Monday 24 July 2023 05:29 PM IST

‘ഞങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്, പക്ഷേ ഇവിടെയായിരിക്കുമ്പോൾ മനസ്സിനൊരു സമാധാനമാണ്’: ഒരേ മനസുള്ളവർ ഒന്നിക്കുന്ന സൗഖ്യ

Rakhy Raz

Sub Editor

soukhya-main-cover ‘ജീവിതം പൂര്‍ണമായും ആസ്വദിക്കുകയാണ് ഇപ്പോള്‍...’ -ജ്യോതിനാഥ്, ഭാര്യ ജയ ജ്യോതിനാഥ്-

റിട്ടയർമെന്റിനു ശേഷം സ്വതന്ത്രമായി സന്തോഷം നിറഞ്ഞൊരു ജീവിതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നു പുത്തൻ വാർധക്യം

രണ്ടുപേർ കുടുംബമുണ്ടാക്കുന്നു. മക്കളുണ്ടാകുന്നു. ഭാവിയിൽ അവർ നമ്മളോടൊപ്പം ഉണ്ടാകണം എന്നുറപ്പിച്ച് അവരെ വളർത്തുന്നു. അവരെ അവരുടെ സ്വപ്നങ്ങളിലേക്കു മാതാപിതാക്കൾ തന്നെ പറത്തി വിടുന്നു. വീട്ടിൽ മാതാപിതാക്കൾ തനിച്ചാകുന്നു. കൂടെ വിളിച്ചാൽ അച്ഛനും അമ്മയ്ക്കും നാടു വിട്ടു പോകാൻ ഇഷ്ടമില്ല. നാട്ടിലെ വീട്ടിൽ അച്ഛനും അമ്മയും മാത്രമേ ഉള്ളല്ലോ എന്നോർത്തു ദൂരെയുള്ള മക്കൾക്ക് ഒരു സമാധാനവും ഇല്ല.

ഇൗ കാലഘട്ടത്തിലാണ് റിട്ടയർമെന്റ് ഹോമുകളുടെ പ്രസക്തി. തങ്ങളുടെ കഴിവിനും സംസ്ക്കാരത്തിനും യോജിച്ച റിട്ടയർമെന്റ് ഹോമുകൾ കണ്ടെത്തി അവിടെ ബാക്കി കാലം സന്തോഷകരവും സുരക്ഷിതവുമായി ചെലവഴിക്കാനാണ് ഇപ്പോൾ മിക്ക മുതിർന്നവർക്കും ഇഷ്ടം. പ്രായമായാൽ അച്ഛനമ്മമാർ മക്കളുടെ സംരക്ഷണത്തിൽ കഴിയുക എന്ന പഴയ ട്രെൻഡ് കൊച്ചു കേരളത്തിലും മാറുകയാണ്. പരിചയപ്പെടാം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ നിന്നും ആകർഷകമായ റിട്ടയർമെന്റ് ഹോം അനുഭവങ്ങൾ.

മുതിർന്നവരും യുവതലമുറയെപ്പോലെ സ്വാതന്ത്രം ഇഷ്ടപ്പെടുന്നു എന്നതും ജോലിയിൽ നിന്നു വിരമിച്ച ശേഷം റിട്ടയർമെന്റ് ഹോമുകളിലേക്കു ചേക്കേറാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. മക്കളുടെയും കൊച്ചു മക്കളുടെയും സന്തോഷം കണ്ട്, അവരെ ഇടയ്ക്ക് സന്ദർശിച്ച്, എന്നാൽ സദാ അവരോടൊപ്പമല്ലാതെ യൊരു ജീവിതം എന്നതാണു മിക്ക മുതിർന്നവരും ആഗ്രഹിക്കുന്നത്.

പ്രവാസികളായ മക്കളുള്ളവർക്കും പ്രവാസികൾക്കും ഏറ്റവും സമാധാനം നൽകുന്നു റിട്ടയർമെന്റ് ഹോമുകൾ. അച്ഛനും അമ്മയും ഒറ്റയ്ക്കല്ല, അവരെ കരുതലോടെ കാക്കുന്ന ഇടത്താണ് എന്നത് ഇരുകൂട്ടരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നു.ചുരുക്കത്തിൽ അച്ഛനും അമ്മയ്ക്കുമായി റിട്ടയർമെന്റ് ഹോം തിരഞ്ഞെടുക്കുന്ന മക്കളെ ഇന്നു നമ്മൾ മതിപ്പോടെ നോക്കിത്തുടങ്ങിയിരിക്കുന്നു. അവിടേയ്ക്ക് അഭിമാനത്തോടെ കൂടുമാറുന്നു നമ്മുടെ മാതാപിതാക്കളും.

soukhya-1 ഏത് ആവശ്യത്തിലും ലഭിക്കുന്ന സംരക്ഷണം ഇവിടുത്തെ എടുത്തു പറയണ്ട പ്രത്യേകതയാണ്-റിട്ട. പ്രഫ. സേവിയർ കെ. ഡേവിഡ്, ഭാര്യ ജാൻസി

ഒരേ മനസ്സുള്ളവർ ഒന്നിച്ച്

കമ്യൂണിറ്റി ലിവിങ് എന്നതു ഞങ്ങൾ കൂട്ടുകാരുടെ ആഗ്രഹമായിരുന്നു. അതാണു വിപുലപ്പെട്ടു കോതമംഗലം കോട്ടപ്പടിയിൽ രണ്ടര ഏക്കർ പ്രകൃതിസുന്ദരമായ സ്ഥലത്ത് ‘സൗഖ്യ ഹോംസ്’ ആയി മാറിയത്. സൗഖ്യയുടെ പ്രമോട്ടറും താമസക്കാരനും മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് റിട്ടയേർഡ് പ്രഫസറുമായ ഡോ. പൗലോസ് എം.എം. പറയുന്നു.

പ്രകൃതിസുന്ദരമായ കാഴ്ചയിലേക്കു തുറക്കുന്ന ബാ ൽക്കണിയോടെ ആകർഷകമായ വിധത്തിലാണു വീടുകളുെട ഡിസൈന്‍. 55 വയസ്സിനു മുകളിലുള്ളവർക്കാണു പ്രവേശനം. 40 യൂണിറ്റുകൾ പ്ലാൻ ചെയ്തതിൽ ഇരുപത്തിയെട്ടെണ്ണം താമസയോഗ്യമാണ്. ബാക്കി ആവശ്യാനുസരണം തയാറാകും. എസി ബെഡ് റൂം, ഡ്രൈ വെറ്റ് ഏരിയ തിരിച്ച ബാത്റൂം, ലിവിങ് ഏരിയ, ബാൽക്കണി, ലിവിങ് ഏരിയയിൽ തന്നെ കിച്ചണെറ്റ്, ടേബിൾ, എന്നിവയടങ്ങിയതാണ് ഒാരോ യൂണിറ്റും. വ്യത്യസ്തമായ ഇന്റീരിയർ വേണ്ടവർക്ക് അതിനനുസരിച്ചു ചെയ്യാനാകും. കോമൺ ഡൈനിങ് ഏരിയ, 24 മണിക്കൂറും പ്രവർത്തിക്കുന്ന യോഗ്യരായ പാചകവിദഗ്ധർ അടങ്ങിയ കിച്ചൺ, യോഗ സെന്റർ, കോൺഫറൻസ് ഏരിയ, കൺസൽറ്റേഷൻ സൗകര്യത്തോടെയുള്ള മെഡിക്കൽ റൂം, എല്ലാ ദിവസവും നിശ്ചിത സമയം ഡോക്ടറുടെ സാന്നിധ്യം, ആയുർവേദ ട്രീറ്റ്മെന്റ് ഏരിയ, റൂഫ് ഗാർഡൻ, ഓർഗാനിക് പച്ചക്കറി തോട്ടം, മത്സ്യക്കുളം, ഫലവൃക്ഷങ്ങൾ നട്ടു വളർത്തിയ പഴത്തോട്ടം... തുടങ്ങി വാര്‍ധക്യം ആഹ്ലാദകരമാക്കാന്‍ േവണ്ടതെല്ലാം ഒരുക്കിയിട്ടുണ്ട് ഇവിടെ. ‘അന്തേവാസികളുടെ ഏത് ആവശ്യത്തിനും ‘നോ’ എന്നൊരു വാക്കില്ല എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.’ പ്രമോട്ടറും താമസക്കാരനുമായ റിട്ടയേർഡ് രജിസ്ട്രേഷൻ ഡിഐജി റോയ് വർഗീസ് പറഞ്ഞു.

soukhya-3 സൗഖ്യ ഹോംസ്, പെരുമ്പാവൂർ

ഒരേ പ്രായത്തിലുള്ളവര്‍ ഒത്തുകൂടുമ്പോഴുള്ള എല്ലാ സന്തോഷങ്ങളും ഇവിടെയുണ്ട്. അതിന്‍റെ ഊര്‍ജവും കാ ണാം ഒരോ താമസ‘വീട്ടിലായിരിക്കുമ്പോൾ സ്ത്രീകൾക്ക് എന്തെങ്കിലുമൊക്കെ ജോലി ഉണ്ടാകും. ആരോഗ്യമില്ലെങ്കിലും നമ്മളതു ചെയ്തെന്നു വരും. വാർധക്യം സ്വസ്ഥമായി ജീവിക്കേണ്ട കാലമാണ്. അതു പൂര്‍ണമായും ആസ്വദിക്കുകയാണ് ഇപ്പോള്‍...’ ഇന്ത്യൻ ബാങ്ക് ഡെപ്യൂട്ടി മാനേജരായി വിരമിച്ച ജയ ജ്യോതിനാഥും ഇൻഷുറൻസ് വിജിലൻസ് ഉദ്യോഗസ്ഥനായിരുന്ന ജ്യോതിനാഥും പറയുന്നു.

‘‘എനിക്കും ഭാര്യക്കും ആരോഗ്യപ്രശ്നങ്ങളുണ്ട്. എങ്കിലും ഇവിടെയായിരിക്കുമ്പോൾ മനസ്സിനൊരു സമാധാനമാണ്. അത്രത്തോളം പരിചരണമാണു ലഭിക്കുന്നത്. നമ്മളെ സദാ കെയർ ചെയ്യുന്ന സിസ്റ്റം ആണുള്ളത്. സമാധാനമുള്ള അന്തരീക്ഷത്തിനു വിരുദ്ധമായ താൽപര്യമുള്ളവരെ എടുക്കുന്നില്ല എന്നതും സൗഖ്യയുടെ പ്രത്യേകതയാണ്.’’ എംഎ കോളജ് ഓഫ് എൻജിനീയറങ് റിട്ടയേർഡ് പ്രഫസർ സേവിയർ കെ. ഡേവിഡ് അഭിപ്രായപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: mmpaulose56@gmail.com