Wednesday 02 December 2020 04:55 PM IST : By സ്വന്തം ലേഖകൻ

18–ാം വയസിൽ ഇഷ്ടപ്പെട്ട ആളിനൊപ്പം ഇറങ്ങിപ്പോയി, 25 വയസിൽ വിധവയായി; വിധി തട്ടിയെയുത്തതാ എന്റെ ജീവനെ: കുറിപ്പ്

sruthy-js

മക്കളെ വളർത്താനുള്ള അച്ഛനമ്മമാരുടെ കഷ്ടപ്പാടിനും വേദനകൾക്കും സിംഗിൾ പാരന്റ് ചാലഞ്ചിലൂടെ സല്യൂട്ട് നൽകുകയാണ് സോഷ്യൽ മീഡിയ. മക്കളെ ഒറ്റയ്ക്ക് വളർത്തേണ്ടി വന്ന അച്ഛന്റെയോ അമ്മയുടെയോ കഥകളാണ് ഹാഷ്ടാഗിലൂടെ പങ്കുവയ്ക്കുന്നത്. മകളെ സമ്മാനിച്ച് മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞകന്നു പോയ ഭർത്താവിനെ കുറിച്ചും ജീവിതത്തില്‍ നേരിട്ട കഷ്ടപ്പാടുകളെ കുറിച്ചും വികാരനിർഭരമായി കുറിക്കുകയാണ് ശ്രുതി ജെഎസ്. ജീവിതത്തിൽ ആരും കൂട്ടില്ലെങ്കിലും തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് മകളാണെന്ന് ശ്രുതി കുറിക്കുന്നു. ഫെയ്സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ ദി മലയാളി ക്ലബിലൂടെയാണ് ശ്രുതി തന്റെ അതിജീവന കഥ പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഞാനും എന്റെ ഐഷു കുട്ടനും....

18–ാം വയസിൽ ഇഷ്ട്ടപ്പെട്ട ആളിനോപ്പം ഇറങ്ങി പോയി...19 വയസിൽ അമ്മ ആയി. 25 വയസിൽ വിധവയും... എന്നെ ഇത്രത്തോളം മനസ്സിലാക്കിയ വേറെ ഒരു വ്യക്തി ലോകത്തു ഉണ്ടാവില്ല. അത് കണ്ടു അസൂയപ്പെട്ട ദൈവങ്ങൾ തട്ടി എടുത്തോണ്ട് പോയതാവും എന്റെ പാതി ജീവനെ.

എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ഒരു പൊന്നു മോളെ തന്നിട്ട് പോയതാ അദ്ദേഹം... ഒരു ഭർത്താവില്ലാതെ നമ്മുടെ നാട്ടിൽ ജീവിക്കാൻ ഉള്ളതു പോലെ ബുദ്ധിമുട്ട് വേറെ ഒന്നിനും കാണില്ല... ഒരാണിനോടും മിണ്ടാൻ പറ്റില്ല അത് മക്കളുടെ പ്രായമുള്ള ആളായിരുന്നാലും അച്ഛന്റെ പ്രായമുള്ള ആളായിരുന്നാലും..

എല്ലാം തരണം ചെയ്തു ജീവിക്കാൻ തുടങ്ങിയിട്ട് 4 വർഷം...ആരും ഇല്ലേലും എനിക്ക് ജീവിക്കാൻ എന്റെ മോൾ ഉണ്ട്... അവൾക്കു വേണ്ടി ജീവിക്കും ഈ ജന്മം മുഴുവനും...കുറ്റപ്പെടുത്തുന്നവരും പഴിപറയുന്നവരും ഒന്നറിഞ്ഞാൽ മതി... ഈ അവസ്ഥ നേരിൽ വരുമ്പോഴേ അതിന്റെ വേദന അറിയൂ....

ഒറ്റയ്ക്ക് എങ്ങനെ ജീവിക്കണം എന്ന് അറിയാത്ത പ്രായത്തിൽ ഒരു നാലു വയസു കാരിയെയും കൊണ്ട് ജീവിതം തുടങ്ങിയതാണ്. ഇന്ന് ആരുടേയും മുന്നിൽ അടിയറവു പറയാത്തെ ധൈര്യത്തോടെ ജീവിക്കാൻ...എനിക്ക് അറിയാം, എനിക്ക് കൂട്ട് എന്റെ പൊന്നു മോളാ....