Tuesday 06 August 2024 10:58 AM IST : By സ്വന്തം ലേഖകൻ

ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ മുതുകിലെ മുറിവില്‍ കയ്യുറ വച്ച് തുന്നിക്കെട്ടി! ജനറല്‍ ആശുപത്രിയില്‍ ഗുരുതര പിഴവ്

glove-wound-hospital

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ്. രോഗിയുടെ മുതുകിലെ മുറിവില്‍ കയ്യുറ വച്ച് തുന്നിക്കെട്ടി. മുതുകിലെ മുഴ നീക്കം ചെയ്യാനെത്തിയ ഷിനുവെന്ന യുവാവിനാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം ദുരിതം അനുഭവിക്കേണ്ടി വന്നത്. വേദന സഹിക്കവയ്യാതെ മുതുകിലെ മുറിവ് അഴിച്ചതോടെയാണ് കയ്യുറയുള്ളത് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ഡോക്ടറെ കാണുമെന്ന് ഷിനു പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് മുഴ നീക്കം ചെയ്തത്.

Tags:
  • Spotlight