Saturday 27 November 2021 11:39 AM IST : By സ്വന്തം ലേഖകൻ

എല്ലാ സങ്കടങ്ങളും ബാക്കിയാക്കി താഹിറ പോയി, ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ: നഷ്ടങ്ങളുടെ തുടർച്ച

thahira

ട്രാന്‍സ് ലോകത്തെ കണ്ണീരിന്റേയും വേദനയുടേയും കഥകള്‍ അവസാനിക്കുന്നില്ല. അനുഭവിക്കുന്ന വേദനകള്‍ക്കും കണ്ണീരിനും മരണം കൊണ്ട് പകരം വീട്ടുന്ന എത്രയോപേര്‍. വേദനകളും സങ്കടങ്ങളുമില്ലാത്ത ലോകത്തേക്ക് ഇപ്പോഴിതാ ഒരു ട്രാന്‍സ് ജെന്‍ഡര്‍ യുവതി കൂടി യാത്രയായി. ട്രാൻസ് യുവതിയായ താഹിറയാണ് മരണത്തിന്റെ വഴി തെരഞ്ഞെടുത്തത്. ട്രെയിനിനു മുന്നിൽ‌ ചാടിയാണ് താഹിറ ആത്മഹത്യ ചെയ്തത്. മോഡലെന്ന നിലയിലും ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റ് എന്ന നിലയിലും സോഷ്യൽ മീഡിയയക്ക് സുപരിചിതയാണ് താഹിറ. വിവിധ സൗന്ദര്യ മത്സര വേദികളില്‍ മാറ്റുരച്ചിട്ടുണ്ട്.

ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് അനന്യ അലക്‌സ് ആത്മഹത്യ ചെയ്തതിന്റെ വേദനയുടെ മുറിവുണങ്ങും മുമ്പാണ് മറ്റൊരു ആത്മഹത്യ. ട്രാൻസ് യുവതി കൊല്ലം സ്വദേശി ശ്രദ്ധ നൈറയും സമാനമായ രീതിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.