Monday 22 April 2019 11:53 AM IST : By സ്വന്തം ലേഖകൻ

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മീൻമുള്ള് തൊണ്ടയിൽ കുടുങ്ങി; പുറത്തെടുക്കാൻ ശ്രമിക്കവെ സ്പൂണും വിഴുങ്ങി!

spoon-pppp

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവതിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങി. ഇത് സ്പൂൺ ഉപയോഗിച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ സ്പൂണും വിഴുങ്ങി. ചൈനയിലെ ഷെൻസെന്നിലാണ് സംഭവം നടന്നത്. ഒരു ആഘോഷത്തിനിടെയാണ് ലില്ലി എന്ന യുവതിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയത്. 

ആദ്യം മീൻമുള്ള് പുറത്തെടുക്കാൻ കുറേനേരം പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിലാണ് സ്പൂൺ ഉപയോ‍ഗിച്ച് പുറത്തെടുക്കാൻ തീരുമാനിച്ചത്. എന്നാൽ അബദ്ധത്തിൽ സ്പൂൺ വിഴുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് കാര്യമായ ശാരീരിക പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ സംഭവം നടന്ന് നാലു ദിവസങ്ങൾക്ക് ശേഷമാണ് ലില്ലി ആശുപത്രിയിൽ എത്തിയത്.  

ഡോക്ടർമാര്‍ നടത്തിയ വിദഗ്ധ പരിശോധനയിൽ യുവതിയുടെ ചെറുകുടലിൽ സ്പൂൺ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. പിന്നീട്  വളരെ ശ്രമപ്പെട്ട് യുവതിയുടെ വയറ്റിൽ നിന്നും സ്പൂൺ പുറത്തെടുക്കുകയായിരുന്നു.