Friday 15 March 2019 12:17 PM IST : By സ്വന്തം ലേഖകൻ

എന്തൊരു എനർജിയാണിത് മോളൂ! സോഷ്യൽ മീഡിയ തേടുന്നു ഈ പട്ടുപാവാടക്കാരിയെ; കിടിലം ഡാൻസ്

tapp

നേരമൊന്നിരുട്ടി വെളുക്കുമ്പോൾ വൈറലായി മാറുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ നിരയിലേക്ക് ഇതാ ഒരു കുട്ടിക്കുറുമ്പി. തട്ടുപൊളിപ്പൻ പാട്ടിനൊപ്പിച്ച് കിടിലൻ നൃത്തം ചെയ്യുന്ന ഈ പട്ടുപാവാടക്കാരിയാണ് സോഷ്യൽ മീഡിയ കണ്ണുവച്ചിരിക്കുന്ന താരം.

മമ്മൂട്ടി ചിത്രം പുള്ളിക്കാരൻ സ്റ്റാറിലെ ടപ്പ് ടപ്പ് എന്ന പാട്ടിനൊപ്പിച്ച് ആടിത്തിമിർക്കുകയാണ് ഈ മിടുക്കി. പേരും മറ്റു വിശദാംശങ്ങളുമൊന്നും അറിയില്ലെങ്കിലും ഈ ‘കുഞ്ഞി സെലിബ്രിറ്റിയെ’ സോഷ്യല്‍ മീഡിയ ഹൃദയത്തിലേറ്റു വാങ്ങിക്കഴിഞ്ഞു.