Thursday 01 October 2020 10:31 AM IST : By സ്വന്തം ലേഖകൻ

തായ്‌ലന്റിലെ ഏറ്റവും വലിയ എൽഇഡി ടീവി നിർമ്മാതാക്കൾ ട്രീവ്യൂ ഇന്ത്യയിലും, പാർട്ണർ ക്യൂത്രീ വെഞ്ചേഴ്സ്

treeview3344dc

തായ്ലന്റിലെ ഏറ്റവും വലിയ എൽഇഡി ടീവി നിർമ്മാതാക്കളായ ട്രീവ്യൂ, പാർട്ണറായ ക്യൂത്രീ വെഞ്ചേഴ്സിനൊപ്പം ഇന്ത്യയിലേക്കെത്തുന്നു.

1. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും ആഫ്രിക്കൻ രാജ്യങ്ങളിലും തങ്ങളുടെ ഉത്പന്നങ്ങൾ എത്തിക്കാനായി ട്രീവ്യൂ ഇനി ക്യൂത്രീ വെഞ്ചേഴ്സിനൊപ്പം.

2. സ്മാർട്ട് ടീവികളുടെ ഒരു സമ്പൂർണ്ണ ലൈൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുകയാണ് ഈ കമ്പനി.

3. IPL 2020 ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രത്യേക ടീവി പാർട്ണർ കൂടെയാണ് ട്രീവ്യൂ.

തായ്ലന്റിലെ പ്രശസ്ത LED TV, ഉപകരണ നിർമ്മാതാക്കളായ ട്രീവ്യൂ co. ltd. ഇന്ന് അവരുടെ ഇന്ത്യയിലേക്കുള്ള ചുവടുവയ്പ് അനൗൺസ് ചെയ്തു. സ്മാർട്ട് ആൻഡ്രോയ്ഡ്, LED ടീവികളുടെ ഒരു മുഴുവൻ ശ്രേണി അവതരിപ്പിച്ചു കൊണ്ടാണ് ഇതിന് തുടക്കമായത്. ചലച്ചിത്ര താരങ്ങളായ ജയസൂര്യയും ഹണി റോസും ക്യൂത്രീ വെഞ്ചേഴ്സ് സിഇഒ ജൂബിൻ പീറ്ററും ചേർന്നാണ് പുതിയ ടീവി ശ്രേണി അവതരിപ്പിച്ചത്. 

ഫ്രെയിം സീരീസിന്റെ വില 34,990 രൂപ മുതൽ 79,990 രൂപ വരെയാണ്. അൾട്രാ സീരീസിന്റെ വില 64,990 രൂപ മുതൽ 1,09,990 രൂപ വരെയും. ക്ലാസിക് സീരീസിന്റെ വില 19,490 രൂപ മുതൽ 29,990 രൂപ വരെയാണ്. മാഗ്മ ശ്രേണിയുടെ വില 19,990 രൂപ മുതൽ 47,990 വരെ. ഇന്ത്യയൊട്ടാകെയുള്ള കൺസ്യൂമർ, ഇലക്ട്രോണിക് സ്റ്റോറുകളിൽ ഈ ടീവി യൂണിറ്റുകൾ ലഭ്യമാകും. 

ഇന്ത്യയിൽ 2950 സ്റ്റോറുകളുള്ള ട്രീവ്യൂവിന്  ബ്രാൻഡ് അംബാസഡറാകുന്നത് ബോളിവുഡ് നടനും സ്റ്റൈൽ ഐക്കണുമായ ഹൃത്വിക് റോഷനാണ്. 2001 ൽ സ്ഥാപിതമായ ട്രീവ്യൂ Co. Ltd അതിനൂതന ഇലക്ട്രോണിക് ഉപകരണങ്ങൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കിയതിലൂടെ ഡിജിറ്റൽ എന്റർടെയ്ൻമെന്റ് സാധ്യതകൾ തന്നെ തിരുത്തിയെഴുതി. തായ്ലന്റിലെ ഏറ്റവും വലിയ LED TV നിർമ്മാതാക്കളായി വളർന്ന ഈ ബ്രാൻഡ് ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ മുപ്പതിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിതരണവും ചെറുകിട വിൽപനയും പുത്തൻ തലങ്ങളിലേക്കുയർത്താൻ ക്യൂത്രീ വെഞ്ചേഴ്സിന്റെ സംഭാവനകൾ വലുതാണ്. രണ്ടായിരത്തി പതിനാലിൽ തുടങ്ങിയ ക്യൂത്രീയ്ക്ക് പല മൾട്ടിനാഷണൽ കമ്പനികളുമായും കരാറുകളുണ്ടായിരുന്നു. ലോജിസ്റ്റിക്സ്, ഫിനാൻസ്, മാർക്കറ്റിങ്, സേവനത്തിലെ പിന്തുണകൾ, ചാനൽ പാർട്ണർ, മാനേജ്മെന്റ് എന്നിങ്ങനെ വിവിധ സേവനങ്ങൾ കസ്റ്റമർ വാല്യൂ ക്രിയേഷനും ബ്രാൻഡിന്റെ വളർച്ചയ്ക്കുമായി ക്യൂത്രീയുടെ സംഭാവനകളാണ്.

treeview336

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉത്പാദനത്തിലേക്ക് ഈ കമ്പനി കടക്കുന്നതിന്റെ ഭാഗമായി, ഗുജറാത്തിലെ അബാജ് ടെക് പാർക്ക്  എന്ന കമ്പനിക്കൊപ്പം കൈകോർത്താണ് ട്രീ വ്യൂ ടീവികൾ ഇന്ത്യയിൽ നിർമ്മിക്കുന്നത്. അബാജ് ടെക് പാർക്ക് ഇന്ത്യയിലേ തന്നെ മുൻനിരയിലുള്ള ഇലക്ട്രോണിക്സ് നിർമ്മാണ കമ്പനിയാണ്. ക്യൂത്രീയും അബാജും കൈകോർക്കുന്പോൾ, ശക്തമാകുന്നത് ഇല്ക്ട്രോണിക്സ് ഉത്പാദന രംഗവും അതിനൊപ്പം രാജ്യത്തെ തൊഴിൽ സാധ്യതകളുമാണ്.

മുപ്പത്തിരണ്ടിഞ്ചു മുതൽ എഴുപത്തിയഞ്ചിഞ്ച് ടീവി വരെയുള്ള സ്മാർട്ട് ടീവികളുടെ വമ്പൻ കളക്ഷനാണ് ട്രീവ്യൂ അവതരിപ്പിച്ചിട്ടുള്ളത്. തൊണ്ണൂറ്റിയാറിഞ്ചു ഫ്രെയിംലെസ് ടീവി വരെ ഇനിയുടനെ വിപണിയിലെത്തും. ക്യൂത്രീ വെഞ്ച്വഴ്സിനൊപ്പം ചേർന്ന് ലേസർ ടീവികൾ ഇന്ത്യയിലാദ്യമായി അവതരിപ്പിക്കാനും ഒരുങ്ങുകയാണ് ഈ ഇലക്ട്രോണിക്സ് ഭീമൻ. നൂറിഞ്ചു മുതൽ മുന്നൂറിഞ്ചു വരെ സൈസുകളിൽ ഇവയെ ക്രമീകരിക്കാനാകും, അതും വളരെ അഫോർഡബിൾ വിലയിൽ.

ബ്രാൻഡ് പ്രമോഷനായി എത്തുന്ന ഹൃത്വിക് റോഷന് മുഖവുര ആവശ്യമേ ഇല്ലല്ലോ.. ട്രെൻഡ് സെറ്ററും സൂപ്പർതാരവുമായ ഈ നടൻ യുവാക്കൾക്കിടയിലെ ഗ്ലോബൽ ഐക്കൺ എന്ന നിലയിൽ പ്രസിദ്ധനാണ്. ട്രീവ്യൂവിന്റെ കരുത്തായ സത്യസന്ധതയും ,വിലക്കുറവും , എളുപ്പത്തിലുള്ള ലഭ്യതയും, ആധികാരികതയും എല്ലാ ചലനങ്ങളിലും കാണാം. ഇതു തന്നെയാണ് ട്രീവ്യൂവിന്റെ സ്പിരിറ്റും. 

ഉപഭോക്താക്കളുമായി നല്ല ബന്ധം നിലനിർത്താനും ,വിൽപനാനന്തര സേവനങ്ങൾ ഉറപ്പാക്കാനും ട്രീവ്യൂ ശ്രദ്ധിക്കുന്നു. ട്രീവ്യൂവിന്റെ സ്പിരിറ്റ് ഉൾക്കൊള്ളുന്ന വ്യക്തിത്വമെന്ന നിലയിൽ ഈ സന്ദേശം ഉപഭോക്താക്കളിലേക്കെത്തിക്കാൻ ഹൃത്വിക്കിനേക്കാൾ നല്ലൊരാളില്ല.  

treeview334

പാർട്ണർഷിപ്പിനെക്കുറിച്ച് Chutintorn Sam Gongsakdi, Ambassador of Thailand to India പറഞ്ഞതു കേൾക്കാം. "തായ്ലന്റിന്റെ ആത്മാവുൾക്കൊള്ളുന്ന കമ്പനികൾ അന്താരാഷ്ടതലത്തിൽ വിജയിക്കുന്നതു കാണുന്പോൾ സന്തോഷമുണ്ട്. ട്രീവ്യൂ ക്യൂ ത്രീ വെഞ്ച്വഴ്സ് എന്ന ഇന്ത്യൻ ഇലക്ട്രോണിക്സ് നിർമ്മാണ കമ്പനിയുമായി ചേർന്ന് ഇന്ത്യൻ മാർക്കറ്റിലേക്ക് കടന്നിരിക്കുന്നു. ഇത്തരം പുതു ബന്ധങ്ങൾ ഇന്ത്യ–തായ്ലന്റ് സാന്പത്തിക ബന്ധം മെച്ചപ്പെടാനും സഹായിക്കും. ട്രീ വ്യൂവിനും ക്യൂത്രീക്കും എല്ലാ ഭാവുകങ്ങളും നേരുന്നു."

Jubin Peter, CEO,ക്യൂത്രീ വെഞ്ച്വഴ്സ് സ്ഥാപകൻ പറയുന്നു– ട്രീവ്യൂവിന്റെ അന്താരാഷ്ട്ര സ്ട്രാറ്റജി പാർട്ണറായതിൽ സന്തോഷം. ഇന്ത്യൻ വിപണിയിലുള്ള ഞങ്ങളുടെ പരിചയ സമ്പത്തും വൈദഗ്ധ്യവും ഇനി മിഡിൽ ഈസ്റ്റിലും, യൂറോപ്പിലും ആഫ്രിക്കയിലും. ഏറ്റവും കുറഞ്ഞ വിലയിൽ അതിനൂതന സംവിധാനങ്ങൾ ലഭ്യമാക്കാനുള്ള ട്രീവ്യൂവിന്റെ സ്പിരിറ്റിനെ ഞങ്ങൾ ഉൾക്കൊള്ളുന്നു. 

മെട്രോയിലും ടയർ 2,3,4 സിറ്റികളിലെ കുടുംബങ്ങളെയും ഈ വിദഗ്ധ സേവനത്തിലേക്ക് വഴി നടത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. മെട്രോ സിറ്റികളിൽ ആളുകൾക്ക് വലിയ ടീവികളോടാണ് ഇഷ്ടമെങ്കിൽ ടയർ രണ്ട്, മൂന്ന്, നാല് സിറ്റികളിൽ ഏറെ ഫീച്ചറുകളുള്ള സ്മാർട്ട് ടീവികൾക്കാണ് ഡിമാന്റ് കൂടുതൽ. ട്രീവ്യൂവിനൊപ്പം ഓരോ ഇന്ത്യക്കാരന്റെയും ഡിജിറ്റൽ എന്റർടെയ്ൻമെന്റ് അനുഭവം വ്യത്യസ്തമാക്കാനാകുമെന്നാണ് ഞങ്ങളുടെ വിശ്വാസം.

ബ്രാൻഡിന്റെ ഭാവി പദ്ധതികളെക്കുറിച്ചും അദ്ദേഹം വാചാലനായി. "ബഡ്ജറ്റിലൊതുങ്ങുന്ന ടെക്നോളജിക്ക് ഡിമാന്റേറുന്ന സാഹചര്യത്തിൽ , ഞങ്ങളുടെ ഒത്തൊരുമിച്ചുള്ള ഫാക്ടറിയിൽ ഉത്പന്നങ്ങൾ നിർമ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്റർനെറ്റ് ഉപയോഗം കൂടിയിരിക്കുന്ന പശ്ചാത്തലത്തിൽ ബിഗ് സ്ക്രീനുകൾക്ക് ആവശ്യക്കാരേറെയാണ്. അതു കൊണ്ടു തന്നെ തിയേറ്റർ സൈസിൽ ലേസർ ടിവികൾ ഉടനേ വിപണിയിലിറക്കും. തിയേറ്റർ വീട്ടിലെത്തിയ അനുഭവം ഉപഭോക്താക്കൾ ആസ്വദിക്കട്ടെ."

ഹൃത്വിക് റോഷനുമായുള്ള ടൈഅപ്പിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഹൃത്വിക് റോഷനെപ്പോലൊരു യൂത് ഐക്കൺ ബ്രാൻഡിന്റെ സാരഥിയാകുന്നതിൽ അതിശയമില്ല. കഠിനാധ്വാനത്തിലും, സ്ഥിരതയിലും, സമർപ്പണത്തിലുമാണ് അദ്ദേഹത്തിന് വിശ്വാസം. ട്രീവ്യൂവിന്റെ മൂല്യങ്ങളും അതു തന്നെ. ട്രീവ്യൂവിന്റെ പേര് ഇന്ത്യയിലെ ഓരോ വീട്ടിലുമെത്തിക്കാൻ അദ്ദേഹം അതുകൊണ്ടുതന്നെ തീർത്തും യോജിച്ച വ്യക്തിയാണ്. https://www.treeviewindia.com/

treeview335
Tags:
  • Spotlight