും 

ലോകമെമ്പാടും 100 കോടിയിലധികം പേരാണ് പ്രമേഹവുമായി ജീവിക്കുന്നത്. ടൈപ്പ് 2 ഡയബറ്റിസ് ആണ് ഇതിൽ ഭൂരിഭാഗം ആളുകൾക്കും. കായികാധ്വാനം കൂട്ടൽ, ബാലൻസ്ഡ് ഡയറ്റ്, ആരോഗ്യമുള്ള ജീവിതാന്തരീക്ഷം തുടങ്ങി ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവന്നാൽ മാറ്റാൻ കഴിയുന്നതാണ്  ടൈപ്പ് 2 ഡയബറ്റിസ്.  എല്ലാ കുടുംബങ്ങളിലും പ്രമേഹമുള്ളവരുണ്ടാകാം.    നേരത്തേ തിരിച്ചറിഞ്ഞ് പ്രതിരോധമെടുത്താൽ  പ്രമേഹത്തിൽ  നിന്ന്  രക്ഷപെടാമെന്നുള്ള ശാസ്ത്രീയമായുള്ള അറിവ് നേരത്തേ തന്നെ നേടാൻ കഴിയുക എന്നതാണ് പ്രധാനം.  ചില കുടുംബങ്ങളിൽ  പ്രമേഹരോഗം സാമ്പത്തിക ബാധ്യതയാകാറുണ്ട്.  പ്രമേഹത്തിന്റെ പരിശോധനകളും ചികിത്സയും മതി കുടുംബത്തിന്റെ മുഴുവൻ വരുമാനത്തിന്റെയും പാതിയോളം തീരാൻ. അതുകൊണ്ടുതന്നെ സാമ്പത്തിക ബാധ്യതയില്ലാതെ  പ്രമേഹ നിയന്ത്രണവും ചികിത്സയും സാധ്യമാക്കുന്ന പദ്ധതികൾക്ക് ഏറെ പ്രാധാന്യമാണുള്ളത്. പ്രമേഹരോഗിക്ക് മാത്രമല്ല പ്രമേഹരോഗത്തിൽ നിന്ന് മോചനം നേടാൻ രോഗിയുടെ കുടുംബത്തിന്റെ പങ്കും വളരെ വലുതാണ് എന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

അതിനാൽ രോഗിക്കു മാത്രമല്ല പ്രമേഹത്തെക്കുറിച്ചുള്ള അവബോധം മുഴുവൻ കുടുംബത്തിനായി നൽകുക എന്നത് പ്രധാനമാണ്. കുടുംബത്തിലെ ഒന്നിലധികം പേർക്ക് പ്രമേഹരോഗമുള്ളപ്പോൾ ചികിത്സാ ചെലവും കൂടുന്നു. ഈ അവസരത്തിൽ മിതമായ നിരക്കിലുള്ള സിൽവർലൈന്റെ ഡയബറ്റിസ് പാക്കേജ് അവരെ സഹായിക്കാൻ എത്തുന്നു.  

hospital

മിതമായ നിരക്കിൽ ചികിത്സ 

ഈ WDD ഡയബറ്റിസ് ഹെൽത്ത് പാക്കേജ്  സബ്സിഡി നിരക്കുകളിൽ ( പ്രമേഹവുമായി ബന്ധപ്പെട്ട എല്ലാ രോഗത്തിന്റെയും സ്ക്രീനിങ് ഉൾപ്പെടെ) ലഭ്യമാക്കിയിട്ടുണ്ട്.  ഈ പാക്കേജിൽ  പൂർണ രക്തപരിശോധന( HBA1c ടെസ്റ്റ് ഉൾപ്പെടെ) ,12 ബ്ലഡ് പാരമീറ്ററുകൾ( ലിപ്പിഡ് പ്രൊഫൈൽ, റേനൽ ഫങ്ഷൻ, ലിവർ ഫങ്ഷൻ ടെസ്റ്റ്, തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ്), യൂറിൻ ടെസ്റ്റ് (കിഡ്നി ഡാമേജ് ഡിറ്റക്‌ഷൻ, ഇസിജി, കാലിന്റെ ടെസ്റ്റ്( ankle brachiial index and biothesiometery) , നേത്ര പരിശോധന, ദന്ത പരിശോധന എന്നിവയെല്ലാം ഉൾപ്പെട്ടിരിക്കുന്നു.  കൂടാതെ പ്രമേഹ രോഗികൾക്കും ഈ പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്ന പ്രമേഹ രോഗികളുടെ കുടുംബാംഗങ്ങൾക്കും   പ്രത്യേകം ബോധ വത്കരണ ക്ലാസ്സുകളും ലഭ്യമാക്കിയിരിക്കുന്നു. ഈ പാക്കേജ് ബുക്ക് ചെയ്യുന്നതിന് +919539118118, 0484- 4147555 email: info@silverlinehospital.in