Saturday 12 June 2021 01:38 PM IST : By സ്വന്തം ലേഖകൻ

ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: ടിക് ടോക് താരം അറസ്റ്റില്‍

TIK-TOK-MANI

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായ വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്നേഷ് കൃഷ്ണയാണ് (അമ്പിളി-19) പീഡനക്കേസില്‍ പിടിയിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്. സിഐ എംകെ മുരളിയുടെ നിര്‍ദേശപ്രകാരം എസ്ഐ ഉദയകമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ടിക് ടോക്കില്‍ സജീവമായിരുന്ന പ്രതി ആപ്പ് നിരോധിച്ചതോടെ ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ സജീവമായിരുന്നു.  യൂട്യൂബറായ അര്‍ജ്യൂവിന്റെ റോസ്റ്റിങ് വിഡിയോയിലൂടെയാണ് വിഘ്‌നേഷ് പ്രശസ്തനായത് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.