Monday 07 December 2020 07:24 PM IST : By സ്വന്തം ലേഖകൻ

കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൽകിയിരുന്ന സ്‌കോളർഷിപ്പ് തുക വെട്ടിക്കുറച്ചു!

1606978793855

സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി നൽകി വന്നിരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു. ഇവർക്ക് നൽകിയിരുന്ന സ്‌കോളർഷിപ്പ് തുകയാണ് ഇത്തവണ നൽകേണ്ടതില്ല എന്ന് സർക്കാർ തീരുമാനിച്ചത്.

സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ കുട്ടികൾക്കുള്ള യാത്രാബത്തയായി അനുവദിച്ചിരുന്ന 12,000 രൂപ നൽകേണ്ട എന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. യൂണിഫോം അലവൻസായ 1,500 രൂപയും വെട്ടിക്കുറച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്.

ആശ്വാസകിരണം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വിദ്യാർഥികൾക്കായി നൽകിയിരുന്ന 600 രൂപയുടെ ആനുകൂല്യവും രണ്ടു വർഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്. കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് സർക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതുസംബന്ധിച്ചു നിർദേശം നൽകി.

Tags:
  • Spotlight