Friday 18 January 2019 11:02 AM IST : By സ്വന്തം ലേഖകൻ

പട്ടാളത്തിൽ‍ നിന്നും അവധിക്കെത്തി ഉമ്മാക്ക് സർപ്രൈസ്; വികാരനിർഭരം ഈ നിമിഷം; വിഡിയോ

soldier

വിരഹത്തിൻ വേദനയെന്തെന്ന് അറിയണമെങ്കിൽ ഒരു പട്ടാളക്കാരന്റെ ജീവിതത്തിലേക്ക് നോക്കണം. ഉറ്റവരേയും ഉടയവരേയും പിരിഞ്ഞ് കാതങ്ങൾക്കപ്പുറം നെടുവീർപ്പുകളുമായി കഴിയുന്നവരാണ് നമ്മുടെ ജവാൻമാർ. കാത്തിരിപ്പിനൊടുവിൽ ഉറ്റവരെ കാണാനായി ഇവർ ഓടിയെത്തുമ്പോൾ, ആ പുനസമാഗമം കണ്ട് അറിയാതെയെങ്കിലും നമ്മുടെ കണ്ണുകൾ നിറയും. അവരുടെ കാത്തിരിപ്പിന്റെ നീളം എ്രത്തോളമെന്ന് മനസിലാകുന്നത് അപ്പോഴാണ്.

നാളുകൾക്കൊടുവിൽ ഉമ്മയ്ക്ക് സർപ്രൈസ് നൽകി നാട്ടിലേക്കെത്തിയ പട്ടാളക്കാരൻ മകനാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം നിറയ്ക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഉമ്മയ്ക്കരിലേക്ക് ഓടിയെത്തുന്നതും അവർ സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുന്നതും ഹൃദ്യമായ കാഴ്ചയാകുന്നു.

എന്തായാലും സമൂഹമാധ്യമങ്ങളിൽ സര്‍പ്രൈസ് വിഡിയോകളുടെ കാലത്ത് മനസു നിറയ്ക്കുകയാണ് ഈ വിഡിയോയും.